യാഹു ഇമെയില്‍ അക്കൗണ്ട് പാസ്‌വേഡുകള്‍ ഹാക്ക്‌ചെയ്യപ്പെട്ടു

Posted By:

യാഹു ഇമെയില്‍ ഉപയോക്താക്കളുടെ ഐഡിയും പാസ്‌വേഡും ഹാക്ക് ചെയ്യപ്പെട്ടു. കമ്പനിയുടെ ഔദ്യോഗിക ബ്ലോഗിലാണ് ഇക്കാര്യം അറിയിച്ചത്. ഉടന്‍തന്നെ ഉപയോക്താക്കളോട് പാ്‌സവേഡുകള്‍ റീസെറ്റ് ചെയ്യാനും ആവശ്യപ്പെട്ടു. അതേസമയം എത്ര അക്കൗണ്ടുകളാണ് ഹാക് ചെയ്യപ്പെട്ടതെന്ന് അറിയിച്ചിട്ടില്ല.

യാഹു ഇമെയില്‍ അക്കൗണ്ട് പാസ്‌വേഡുകള്‍ ഹാക്ക്‌ചെയ്യപ്പെട്ടു

ഇതുവരെ നടത്തിയ അന്വേഷണത്തില്‍ കമ്പനിയുടെ സെര്‍വറില്‍ നിന്നല്ല വിവരങ്ങള്‍ ചോര്‍ന്നതെന്നും തേഡ്പാര്‍ട്ടി ഡാറ്റാബേസ് വഴിയായിരിക്കും ഹാക്കര്‍മാര്‍ ഉപയോക്തക്കളുടെ പാസ്‌വേഡുകള്‍ കണ്ടെത്തിയതെന്നുമാണ് യാഹു പറയുന്നത്.

നിലവില്‍ അക്കൗണ്ടുകള്‍ റീസെറ്റ് ചെയ്യുകയാണ് കമ്പനി. അതുകൊണ്ടുതന്നെ ഹാക്‌ചെയ്യപ്പെട്ട അക്കൗണ്ടുകളില്‍ ലോഗ് ഇന്‍ ചെയ്യുമ്പോള്‍ സെക്കന്റ് സൈന്‍ ഇന്‍ വേരിഫിക്കേഷന്‍ ചോദിക്കുന്നുണ്ട്. മാത്രമല്ല, പാ്‌സവേഡ് മാറ്റാന്‍ ആവശ്യപ്പെട്ട് ഉപയോക്താക്കള്‍ക്ക് ഇമെയില്‍ വഴിയും എസ്.എം.എസ് ആയും സന്ദേശവും അയയ്ക്കുന്നുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot