Home
News

എംഐ പ്രോഡക്റ്റുകൾക്ക് ഡിസ്‌കൗണ്ടുകളും ഓഫറുകളുമായി ഷവോമി വാലന്റൈൻസ് ഡേ സെയിൽ

നാളെയാണ് വാലന്റൈൻസ് ഡേ. ഈ ദിവസം പലർക്കും വളരെയേറെ വിശേഷപ്പെട്ടതാണ്. ഷവോമി ഇപ്പോൾ ഇന്ത്യയിൽ വാലന്റൈൻസ് ഡേ സെയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഇത് നിരവധി ഷവോമി പ്രോഡക്റ്റുകൾ കിഴിവ് നൽകുന്നുണ്ട്. ഇപ്പോൾ തത്സമയമായിരിക്കുന്ന ഈ വിൽപ്പന ഷവോമി ഇന്ത്യയുടെ വെബ്‌സൈറ്റ് വഴി നിങ്ങൾക്ക് ആക്‌സസ് ചെയ്യുവാൻ കഴിയും. ഈ വിൽപ്പന സമയത്ത് നിങ്ങൾക്ക് ലഭിക്കുന്ന എല്ലാ ഡീലുകളും ഇവിടെ വിശദമായി നൽകിയിരിക്കുന്നു. വാലന്റൈൻസ് ഡേ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് നൽകുവാൻ കഴിയുന്ന ഏതൊക്കെ പ്രോഡക്റ്റുകൾക്കാണ് ഷവോമി മികച്ച ഡീലുകൾ നല്കിയിരിക്കുന്നതെന്ന് നോക്കാം.

ഈ പ്രോഡക്റ്റുകൾക്ക് കിഴിവുകൾ ലഭ്യമാക്കി ഷവോമി സെയിൽ

ഈ പ്രോഡക്റ്റുകൾക്ക് കിഴിവുകൾ ലഭ്യമാക്കി ഷവോമി സെയിൽ

സ്മാർട്ട് വാച്ചുകൾ, ഓഡിയോ, സ്മാർട്ട് ടിവികൾ, സ്മാർട്ട് ഐഒടി ഡിവൈസുകൾ തുടങ്ങിയവയിൽ ഷവോമി വാലന്റൈൻസ് ഡേ സെയിൽ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ, ഈ വിൽപ്പനയിൽ ഷവോമി സ്മാർട്ട്‌ഫോണുകളോ ലാപ്‌ടോപ്പുകളോ ലഭ്യമാക്കുന്നില്ല. മറ്റ് ഷവോമി ഉൽപ്പന്നങ്ങളിൽ നിങ്ങൾക്ക് ഇപ്പോഴും മികച്ച ഡീൽ നേടാനാകുമെന്ന് പറയുന്നു. ഈ വിൽപ്പനയുടെ ഭാഗമായി 10,999 രൂപയിൽ നിന്ന് 7,999 രൂപയ്ക്ക് ഷവോമി എംഐ വാച്ച് റിവോൾവ് ലഭ്യമാണ്. 200 രൂപ കിഴിവും നൽകിയ ശേഷം ഈ റെഡ്മി ബാൻഡിന് ഇപ്പോൾ 1,399 രൂപയാണ് വില വരുന്നത്.

ടിവികളുടെ ഒരു വലിയ വിൽപ്പന

വാലന്റൈൻസ് ഡേയും എംഐ ടിവിയുടെ മൂന്ന് വർഷത്തെ വാർഷികവും ആഘോഷിക്കുന്നതിനായി ഷവോമി സ്മാർട്ട് ടിവികളുടെ ഒരു വലിയ വിൽപ്പന നടത്തുന്നുണ്ട്. 1,000 രൂപ വില കിഴിവിൽ സ്മാർട്ട് ടിവികളായ എംഐ ടിവി 4 എ പ്രോ (43 ഇഞ്ച്) വില 23, 999 രൂപയാണ്, എംഐ ടിവി 4 എക്സ് (43 ഇഞ്ച്) വില 27,999 രൂപയും, എംഐ ടിവി 4 എക്സ് (50 ഇഞ്ച്) 33,999 രൂപയുമാണ് വില വരുന്നത്. എംഐ ടിവി ഹൊറൈസൺ എഡീഷന് (32 ഇഞ്ച്) 500 രൂപ കിഴിവിൽ ഇപ്പോൾ 15,499 രൂപയ്ക്ക് ലഭ്യമാണ്.

റെഡ്‌മി ബാൻഡുകൾ

എംഐ ടിവി സ്റ്റിക്ക്, എംഐ ബോക്സ് 4 കെ എന്നിവയിൽ യഥാക്രമം 2,299 രൂപയും 3,299 രൂപയും വില കുറവുണ്ട്. എംഐ ട്രൂ വയർലെസ് ഇയർഫോൺസ് 2 ന് 2,999 രൂപയും എംഐ ട്രൂ വയർലെസ് ഇയർഫോൺസ് 2 സിക്ക് 2,199 രൂപയുമാണ് വില വരുന്നത്. എംഐ ഡ്യുവൽ ഡ്രൈവർ ഇൻ-ഇയർ ഇയർഫോണുകൾ 699 രൂപയ്ക്ക് വിൽക്കുന്നു. റെഡ്മി പവർ ബാങ്കിന് 200 രൂപ വിലക്കുറവിൽ 1,199 രൂപയാണ് വില വരുന്നത്. കൂടാതെ, എംഐ സ്മാർട്ട് വാട്ടർ പ്യൂരിഫയറിന് (ആർ‌ഒ + യുവി) 2,000 രൂപ കിഴിവിൽ 10,999 രൂപയ്ക്കും, എംഐ എയർ പ്യൂരിഫയർ 3 ക്ക് 1,000 രൂപ കിഴിവിൽ 9,999 രൂപയ്ക്കും, എംഐ ബിയേർഡ് ട്രിമ്മർ 1 സി 899 രൂപയ്ക്കും ലഭിക്കുന്നു.

More from GizBot

Best Mobiles in India

English summary
Xiaomi is currently launching the Valentine's Day Sale in India. It also offers discounts on a number of Xiaomi products. You can now access this live sale through the Xiaomi India website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X