ഡേറ്റാ സെന്ററുകള്‍ സ്ഥാപിച്ച് വിവാദങ്ങള്‍ക്ക് തിരശ്ശീലയിടാന്‍ ഷവോമി...!

Written By:

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ഭീമന്‍മാരായ ഷവോമി ഇന്ത്യയില്‍ ഡേറ്റാ സെന്ററുകള്‍ സ്ഥാപിക്കും. ഷവോമി ഫോണുകള്‍ വഴി ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനയിലെത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് ഈ നീക്കം.

സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഷവോമി റെഡ്മി 1എസ് ഫോണുകള്‍ ഉപയോഗിക്കരുതെന്ന് ഇന്ത്യന്‍ വ്യോമസേന തങ്ങളുടെ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യന്‍ ഉപയോക്താക്കളുടെ ക്യാരിയര്‍ നെയിം, മൊബൈല്‍ നമ്പര്‍, ഐഎംഇഐ നമ്പര്‍, കോണ്ടാക്റ്റുകള്‍, മെസേജുകള്‍ തുടങ്ങിയവ ബെയ്ജിങ്ങിലെ സര്‍വറുകളില്‍ ഷവോമി വഴി എത്തുന്നുവെന്നായിരുന്നു ആരോപണം. ചൈനയുടെ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട സിഎന്‍എന്‍ഐസി എന്ന ഏജന്‍സിയുടെ സര്‍വറുകളിലേക്കാണ് ഇവ പോകുന്നതെന്നായിരുന്നു റിപ്പോര്‍ട്ട് വന്നത്.

ഡേറ്റാ സെന്ററുകളുമായി വിവാദങ്ങള്‍ക്ക് തിരശ്ശീലയിടാന്‍ ഷവോമി...!

വ്യോമസേനയുടെ നിര്‍ദ്ദേശം വന്നപ്പോള്‍ തന്നെ തങ്ങള്‍ ഉപയോക്താക്കളുടെ സ്വകാര്യത മാനിക്കുന്നു എന്ന സന്ദേശവുമായി ഷവോമി ഗ്ലോബല്‍ ഹെഡ് ഹ്യൂഗോ ബാറ പ്രസ്താവന ഇറക്കിയിരുന്നു. ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ സിംഗപ്പൂരിലും അമേരിക്കയിലുമുള്ള ആമസോണ്‍ എഎസ്ഡബ്ല്യു സര്‍വറുകളിലേക്ക് മാറ്റാനുള്ള നീക്കങ്ങളും ഷവോമി ആരംഭിച്ചു.

ഇതിനുപിന്നാലെയാണ് ഇന്ത്യയില്‍തന്നെ തങ്ങളുടെ ഡേറ്റാസെന്ററുകള്‍ സ്ഥാപിച്ച് കൂടുതല്‍ വിശ്വാസ്യത ഉപയോക്താക്കളുടെ കൊണ്ടുവരാന്‍ ചൈനീസ് കമ്പനിയുടെ നീക്കം. ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഇന്ത്യയില്‍തന്നെ സൂക്ഷിക്കുന്നതോടെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ കുറയ്ക്കാനാകുമെന്ന് ഷവോമി കരുതുന്നു. ഷവോമി 2015-ലായിരിക്കും ഡേറ്റാസെന്ററുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കുകയെന്ന് കരുതുന്നു.

നിലവില്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ വഴി ഫ്‌ളാഷ് സെയിലിലൂടെയാണ് ഷവോമി ഫോണുകള്‍ ഇന്ത്യയില്‍ വിപണിയില്‍ വിറ്റഴിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot