പരസ്യങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഷവോമിക്ക് നേരെ ചൈനയില്‍ അന്വേഷണം..!

Written By:

ചൈനയുടെ ആപ്പിള്‍ എന്ന് വിശേഷിക്കപ്പെടുന്ന ഷവോമിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. ഷവോമി ഉല്‍പ്പന്നങ്ങള്‍ നല്‍കുന്ന പരസ്യങ്ങള്‍ ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്നു എന്നതിലാണ് ഷവോമി ചൈനയില്‍ അന്വേഷണം നേരിടുക.

13 ലക്ഷം രൂപയുടെ അത്യാഢംബര ഫോണ്‍ ഇതാ...!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി

ചൈനയില്‍ ഉല്‍പ്പന്നങ്ങള്‍ പരസ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളാണ് ഷവോമിക്കെതിരെ അന്വേഷണം നടത്താന്‍ അധികൃതര്‍ പരാതിയുടെ അടിസ്ഥാനത്തില്‍ തയ്യാറായിരിക്കുന്നത്.

 

ഷവോമി

ഷവോമിയുടെ ഡിവൈസുകള്‍ പരസ്യത്തില്‍ പറയുന്ന ഗുണനിലവാരത്തില്‍ യഥാര്‍ത്ഥത്തില്‍ ലഭിക്കുന്നില്ലെന്നാണ് ചില ഉപയോക്താക്കള്‍ പരാതി നല്‍കിയത്.

 

ഷവോമി

ചൈനയില്‍ ഒരു ഉല്‍പ്പന്നത്തിന്റെ പരസ്യത്തില്‍ പുകഴ്ത്തി പറയുന്ന വാക്കുകള്‍ ഉപയോഗിക്കരുതെന്നാണ് നിഷ്‌ക്കര്‍ഷിക്കുന്നത്.

 

ഷവോമി

ബെയ്ജിങിലെ അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമെഴ്‌സ് ആണ് പുതിയ പരസ്യ നിയമത്തെ അടിസ്ഥാനമാക്കി ഇതുസംബന്ധിച്ച് പ്രസ്താവന ഇറക്കിയിരിക്കുന്നത്.

 

ഷവോമി

ഷവോമി പുതിയ പരസ്യ നിയമങ്ങള്‍ വ്യക്തമായി ലംഘിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉളളത്.

 

ഷവോമി

സെപ്റ്റംബര്‍ 1-നാണ് ചൈനയിലെ പരസ്യ നിയമങ്ങള്‍ പുതുക്കി ഇറക്കപ്പെട്ടത്.

 

ഷവോമി

ഇത്തരത്തില്‍ അന്വേഷണം നേരിടുന്ന ആദ്യ കമ്പനിയായി ഷവോമി മാറിയിരിക്കുകയാണ്.

 

ഷവോമി

ചൈനയുടെ സര്‍ക്കാര്‍ മുഖപത്രമായ ചൈനീസ് ഡെയ്‌ലിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

ഷവോമി

ഇന്ത്യന്‍ വിപണിയിലും വളരെ ജനപ്രീതിയാര്‍ജിച്ച സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയാണ് ഷവോമി.

 

ഷവോമി

എന്നാല്‍ ഈ വിവാദത്തില്‍ ഷവോമി ഔദ്യോഗികമായ പ്രതികരണങ്ങള്‍ ഒന്നും ഇതുവരെ നടത്തിയിട്ടില്ല.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Xiaomi under scanner for misleading consumers in China.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot