പോർട്ടബിൾ സ്പീക്കർ ഉൾപ്പെടെ രണ്ട് പുതിയ ഓഡിയോ ഉൽപ്പന്നങ്ങൾ ഷവോമി അവതരിപ്പിക്കും

|

ഷവോമി ഇന്ന് ഇന്ത്യയിൽ 'എംഐ സൗണ്ട് അൺവേയിൽ' രണ്ട് പുതിയ ഓഡിയോ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഈ മാസം ആദ്യം ഈ ലോഞ്ച് പ്രഖ്യാപിക്കുകയും അതിനുശേഷം ഷവോമി ഇത് വ്യത്യസ്ത രീതികളിൽ സൂചിപ്പിക്കുകയും ചെയ്യ്തു. ഈ ലോഞ്ചിൽ എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നതിനെ കുറിച്ച് ഒരു ആശയം ഈ സൂചനകൾ വഴി ഷവോമി നൽകുന്നു. ഈ ഉൽപ്പന്നങ്ങളിൽ കുറഞ്ഞത് ആഗോളതലത്തിൽ ഇതിനകം അവതരിപ്പിച്ച എംഐ പോർട്ടബിൾ സ്പീക്കറാകാൻ സാധ്യതയുണ്ട്. മറ്റൊന്ന് പുതിയ ജോഡി ഇയർഫോണുകൾ അല്ലെങ്കിൽ ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ വരുന്ന ടിഡബ്ല്യുഎസ് ആകാം. ഷവോമിയുടെ ടി‌ഡബ്ല്യുഎസ് ഇയർഫോണുകൾ കഴിഞ്ഞ വർഷം ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു. അതിനുശേഷം, നിരവധി ഗാഡ്‌ജറ്റുകളാണ് ഷവോമിയുടെ പട്ടികയിൽ വരുന്നത്.

 

പോർട്ടബിൾ സ്പീക്കർ ഉൾപ്പെടെ രണ്ട് പുതിയ ഓഡിയോ ഉൽപ്പന്നങ്ങൾ

എംഐ, റെഡ്മി സബ് ബ്രാൻഡുകൾക്ക് കീഴിൽ കമ്പനി നിലവിൽ വയർലെസ് ഇയർബഡുകൾ വിൽക്കുന്നു. ഈ ഇവന്റിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ പുതിയ ഇയർബഡുകൾ എംഐ ലൈനപ്പിന്റെ ഭാഗമാകും. ഷവോമി കഴിഞ്ഞ വർഷം രാജ്യത്ത് ആദ്യത്തെ സ്മാർട്ട് സ്പീക്കറും പുറത്തിറക്കിയിരുന്നു. സ്മാർട്ട് ഉൽ‌പ്പന്നങ്ങളുടെ പോർട്ട്‌ഫോളിയോ വിപുലീകരിക്കുന്നതിനായി ഷവോമി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി എക്സിക്യൂട്ടീവുകളിലൊരാൾ സ്ഥിരീകരിച്ചു.

ഷവോമി എംഐ സൗണ്ട് അൺവേയിൽ: സമയവും ലൈവ്സ്ട്രീമും

ഷവോമി എംഐ സൗണ്ട് അൺവേയിൽ: സമയവും ലൈവ്സ്ട്രീമും

എംഐ സൗണ്ട് അൺവേയിൽ 2021 ഫെബ്രുവരി 22 ന് നടക്കുമെന്ന് ഷവോമി ഈ മാസം ആദ്യം ഒരു ട്വീറ്റ് വഴി വെളിപ്പെടുത്തിയിരുന്നു. ഈ ലോഞ്ച് ഇവന്റ് ഓൺ‌ലൈനിൽ മാത്രമായിരിക്കും നടക്കുക. എംഐ ലൈനപ്പിൻറെ ഭാഗമായി ഈ ഉൽപ്പന്നങ്ങൾ ഇവന്റിൽ അവതരിപ്പിക്കും. ഷവോമിയുടെ ലോഞ്ച് പരിപാടി ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് നടക്കും. ഇത് കമ്പനിയുടെ യൂട്യൂബ്, സാമൂഹ്യമാധ്യമ ചാനലുകളിൽ തത്സമയം സംപ്രേഷണം ചെയ്യും. കൂടുതൽ അപ്‌ഡേറ്റുകൾക്കായി നിങ്ങൾക്ക് ഇത് പിന്തുടരാനും കഴിയുന്നതാണ്. ഈ ലോഞ്ച് ഇവന്റിൽ നിന്നുള്ള എല്ലാ അറിയിപ്പുകളും നിങ്ങൾക്ക് ലഭിക്കും.

ഷവോമി എംഐ സൗണ്ട് അൺവേയിൽ: പ്രതീക്ഷിക്കുന്ന ഉൽപ്പന്നങ്ങളും, സവിശേഷതകളും
 

ഷവോമി എംഐ സൗണ്ട് അൺവേയിൽ: പ്രതീക്ഷിക്കുന്ന ഉൽപ്പന്നങ്ങളും, സവിശേഷതകളും

ഈ ഇവന്റ് പ്രഖ്യാപിച്ചതിന് ശേഷം, ഷവോമി ഒരു പോസ്റ്റർ വരുന്ന ഒരു ട്വീറ്റിൽ ഷവോമി എംഐ പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കറിന് സമാനമായി കാണപ്പെടുന്ന ചതുരാകൃതിയിലുള്ള സ്പീക്കറും കാണിക്കുന്നു. ഈ പോസ്റ്റർ 'ഓഡിയോ ഓൺ ദി ഫ്ലൈ' എന്ന ഒരു തലക്കെട്ട് കാണിക്കുന്നു. ഈ ഉൽ‌പ്പന്നം ഒരു പോർ‌ട്ടബിൾ ഓഡിയോ ഡിവൈസായിരിക്കുമെന്നും, യാത്രയിലായിരിക്കുമ്പോൾ സംഗീതം ആസ്വദിക്കാൻ ഇത് ഉപയോക്താക്കളെ അനുവദിക്കുമെന്നുമാണ് ഇതിനർത്ഥം. എംഐ പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ ഇതിനകം ആഗോളതലത്തിൽ അവതരിപ്പിച്ചാൽ ഇതിൻറെ സവിശേഷതകൾ ഉടൻതന്നെ അറിയുവാൻ സാധിക്കുന്നതാണ്.

ഈ സ്പീക്കറിൽ ചതുരാകൃതിയിലുള്ള രൂപകൽപ്പനയാണ് വരുന്നത്. ഇത് ഒരു പവർ ബട്ടൺ, വോളിയം റോക്കർ, ചേഞ്ച് ട്രാക്ക്, മറ്റ് കൺഡ്രോൽ ഓപ്ഷനുകൾ എന്നിവ ഉൾപ്പെടുന്നു. ഈ സ്പീക്കർ 16W ഓഡിയോ ഔട്ട്‌പുട്ട് വാഗ്ദാനം ചെയ്യുകയും ബ്ലൂടൂത്ത് വി 5.0 കണക്റ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു. വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ്‌ വരുന്ന ഈ സ്പീക്കറിന് ഒരു ഐപിഎക്സ് 7 റേറ്റിംഗ് ഉണ്ട്. 50 ശതമാനം വോളിയത്തോടുകൂടിയ ഒരൊറ്റ ചാർജിൽ 13 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക് സമയം നൽകുന്നതിന് 2,600 എംഎഎച്ച് ബാറ്ററിയും ഷവോമി സ്പീക്കർ ഇതിൽ ഉൾപ്പെടുത്തുന്നു. നെക്ക്ബാൻഡ് ശൈലിയിലുള്ള ഒരു പുതിയ ജോഡി ഇയർഫോണുകളാണ് ഇവന്റിൻറെ മറ്റൊരു പ്രധാന ഉൽപ്പന്നം. ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ സവിശേഷതയുമായിട്ടായിരിക്കാം ഇത് വരുന്നതെന്ന് ഷവോമി പറയുന്നു.

Best Mobiles in India

English summary
The launch was revealed earlier this month and Xiaomi has teased it in numerous ways since then, giving us an idea of what to expect. The Mi Portable Speaker, already launched internationally, is likely to be at least one of those items.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X