യാഹു മെയില്‍ പുതിയ രൂപത്തിലും ഭാവത്തിലും!!!

Posted By:

ജി മെയിലിനു സമാനമായ ഫീച്ചറുകളോടെ യാഹുമെയില്‍ പുനരവതരിച്ചു. വ്യത്യസ്തമായ ഡിസൈനും ഫീച്ചറുകളുമായാണ് 16-ാം ജന്മദിനത്തില്‍ യാഹു അടിമുടി മാറിയത്. ജി-മെയിലിനു സമാനമായ നിരവധി ഘടകങ്ങള്‍ പുതിയ യാഹു മെയിലിലുണ്ട്.

ഒറ്റ ക്ലിക്കില്‍ തന്നെ മെയിലുകള്‍ ഡിലിറ്റ് ചെയ്യാനും സെര്‍ച്ച് ചെയ്യാനും സാധിക്കും എന്നതാണ് പ്രധാന പ്രത്യേകത. അതോടൊപ്പം മെയിലിന് ഇഷ്ടമുള്ള തീം നല്‍കാനും സാധിക്കും. ജി- മെയിലിനു സമാനമായി ഇടതുവശത്ത് ടാബുകളും നല്‍കിയിട്ടുണ്ട്. ഓരോ മെയിലുകളും തരം തിരിക്കാനും ഡൗണലോഡ് ചെയ്യുന്നതിനു മുമ്പ് തന്നെ ഫോട്ടോകളുടെയും ഫയലുകളുടെയും പ്രിവ്യു കാണാനും കഴിയും.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഡെസ്‌ക്‌ടോപ് കമ്പ്യൂട്ടറില്‍ മാത്രമല്ല, ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ് ഫോണുകളിലും യാഹുവിന്റെ പുതിയ മെയില്‍ ആപ് ലഭ്യമാണ്. പരിഷ്‌കരിച്ച യാഹു മെയിലിന്റെ കൂടുതല്‍ പ്രത്യേകതകളറിയാന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

പുതിയ മെയിലില്‍ കംപോസ് ചെയ്യുന്നതിന് ജി മെയിലിലെ പോലെ ഒരു വിന്‍ഡോ വരും.

 

#2

വിവിധ ടാബുകള്‍ ഹോം പേജിന് ഇടതുഭാഗത്തായിട്ടുണ്ട്.

 

#3

പുതിയ ഡിസൈന്‍ ജി മെയിലിനു സമാനമാണെങ്കിലും ഉപയോക്താക്കള്‍ക്ക് സൗജന്യമായി ഒരു DB സ്‌പേസ് നല്‍കുന്നുണ്ട്. ജി മെയിലില്‍ ഇത് 15 ജി.ബി. മാത്രമാണ്.

 

#4

മെയിലിന് ഇഷ്ടമുള്ള തീം തെരഞ്ഞെടുക്കാനും സാധിക്കും.

 

#5

മെയിലില്‍ അറ്റാച് ചെയ്തിട്ടുള്ള ചിത്രങ്ങളുടെയും ഫയലുകളുടെയും പ്രിവ്യു കാണാനും സാധിക്കും.

 

#6

സ്മാര്‍ട്‌ഫോണുകള്‍ക്കുള്ള മെയില്‍ ആപ്ലിക്കേഷനിലും യാഹു മാറ്റം വരുത്തിയിട്ടുണ്ട്. തെളിഞ്ഞതും വൃത്തിയുള്ളതുമായ ഡിസൈനാണ് ഇപ്പോള്‍.

 

#7

സ്മാര്‍ട്‌ഫോണിലും വിവിധ തീമുകള്‍ തെരഞ്ഞെടുക്കാന്‍ കഴിയും. കൂടാതെ ഉപയോഗിക്കാനും സൗകര്യപ്രദമാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
യാഹു മെയില്‍ പുതിയ രൂപത്തിലും ഭാവത്തിലും!!!

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot