യാഹു സി.ഒ.ഒയെ പുറത്താക്കി!!!

Posted By:

പ്രമുഖ വെബ്‌സൈറ്റായ യാഹുവിലെ രണ്ടാം സ്ഥാനക്കാരനായിരുന്ന ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഹെന്റിക് ഡി കാസ്‌ട്രോയെ കമ്പനിയില്‍ നിന്ന് പുറത്താക്കി. ഗൂഗിളില്‍ ഉന്നത സ്ഥാനത്തിരിന്നിരുന്ന ഹെന്റികിനെ ഒന്നര വര്‍ഷം മുമ്പ് യാഹുവിലേക്കു കൊണ്ടുവന്ന സി.ഇ.ഒ. മരിസ മേയര്‍ തന്നെയാണ് പുറത്താക്കാനുള്ള തീരുമാനമെടുത്തതും.

യാഹു സി.ഒ.ഒയെ പുറത്താക്കി!!!

വെറും രണ്ടുവരി കത്തിലൂടെയാണ് മരിസമേയര്‍ തീരുമാനം അറിയിച്ചത്. 'വളരെ പ്രയാസമേറിയ ഒരു തീരുമാനം ഞാന്‍ എടുത്തിരിക്കുന്നു, സി.ഒ.ഒ ഹെന്റിക് കാസ്‌ട്രോ ഉടന്‍ കമ്പനി വിടണമെന്നതാണ് അത്'. അദ്ദേഹത്തിന്റെ ഇത്രയും കാലത്തെ സേവനങ്ങളെ അഭിനന്ദിക്കുന്നു, നല്ലൊരു ഭാവി ആശംസിക്കുന്നു'. ഇത്രയുമായിരുന്നു പുറത്താക്കല്‍ നോട്ടീസ്.

നേതൃനിരയില്‍ വരുന്ന ഈ മാറ്റം കമ്പനിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഗുണംചെയ്യുമെന്നും കുറിപ്പില്‍ പറയുന്നുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കമ്പനിയുടെ വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ കുറവായിരുന്നു. മാത്രമല്ല, യു.എസില്‍ കമ്പനി രണ്ടാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെടുകയും ചെയ്തു.

പുറത്താക്കപ്പെട്ടു എങ്കിലും വലിയൊരു തുക ഡി കാസ്‌ട്രോയ്ക് ലഭിച്ചേക്കും. യാഹുവുമായി നാലുവര്‍ഷത്തെ കരാര്‍ ആയിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot