കാന്റി ക്രഷ് ആരാധകന്റെ വിരലിന്റെ ചലന ശേഷി ഇല്ലാതായി...!

Written By:

തുടര്‍ച്ചയായി എട്ട് ആഴ്ച കാന്റി ക്രഷ് കളിച്ച യുവാവിന്റെ വിരലിന്റെ ചലനശേഷി നഷ്ടമായി. കാലിഫോര്‍ണിയയിലാണ് സംഭവം.

കാന്റി ക്രഷ് ആരാധകന്റെ വിരലിന്റെ ചലന ശേഷി ഇല്ലാതായി...!

29 വയസ്സുള്ള യുവാവിനാണ് ഈ ദുരന്തം സംഭവിച്ചതെന്ന് ഡെയ്‌ലി മെയില്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. അടുത്തിടെ പട്ടാളത്തില്‍ നിന്നും വിരമിച്ച ഇയാള്‍ മറ്റു ജോലിയൊന്നും ഇല്ലാത്തതിനാലാണ് ക്യാന്റി ക്രഷ് കളിക്കാന്‍ ആരംഭിച്ചത്.

നിങ്ങളുടെ ഗ്യാലറിയില്‍ നിന്ന് വാട്ട്‌സ്ആപ് ചിത്രങ്ങള്‍/ വീഡിയോകള്‍ മറയ്ക്കുന്നതെങ്ങനെ...!

കാന്റി ക്രഷ് ആരാധകന്റെ വിരലിന്റെ ചലന ശേഷി ഇല്ലാതായി...!

ഇതിന്റെ 80-ആമത്തെ സ്റ്റേജിന് മുകളില്‍ കളിക്കാന്‍ സാധിച്ച യുവാവിന് ഒരു ദിവസം തള്ളവിരല്‍ അനക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ഡോക്ടറെ കാണുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാംസപേശിയെ അസ്ഥിയോടു ബന്ധിക്കുന്ന ചലന ഞരമ്പ് പ്രവര്‍ത്തനരഹിതമായി കണ്ടെത്തുകയായിരുന്നു.

ലോകത്തെ മികച്ച ശാസ്ത്ര, സങ്കേത മ്യൂസിയങ്ങള്‍....!

കാന്റി ക്രഷ് ആരാധകന്റെ വിരലിന്റെ ചലന ശേഷി ഇല്ലാതായി...!

ഞരമ്പിന് കാര്യമായ ക്ഷതവും സംഭവിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിശദമായി ചോദിച്ചപ്പോഴാണ് കാന്റി ക്രഷ് കളിക്കുന്നതായിരുന്നു യുവാവിന്റെ ഹോബിയെന്ന് അറിയാന്‍ സാധിച്ചത്.

ഒരുപക്ഷെ ശസ്ത്രക്രിയ വഴി വിരലിന്റെ ചലന ശേഷി വീണ്ടെടുക്കാം എന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തുന്നത്.

Read more about:
English summary
Yikes, A Guy Played So Much Candy Crush That He Ruptured a Tendon.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot