യാത്രയിൽ വീണുപോയവർ; സേവനം അവസാനിപ്പിച്ച പ്ലാറ്റ്ഫോമുകൾ

|

ദിവസങ്ങൾക്ക് മുമ്പാണ് 27 വർഷത്തെ സേവനം അവസാനിപ്പിച്ച് ഇന്റർനെറ്റ് എക്സ്പ്ലോറർ എന്നന്നേക്കുമായി അടച്ച് പൂട്ടിയത്. ഇന്റർനെറ്റ് ബൂമിന്റെ കാലത്തെ പ്രതാപങ്ങളിലൊന്നായിരുന്ന എക്സ്പ്ലോററിന് മൈക്രോസോഫ്റ്റ് ദയാവധം പ്രഖ്യാപിച്ചപ്പോൾ തീരുമാനത്തെ അനുകൂലിച്ചവരും എതിർത്തവരും നിരവധിയാണ്. ഇന്റർനെറ്റ് എക്സ്പ്ലോറർ മാത്രമല്ല, നിരവധി ആപ്പുകളും വെബ്സൈറ്റുകളും സേവനങ്ങളും ഇത്തരത്തിൽ സേവനം അവസാനിപ്പിക്കുകയോ, കാലഹരണപ്പെടുകയോ ചെയ്തിട്ടുണ്ട്. മെച്ചപ്പെട്ട സേവനങ്ങൾ വിപണി കീഴടക്കുമ്പോഴാണ് പലപ്പോഴും ഇത്തരം പ്ലാറ്റ്ഫോമുകൾ പ്രതിസന്ധിയിലാകുന്നത്. ഇന്റർനെറ്റ് എക്സ്പ്ലോററിനെപ്പോലെ സേവനം അവസനിപ്പിച്ചവയുടെ കൂട്ടത്തിൽ യാഹൂ മെസഞ്ചറും ഓർക്കൂട്ടും ഒക്കെ ഉൾപ്പെടുന്നു. ഇങ്ങനെ പകുതി വഴിയിൽ വീണ് പോയ പ്ലാറ്റ്ഫോമുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

ജിടോക്ക്

ജിടോക്ക്

2005ൽ പ്രവർത്തനം ആരംഭിച്ച ജിടോക്ക് അഥവാ ഗൂഗിൾ ടോക്ക് ഇൻസ്റ്റന്റ് മെസേജിങ് സേവനമാണ്. പതിനഞ്ച് വർഷക്കാലം സേവനം നൽകിയ ഗൂഗിളിന്റെ ഈ സേവനം ഉപയോഗിച്ചിരുന്ന ആളുകളോട് പിന്നീട് ഗൂഗിൾ ഹാങ്ഔട്ടിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ കമ്പനി ആവശ്യപ്പെട്ടു. 2017ലാണ് ജിടോക്ക് ഉപയോക്താക്കളെ ഗൂഗിൾ ഹാങ്ഔട്ടിലേക്ക് മാറ്റിയത്. ഇംഗ്ലീഷ്, ജെർമൻ, ഫ്രഞ്ച്, ഇറ്റാലിയൻ, ജാപ്പനീസ്, കൊറിയൻ, പോളിഷ്, പോർച്ചുഗീസ്, റഷ്യൻ, ടർക്കിഷ്, ചൈനീസ്, സ്പാനിഷ് എന്നീ ഭാഷകളിൽ ഈ സേവനം ലഭ്യമായിരുന്നു. വെബ് ആപ്പ് രൂപത്തിലും ഈ സേവനം ലഭ്യമായിരുന്നു. 2022 ജൂൺ 16നാണ് ഈ സേവനം ഔദ്യോഗികമായി ഷട്ട്ഡൌൺ ചെയ്തത്.

ചാർജ് തീരുമെന്ന പേടി വേണ്ട; വമ്പൻ ബാറ്ററിയുമായി പുതിയ സ്മാർട്ട്ഫോൺചാർജ് തീരുമെന്ന പേടി വേണ്ട; വമ്പൻ ബാറ്ററിയുമായി പുതിയ സ്മാർട്ട്ഫോൺ

ഓർക്കൂട്ട്

ഓർക്കൂട്ട്

ഗൂഗിളിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഓർക്കൂട്ട് ഒരു കാലത്ത് വളരെ പ്രസിദ്ധമായിരുന്നു. ഫേസ്ബുക്കിന് മുമ്പ് രണ്ടായിരത്തിന്റെ തുടക്കത്തിൽ യുവാക്കൾക്കിടയിൽ വലിയ ജനപ്രിതി നേടിയ ഈ പ്ലാറ്റ്ഫോം പത്ത് വർഷത്തിന് ശേഷം സേവനം അവസാനിപ്പിച്ചു. 2014ലാണ് ഓർക്കൂട്ട് പൂർണമായും സേവനം അവസാനിപ്പിച്ചത്. 2008ൽ ഇന്ത്യയിൽ ഏറ്റവും ആളുകൾ ഉപയോഗിച്ച വെബ്സൈറ്റ് പോലും ആയിരുന്നു ഓർക്കൂട്ട് എന്നത് ഈ സേവനം എത്രത്തോളം ജനപ്രിയമായിരുന്നു എന്ന് കാട്ടിത്തരുന്നു.

യാഹൂ മെസഞ്ചർ

യാഹൂ മെസഞ്ചർ

യാഹൂ എന്ന ഇന്റർനെറ്റ് ലോകം ഭരിച്ചിരുന്ന സെർച്ച് എഞ്ചിൽ നൽകിയിരുന്ന മെസഞ്ചർ സേവനമാണ് ഇത്. 1998 മാർച്ചിൽ പ്രവർത്തനം ആരംഭിച്ച ഈ സേവനം 20 വർഷത്തെ സേവനത്തിന് ശേഷം 2018ൽ യാഹൂ ടുഗെതർ എന്ന സേവനത്തിന് വഴിമാറികൊടുത്ത യാഹൂ മെസഞ്ചർ 2019ൽ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ചു. യാഹൂ അക്കൌണ്ടിലൂടെ ലോഗിൻ ചെയ്യാൻ സാധിച്ചിരുന്ന സേവനമായിരുന്നു ഇത്. മെസഞ്ചർ ആപ്പുകളുടെ നിലവിലെ ട്രെൻഡുകൾക്ക് അനുയോജ്യമായ ഒരു മികച്ച കമ്മ്യൂണിക്കേഷൻ ടൂൾ കൊണ്ടുവരുന്നതിന് വേണ്ടിയാണ് ഈ സേവനം ഉപേക്ഷിക്കുന്നതെന്ന് കമ്പനി അന്ന് വ്യക്തമാക്കിയിരുന്നു.

ഇത് ബിഎസ്എൻഎല്ലിന് മാത്രം സ്വന്തം; കുറഞ്ഞ വിലയും 90 ദിവസം വാലിഡിറ്റിയുമുള്ള പ്ലാനുകൾഇത് ബിഎസ്എൻഎല്ലിന് മാത്രം സ്വന്തം; കുറഞ്ഞ വിലയും 90 ദിവസം വാലിഡിറ്റിയുമുള്ള പ്ലാനുകൾ

ഗൂഗിൾ+

ഗൂഗിൾ+

ഗൂഗിളിന്റെ സോഷ്യൽ മീഡിയ സർവ്വീസാണ് ഗൂഗിൾ പ്ലസ്. ഒരു കാലത്ത് ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും എതിരാളി എന്ന് വിളിക്കപ്പെട്ടിരുന്ന ഗൂഗിൾ പ്ലസ് 2018-ൽ വീണ്ടും അടച്ചുപൂട്ടി. 2011ലാണ് ഈ സേവനം ആരംഭിച്ചത്. ഏഴ് വർഷത്തെ ചരിത്രം മാത്രമേ ഈ സേവനത്തിന് ഉള്ളു. ഗൂഗിൾ പ്രൊഡക്ടുകൾ ലിങ്ക് ചെയ്യുന്ന ഒരു പ്ലാറ്റ്ഫോം കൂടിയായിരുന്നു ഇത്. 2015ൽ വലിയ റീഡിസൈൻ കൊണ്ടുവന്ന് ജനപ്രിതി നേടാൻ ശ്രമിച്ചുവെങ്കിലും ആവശ്യത്തിന് ഉപയോക്താക്കൾ ഇല്ലെന്ന കാരണം കൊണ്ട് ഗൂഗിൾ പ്ലസ് സേവനം അവസാനിപ്പിച്ചു.

ഗൂഗിൾ പ്ലേ മ്യൂസിക്

ഗൂഗിൾ പ്ലേ മ്യൂസിക്

മ്യൂസിക് സ്ട്രീമിങ് സേവനമായ ഗൂഗിളിന്റെ പ്ലേ മ്യൂസിക് 2020ലാണ് അടച്ചുപൂട്ടിയത്. 2011 നവംബറിൽ എല്ലാവർക്കുമായി ലഭ്യമായി തുടങ്ങിയ ഈ സേവനം പോഡ്കാസ്റ്റ്, മ്യൂസിക്ക് എന്നിവയെല്ലാം ഉപയോകതാക്കൾക്ക് നൽകിയിരുന്നു. ഗൂഗിൾ പ്ലാറ്റ്‌ഫോമുകളുടെ എണ്ണം വെട്ടിക്കുറച്ച് ഉപയോക്താക്കളെ അവരുടെ ഡിഫോൾട്ട് സ്ട്രീമിങ് ഓപ്ഷൻ എളുപ്പത്തിൽ തിരഞ്ഞെടുക്കാൻ അനുവദിക്കുക കൂടിയായിരുന്നു ഇതിന്റെ ലക്ഷ്യം. പ്രീമിയം സേവനവും ഇതിൽ ഉണ്ടായിരുന്നു. 40 ദശലക്ഷം പാട്ടുകളിലേക്ക് ആക്സസ് നൽകുന്നതായിരുന്നു ഈ പ്രീമിയം സേവനം.

അനയുടെ ചിത്രങ്ങൾ പുറത്ത്; ഈ സുന്ദരിപ്പെണ്ണിതേതെന്ന് ലോകംഅനയുടെ ചിത്രങ്ങൾ പുറത്ത്; ഈ സുന്ദരിപ്പെണ്ണിതേതെന്ന് ലോകം

Best Mobiles in India

English summary
Not just Internet Explorer, but many apps, websites and services have either stopped or become obsolete. Such platforms are often in crisis when better services dominate the market. Yahoo Messenger and Orkut are just some of the things that have terminated the service, such as Internet Explorer.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X