യാഹു ഗൂഗിളിനോട് മാപ്പ് പറഞ്ഞു

Posted By:

ഗൂഗിളിന്റെ ജി മെയിലും ഗൂഗിള്‍ പ്ലസും കഴിഞ്ഞ ദിവസം 'പണിമുടക്കിയതു' സംബന്ധിച്ച് ട്വീറ്റ് ചെയ്ത യാഹു ഒടുവില്‍ ഗുഗിളിനോട് മാപ്പുപറഞ്ഞു. ട്വീറ്റ് ഡിലിറ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ജിമെയില്‍ തകരാര്‍ സംബന്ധിച്ച് യാഹു ട്വീറ്റ് ചെയ്തത്.

<blockquote class="twitter-tweet blockquote" lang="en"><p>Earlier today, a tweet that reflected bad judgment was posted and has been deleted. We apologize to <a href="https://twitter.com/google">@Google</a> and the <a href="https://twitter.com/gmail">@Gmail</a> team.</p>— Yahoo (@Yahoo) <a href="https://twitter.com/Yahoo/statuses/426830854250188800">January 24, 2014</a></blockquote> <script async src="//platform.twitter.com/widgets.js" charset="utf-8"></script>

ജിമെയിലും ഗൂഗിള്‍ പ്ലസും ഏതാനും മണിക്കൂറുകള്‍ ലഭിക്കാതെ വന്നിരുന്നു. ഇതേതുടര്‍ന്ന് യാഹു ഔദ്യോഗിക ഫേസ്ബുക് പേജില്‍ ജി മെയില്‍ താല്‍കാലികമായി ലഭ്യമല്ലെന്ന് ട്വീറ്റ് ചെയ്യുകയായിരുന്നു. ജി മെയില്‍ പേജില്‍ എഴുതിക്കാണിക്കുന്ന എറര്‍ മെസേജിന്റെ സ്‌ക്രീന്‍ പ്രിന്റും പോസ്റ്റ് ചെയ്തിരുന്നു.

യാഹുവിന്റെ പോസ്റ്റില്‍ ജിമെയില്‍ സംബന്ധിച്ച് മോശമായി യാതൊരു പരാമര്‍ശവും ഉണ്ടായിരുന്നില്ലെങ്കിലും ഇന്ന് പ്രസ്തുത പോസ്റ്റ് യാഹു ട്വിറ്ററില്‍ നിന്ന് ഡിലിറ്റ് ചെയ്യുകയും ഗൂഗിളിനോട് ക്ഷമാപണം നടത്തുകയും ചെയ്തു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot