വരുന്നൂ 'സൂപ്പർ നോട്ട്'; ഇന്ത്യയിൽ ജനുവരി 5ന് റെഡ്മി നോട്ട് 12 5ജി സീരീസിന്റെ ലോഞ്ച് പ്രഖ്യാപിച്ച് ഷവോമി

|
വരുന്നൂ 'സൂപ്പർ നോട്ട്'

പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ റെഡ്മിയുടെ റെഡ്മി ​നോട്ട് 12 5ജി സീരിസ് ഇന്ത്യയിൽ പുറത്തിറക്കുന്ന തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ചു. റെഡ്മി നോട്ട് 12 5ജി, റെഡ്മി നോട്ട് 12 പ്രോ 5ജി, റെഡ്മി നോട്ട് 12 പ്രോ+ 5ജി എന്നീ മോഡലുകളാണ് ഇന്ത്യയിലേക്ക് എത്തുന്നത്.

റെഡ്മിയുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് നോട്ട് സീരീസ്. ഇതിനോടകം ലോകത്തെമ്പാടുമായി 300 മില്യണിലധികം ബുക്കിങ്ങുകൾ നോട്ട് സീരീസുകൾ പിന്നിട്ടതായി ​ഷവോമി ഇന്ത്യ അ‌ടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിൽ 72 മില്യണിലധികം വിറ്റഴിച്ചത് ഇന്ത്യയിലാണ്. നോട്ട് സീരീസുകൾക്ക് ഇന്ത്യയിലുള്ള ജനപ്രീതിയും മുൻ മോഡലുകളുടെ പാരമ്പര്യവും നിലനിർത്തും വിധം പുത്തൻ നോട്ട് 12 സീരീസ് 2023 ജനുവരി 5 ന് പുറത്തിറക്കാൻ ഷവോമി എല്ലാവിധ തയാറെടുപ്പുകളും പൂർത്തിയാക്കിക്കഴിഞ്ഞു. മൂന്ന് മോഡലുകളുമായാണ് 'സൂപ്പർ നോട്ട്' സീരീസ് ഇന്ത്യയിൽ എത്തുക എന്ന് കമ്പനി ഔദ്യോഗികമായിത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ്മി നോട്ട് 12 5ജി, റെഡ്മി നോട്ട് 12 പ്രോ 5ജി, റെഡ്മി നോട്ട് 12 പ്രോ+ 5ജി എന്നിവയാണ് അ‌വ.

ഹാർഡ്വെയർ വിഭാഗത്തിൽ കാര്യമായ മാറ്റങ്ങളുമായാണ് പുതിയ റെഡ്മി നോട്ട് സീരീസ് എത്തുന്നത്. ഇതാദ്യമായി റെഡ്മിയുടെ നോട്ട് 12 സീരിസിലുള്ള ക്ലാസിക് വേരിയന്റ് 5ജി കണക്ടിവിറ്റി സപ്പോർട്ടുമായാണ് എത്തുന്നത്. 120 ഹെർട് അ‌മോലെഡ് എൽഇഡി ഡിസ്പ്ലെ, സ്നാപ്ഡ്രാഗൺ 4 ജെൻ 1 പ്രൊസസർ എന്നിവയുടെ കരുത്തും ഈ സ്മാർട്ട്ഫോണിനുണ്ട്. സൂപ്പർ ഒഐഎസ് ഫീച്ചറുള്ള സോണി ഐഎംഎക്‌സ് 766 സെൻസറുമായാണ് റെഡ്മി നോട്ട് 12 പ്രോ എത്തുക. സാംസങ്ങുമായി സഹകരിച്ച് വികസിപ്പിച്ച എച്ച്‌പിഎക്‌സ് സെൻസറുമായി 200 എംപി ക്യാമറ സജ്ജീകരണത്തോടെയാണ് റെഡ്മി നോട്ട് 12 പ്രോ+ 5 ജി ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുക. അ‌തേസമയം, ആമസോൺ ഇന്ത്യയുടെ ഔദ്യോഗിക പ്രോഡക്ട് പേജിൽ ഇവയുടെ വിശദമായ സവിശേഷതകളും ഫീച്ചറുകളും ലഭ്യമാണ്.

റെഡ്മി നോട്ട് 12 5ജി പ്രത്യേകതകൾ

വരുന്നൂ 'സൂപ്പർ നോട്ട്'

120ഹെർട്സ് റിഫ്രഷ് റേറ്റും 240ഹെർട്സ് ടച്ച് സാംപ്ലിംഗ് റേറ്റും ഉള്ള 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ ആണ് റെഡ്മി നോട്ട് 12 5ജിയിൽ ഉള്ളത്. ഡ്യുവൽ 5ജി ബാൻഡ് പിന്തുണയ്‌ക്കൊപ്പം സുഗമമായ പ്രകടനത്തിനായി ക്വാൽക്കോമിന്റെ സ്നാപ്ഡ്രാഗൺ 4 ജെൻ1 ആണ് നോട്ട് 12 നൽകുന്നത്. 5000എംഎഎച്ച് ബാറ്ററിയും 33വാട്ട് ഇൻ-ബോക്‌സ് ഫാസ്റ്റ് ചാർജറുമാണ് ഈ സ്മാർട്ട്‌ഫോണിന്റെ മറ്റ് പ്രത്യേകതകൾ.

ആഗോള വേരിയന്റിൽനിന്ന് വ്യത്യസ്തമായി 48 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാവൈഡ് സെൻസർ, 2 എംപി മാക്രോ സെൻസർ എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടെയാണ് ഈ സ്മാർട്ട്ഫോൺ എത്തുന്നത്. ഉപയോക്താവിന്റെ സെൽഫി ആവശ്യങ്ങൾക്കായി മുന്നിൽ 13 എംപി സെൽഫി ക്യാമറയും ഉണ്ട്.

റെഡ്മി നോട്ട് 12 പ്രോ 5ജി പ്രത്യേകതകൾ

വരുന്നൂ 'സൂപ്പർ നോട്ട്'

മീഡിയടെക് ​ഡൈമെൻസിറ്റി 1080 പ്രൊസസറും 5000എംഎഎച്ച് ബാറ്ററിയും 67വാട്ട് ഫാസ്റ്റ് ചാർജറുമായാണ് റെഡ്മി നോട്ട് 12 പ്രോ 5ജി എത്തുന്നത്. 50എംപി സോണി IMX766 പ്രൈമറി OIS (ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ), 8എംപി അൾട്രാവൈഡ് ഷൂട്ടർ, 2എംപി മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. കൂടാതെ, റെഡ്മി നോട്ട് 12 പ്രോ 5G സ്മാർട്ട്‌ഫോണിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപിയും നൽകിയിട്ടുണ്ട്.

റെഡ്മി നോട്ട് 12 പ്രോയിൽ 120ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ ഉണ്ടായിരിക്കും. കൂടാതെ മികച്ച കാഴ്ചാനുഭവത്തിനായി ഡോൾബി വിഷൻ & ഡോൾബി അറ്റ്‌മോസ് സർട്ടിഫിക്കേഷൻ പിന്തുണയും ഫോൺ ഡിസ്‌പ്ലേയ്ക്ക് ഉണ്ടാകും.

റെഡ്മി നോട്ട് 12 പ്രോ+ 5ജി പ്രത്യേകതകൾ

വരുന്നൂ 'സൂപ്പർ നോട്ട്'

120ഹെർട്സ് റിഫ്രഷ്റേറ്റുള്ള 6.67 ഇഞ്ച് 10-ബിറ്റ് അമോലെഡ് ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 12 പ്രോ+ അവതരിപ്പിക്കുന്നത്. 240ഹെർട് ടച്ച് സാമ്പിൾ റേറ്റ്, ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ്, HDR10+ എന്നിവയുടെ സപ്പോർട്ടും പാനലിന് ഉണ്ട്. ഒഐഎസ് പിന്തുണ സഹിതം 200 മെഗാപിക്സൽ സാംസങ് HPX പ്രൈമറി സെൻസറുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയും ഈ സ്മാർട്ട്ഫോണിനുണ്ട്. വേഗതയേറിയതും സുഗമവുമായ പ്രകടനം പുറത്തെടുക്കാനായി മീഡിയടെക് ​ഡൈമെൻസിറ്റി 1080 പ്രോസസറാണ് റെഡ്മി നോട്ട് 12 പ്രോ+ 5ജിയിൽ നൽകിയിരിക്കുന്നത്. 120വാട്ട് ഹൈപ്പർചാർജോടുകൂടിയ മികച്ച 4980എംഎഎച്ച് ബാറ്ററിയും ഇതോടൊപ്പം എത്തുന്നു. ഏകദേശം 19 മിനിറ്റിനുള്ളിൽ ബാറ്ററി യൂണിറ്റിനെ പൂജ്യത്തിൽ നിന്ന് 100 ശതമാനത്തിലേക്ക് എത്തിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഫീച്ചറുകളും മറ്റ് പ്രത്യേകതകളും കണക്കിലെടുക്കുമ്പോൾ, ഏകദേശം 30,000 രൂപയ്ക്ക് റെഡ്മി നോട്ട് 12 പ്രോ+ ഇന്ത്യയിൽ അവതരിപ്പിക്കുകയാണെങ്കിൽ അത് വളരെ മികച്ച അ‌വസരമാണ്. അതുപോലെ, റെഡ്മി നോട്ട് 12 പ്രോ ഏകദേശം 25,000 രൂപയ്ക്കും റെഡ്മി നോട്ട് 12 5ജി ഏകദേശം 20,000 രൂപയിൽ താഴെ വിലയിലും ഇന്ത്യയിൽ എത്തുന്നത് ഉപയോക്താക്കൾക്ക് ലഭ്യമാകുന്ന മികച്ച ഡീൽ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക്, ഔദ്യോഗിക ആമസോൺ ഇന്ത്യ പ്രോഡക്ട് ലിസ്റ്റ് പരിശോധിക്കുക.

Best Mobiles in India

English summary
Xiaomi is all set to launch the new Note 12 series on January 5, 2023. The company has officially announced that the 'Super Note' series will arrive in India with three models. They are Redmi Note 12 5G, Redmi Note 12 Pro 5G and Redmi Note 12 Pro+ 5G.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X