6 സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങി ഷാവോമി

Posted By: Lekshmi S

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ പ്രമുഖ ബ്രാന്‍ഡുകളിലൊന്നാണ് ഷാവോമി. ചൈന കഴിഞ്ഞാല്‍ കമ്പനിയുടെ പ്രധാന വിപണിയും ഇന്ത്യ തന്നെ. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുറമെ ടിവികള്‍, എയര്‍ പ്യൂരിഫിയറുകള്‍, പവര്‍ ബാങ്ക് മുതലായ ഉത്പന്നങ്ങളും ഷാവോമി ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മൂന്ന് മടങ്ങ് വളര്‍ച്ച നേടിയ കമ്പനി ഈ വര്‍ഷവും അത് തുടരാനുള്ള തയ്യാറെടുപ്പിലാണ്.്

6 സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങി ഷാവോമി

ഇതിന്റെ ഭാഗമായി ഷാവോമി ആറ് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കും. മാത്രമല്ല 100 എക്‌സ്‌ക്ലൂസീവ് സ്റ്റോറുകള്‍ തുറക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. ഷാവോമി ഗ്ലോബല്‍ വൈസ് പ്രസിഡന്റും ഇന്ത്യന്‍ മേധാവിയുമായ മനു കുമാര്‍ ജെയ്ന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുറമെ പുതിയ സ്മാര്‍ട്ട് ടിവികളും ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഷാവോമിയുടെ ഇന്ത്യയിലെ വരുമാനം ഒരു ബില്ല്യണ്‍ ഡോളര്‍ കടന്നു. ഇത് രണ്ട് ബില്ല്യണ്‍ ഡോളറാക്കി ഉയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. വരുമാനം വര്‍ദ്ധിക്കുന്നതിനൊപ്പം സ്റ്റാര്‍ട്ട്അപ്പുകളില്‍ കൂടുതല്‍ നിക്ഷേപം നടത്താനും കമ്പനി ആലോചിക്കുന്നുണ്ട്.

പുതിയ ഉത്പന്നങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായി ഷാവോമി അടുത്തിടെ ചെന്നൈയില്‍ ആദ്യ മി എക്‌സ്പീരിയന്‍സ് സ്റ്റോര്‍ തുറന്നിരുന്നു. പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ കമ്പനിക്കുള്ള താത്പര്യമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. സ്മാര്‍ട്ട് സ്‌കൂട്ടറുകള്‍, സ്മാര്‍ട്ട് പ്യൂരിഫയറുകള്‍, സ്മാര്‍ട്ട് വെയിങ് സ്‌കെയിലുകള്‍ മുതലായ ഉത്പന്നങ്ങള്‍ക്കായി ജനങ്ങള്‍ കാത്തിരിക്കുകയാണെന്ന് മനു കുമാര്‍ ജെയ്ന്‍ അഭിപ്രായപ്പെട്ടു.

ഷവോമിയുടെ ആദ്യത്തെ വയര്‍ലെസ് ചാര്‍ജ്ജിങ്ങ് ഫോണ്‍ മാര്‍ച്ച് 27ന്‌ എത്തുന്നു

സ്മാര്‍ട്ട്‌ഫോണുകള്‍, സ്മാര്‍ട്ട് ടിവികള്‍, പവര്‍ ബാങ്ക്, ഫിറ്റ്‌നസ് ബാന്‍ഡ്, സ്മാര്‍ട്ട് റൗട്ടര്‍, സ്മാര്‍ട്ട് എയര്‍ പ്യൂരിഫയറുകള്‍, ടി-ഷര്‍ട്ടുകള്‍, ബാക്ക്പാക്കുകള്‍, ഓഡിയോ പ്ലേയറുകള്‍ എന്നിവയാണ് ഷാവോമി ഇന്ത്യന്‍ വിപണിയില്‍ പ്രധാനമായും വില്‍ക്കുന്നത്.

Read more about:
English summary
Xiaomi, a dominant brand in India is said to be in plans to launch six smartphones in India this year. The company’s India Head Manu Kumar Jain has revealed the company’s plans in an interview. He expressed the interest of Xiaomi in launching new product categories as well.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot