യു.എസ്. ഭരണകുടം തുറങ്കിലടയ്ക്കുമെന്ന് ഭീതി: യാഹു സി.ഇ.ഒ.

Posted By:

ഉപഭോക്താക്കളെ സംബന്ധിച്ച വിവരങ്ങള്‍ കൈമറാണമെന്ന യു.എസ്. സര്‍ക്കാറിന്റെ നിര്‍ദേശം ലംഘിച്ചാല്‍ ജയിലില്‍ കിടക്കേണ്ടിവരുമെന്ന് ഭയക്കുന്നതായി യാഹു സി.ഇ.ഒ. മരിസ മേയര്‍. ഇന്നലെ ഒരു അഭിമുഖത്തിലാണ് അവര്‍ ആശങ്ക അറിയിച്ചത്.

യു.എസ്. സര്‍ക്കാറിന്റെ നിര്‍ദേശത്തെ കമ്പനി കോടതിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. എന്നാല്‍ കോടതി വിധി എതിരാവുകയാണെങ്കില്‍ ഉപഭോക്താക്കളെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാതിരിക്കുന്നത് കുറ്റകരമാകും. ശിക്ഷ അനുഭവിക്കേണ്ടിയും വരും.

യു.എസ്. ഭരണകുടം തുറങ്കിലടയ്ക്കുമെന്ന് ഭീതി: യാഹു സി.ഇ.ഒ.

അതേസമയം സര്‍ക്കാര്‍ ആവശ്യപ്പെട്ട ഡാറ്റകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.

യാഹു, ഗൂഗിള്‍, ഫേസ് ബുക്ക്, മൈക്രോസോഫ്റ്റ് എന്നീ കമ്പനികളോടാണ് ഉപയോക്താക്കളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ യു.എസ്. ദേശീയ സുരക്ഷാ ഏജന്‍സി ആവശ്യപ്പെട്ടത്. രാജ്യ സുരക്ഷയും ഭീകരവാദവും തടയാനുള്ള ശ്രമങ്ങളുടെ ഭാഗമെന്ന പേരിലാണ് ഇത്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഉപഭോക്താക്കളോടുള്ള വിശ്വാസ വഞ്ചനയാകുമെന്നതിനാലാണ് വിവരങ്ങള്‍ കൈമാറാന്‍ കമ്പനികള്‍ മടിക്കുന്നത്.

ഇക്കാര്യത്തില്‍ എവിടെയും തൊടാത്ത മറുപടിയാണ് ഫേസ് ബുക്ക് സി.ഇ.ഒ. മാര്‍ക് സുക്കര്‍ബര്‍ഗ് നല്‍കിയത്. രാജ്യത്തെ ജനങ്ങളെയും അവരുടെ സ്വാതന്ത്ര്യത്തെയും സാമ്പത്തിക സ്ഥിതിയും കമ്പനികളും സംരക്ഷിക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതിനിടെ യു.എസ്. നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി കഴിഞ്ഞ മൂന്നുവര്‍ഷമായി സ്വകാര്യത സംബന്ധിച്ച നിയമങ്ങള്‍ ലംഘിച്ചതായുള്ള യു.എസ്. ഇന്റലിജന്‍സിന്റെ രേഖകള്‍ ഇന്നലെ പുറത്തായി. ഇലക്‌ട്രോണിക് ഫ്രേണ്ടിയര്‍ ഫൗണ്ടേഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ യു.എസിലെ കോടതി ആവശ്യപ്പെടുകയായിരുന്നു.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot