പുത്തന്‍ മാറ്റങ്ങളോടെ യാഹു

Posted By: Arathy

സെര്‍ച്ച് പേജില്‍ പുത്തന്‍ മാറ്റങ്ങളുമായി യാഹു എത്തി കഴിഞ്ഞു. ഗൂഗിള്‍ യാഹു പോരാട്ടത്തിന്റെ ഒരു ഭാഗമായാണ് ജനങ്ങള്‍ ഇതിനെ കാണുന്നത്. ഏറ്റവും വേഗതയാര്‍ന്ന സെര്‍ച്ച് പേജുകളാണ് ഇതെന്ന് യാഹുവിന്റെ വൈസ് പ്രസിഡന്റ് ലവുറി തന്റെ ബ്ലോഗിലൂടെ ജനങ്ങളെ അറിയിച്ചു.

സ്മാര്‍ട്ട് ഫോണ്‍ ആശയങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

പുത്തന്‍ മാറ്റങ്ങളോടെ യാഹു

ഇതിലൂടെ ഗൂഗിളുമായി ഒരു യുദ്ധത്തിന് തയ്യാറാണെന്ന സൂചനയാണ് യാഹു കാണിക്കുന്നത്. വര്‍ഷങ്ങളായി മുന്നിട്ടു നില്‍ക്കുന്ന ഗൂഗിളിനെ പിന്നിലാക്കുമെന്ന ലക്ഷ്യമായാണ്‌ യാഹു സെര്‍ച്ച് പേജുമായി ഇറങ്ങിയിരിക്കുന്നത്.

പുതിയ സെര്‍ച്ച് പേജില്‍ വമ്പന്‍ മാറ്റങ്ങളാണ് യാഹു വരുത്തിയിരിക്കുന്നത്. മുകളിലായുള്ള നാവിഗേഷന്‍ ബാറില്‍ ഡിസൈനുകള്‍ക്ക് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സൈഡ് ബാറില്‍ കൂടുതല്‍ ഓപ്ഷനുകള്‍ ചേര്‍ത്തിട്ടുണ്ട്. യാഹു ഉപയോഗിക്കുന്ന ഉപഭോക്താകള്‍ക്ക് വിവരങ്ങള്‍ വളരെ വേഗത്തില്‍ ലഭിക്കാനുള്ള സംവിധാനങ്ങളും ഉണ്ടെന്ന് യാഹു പറയുന്നു.

എന്തായാലും പഴയ പ്രതാപം വീണ്ടെടുക്കുവാന്‍ വേണ്ടി യാഹു അതി ശക്തമായ പേരാട്ടങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുകയാണ്‌.

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot