ആള്‍ടാ വിസ്റ്റ സേവനം അവസാനിക്കുന്നു

Posted By: Arathy

യാഹുവിന്റെ സെര്‍ച്ച് എജിന്‍ ആള്‍ടാ വിസ്റ്റ അടച്ചു പൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ മാസം 8 കൂടിയാണ് ആള്‍ടാ വിസ്റ്റായുടെ സേവനം അവസാനിക്കുമെന്ന് യാഹു അറിയിച്ചു.

സാംസങ് ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ആള്‍ടാ വിസ്റ്റ സേവനം അവസാനിക്കുന്നു

ഒരു കാലത്ത് പ്രശസ്തമായിരുന്ന സെര്‍ച്ച് എജിനായിരുന്നു ആള്‍ടാ വിസ്റ്റാ. 1995 ല്‍ തുടങ്ങിയ ഈ സെര്‍ച്ച് എജിന് 20 മില്യണ്‍ പേജുകള്‍ ഇന്‍ഡെക്‌സ് നല്‍കിയിരുന്നു. പക്ഷേ ഒരു മടിയന്‍ സെര്‍ച്ച് എജിന്‍ എന്ന പേരായിരുന്നു പല പ്രശസ്ത മാധ്യമങ്ങളും ആള്‍ടാ വിസ്റ്റയെ വിശേഷിപ്പിച്ചിരുന്നത്.

പിന്നീട് യാഹു 2003 ല്‍ യാഹു ആള്‍ടാ വിസ്റ്റാ വാങ്ങുകയായിരുന്നു. എന്നിട്ടും വിചാരിച്ചയത്ര ഉയരുവാന്‍ ഈ സെര്‍ച്ച് എജിന് സാധിച്ചില്ല. എന്നാലും വേഗത്തില്‍ കാര്യങ്ങള്‍ ചെയ്യുവാന്‍ ആള്‍ടാ വിസ്റ്റയ്ക്ക് കഴിഞ്ഞിരുന്നു. ആള്‍ടാ വിസ്റ്റ പ്രവര്‍ത്തനം നിര്‍ത്തുന്നതിലൂടെ യാഹുവിന്റെ പുതിയ സെര്‍ച്ച് എജിന്‍ ഉപയോഗിക്കാമെന്നും യാഹു അറിയിച്ചു.

അമേരിക്കന്‍ കംപ്യൂട്ടര്‍ വിദഗ്ദരായ ലൂയിസ് മോനിയര്‍, ബ്രിസ്‌റ്റോണ്‍ മൈക്കിള്‍, പോള്‍ ഫ്ലഫര്‍ലി എന്നിവരായിരുന്നു ആള്‍ടാ വിസ്റ്റയുടെ നിര്‍മ്മാതാക്കള്‍

 

Please Wait while comments are loading...

Social Counting