Home
News

റിയൽ‌മി സ്മാർട്ട്ഫോണുകളുടെ വില വർധിപ്പിച്ചു: കൂടുതലറിയാം

സ്മാർട്ട്‌ഫോണുകളുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്തുമെന്ന് ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചു. ഓപ്പോ, ഷവോമി, വിവോ എന്നീ ചൈനീസ് സ്മാർട്ഫോണുകളെ പോലെത്തന്നെ റിയൽമിയും ഇന്ത്യയിൽ തങ്ങളുടെ സ്മാർട്ഫോണുകളുടെ വില വർധിപ്പിച്ചു. ജിഎസ്ടി നിരക്കിലുണ്ടായ വർധനവാണ് ഹാൻഡ്സെറ്റുകളുടെ വില വർധിപ്പിക്കാനുള്ള പ്രധാന കാരണം. സ്മാർട്ഫോണുകളുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ആണ് ജിഎസ്ടി കൗൺസിൽ ഉയർത്തിയത്. ഏപ്രിൽ ഒന്ന് മുതലാണ് ഈ കൂടിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്.

റിയൽമി 6

കമ്പനി ഏറ്റവും പുതിയതായി ലോഞ്ച് ചെയ്ത റിയൽമി 6, റിയൽമി 6 പ്രൊ ഫോണുകളുടെയടക്കം നിരക്ക് കൂട്ടിയിട്ടുണ്ട്. ഇന്ത്യയിൽ റിയൽ‌മി 6 ഫോണിന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 13,999 രൂപ മുതലാണ് ഇപ്പോൾ വിലയാരംഭിക്കുന്നത്. 6 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 15,999 രൂപയാണ് വില. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 16,999 രൂപയാണ്. റിയൽമി 6 പ്രോയുടെ 6 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 17,999 രൂപയും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 18,999 രൂപയും 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്‌ഷന് 19,999 രൂപയുമാണ് വില വരുന്നത്.

റിയൽമി 6 പ്രോ

ഈ വർഷം ജനുവരിയിൽ ലോഞ്ച് ചെയ്ത റിയൽമി 5i സ്മാർട്ഫോണിന്റെ വില ഇപ്പോൾ 9,999 രൂപയാണ്. റിയൽമി C3 സ്മാർട്ഫോണിന്റെ വിലയിൽ 500 രൂപ കൂടിയിട്ടുണ്ട്. ഇപ്പോൾ 7,499 രൂപ മുതലാണ് ഹാൻഡ്‌സെറ്റിന്റെ വില ആരംഭിക്കുന്നത്. റിയൽമി X2 സ്മാർട്ഫോണിന്റെ വിലയും കൂടിയിട്ടുണ്ട്. റിയൽമി X2 മോഡലിന്റെ വിലയിൽ രണ്ടായിരം രൂപയുടെ വർധനവുണ്ടായി. റിയൽമി X2 പ്രൊ മാസ്റ്റർ എഡിഷൻ ഇപ്പോൾ 36,999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

റിയൽമി 5i

റിയൽമിയുടെ പഴയ ഫോണുകളായ റിയൽമി 5, റിയൽമി 5s, റിയൽമി 5 പ്രൊ, റിയൽമി X, റിയൽമി XT എന്നീ ഫോണുകളുടെ വിലയിൽ 1,000 രൂപയുടെ വർധനവാണുള്ളത്. റിയൽമിക്ക് പുറമെ ആപ്പിള്‍, സാംസങ്, ഷാവോമി, ഓപ്പോ ഉള്‍പ്പടെ എല്ലാ സ്മാര്‍ട്‌ഫോണ്‍ ബ്രാന്റുകളും ഇന്ത്യയിൽ വില്‍പനയിലുണ്ടായിരുന്ന ഫോണുകളുടെ വില വര്‍ധിപ്പിച്ചിട്ടുണ്ട്.

Best Mobiles in India

English summary
The Indian government announced an increase in GST on smartphones from 12 percent to 18 percent. Realme 6 price in India now starts at Rs. 13,999 for the 4GB RAM + 64GB storage model, Rs. 15,999 for the 6GB RAM + 64GB storage variant, and Rs. 16,999 for the 8GB RAM + 128GB storage option.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X