ഇനി അധികകാലമില്ല ബിഎസ്എൻഎല്ലിന്റെ ഈ അടിപൊളി ഓഫർ

|

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാ​ഗമായി രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ നിരവധി ഓഫറുകളും പ്ലാനുകളും ഒക്കെ അവതരിപ്പിച്ചിരുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ ഓഫറുകളിൽ ഒന്നായിരുന്നു 275 രൂപയുടെ ഫൈബ‍ർ ബ്രോഡ്ബാൻഡ് പ്ലാൻ. എന്നാൽ ഈ അടിപൊളി ഓഫ‍ർ ഇനി അധികകാലം ഉപയോ​ഗിക്കാൻ കഴിയില്ലെന്നതാണ് സങ്കടകരമായ വസ്തുത. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

ഫൈബ‍ർ ബ്രോഡ്ബാൻഡ് പ്ലാൻ

275 രൂപയുടെ ഫൈബ‍ർ ബ്രോഡ്ബാൻഡ് പ്ലാൻ 60 എംബിപിഎസ് ഡാറ്റ സ്പീ‍ഡാണ് ഓഫ‍ർ ചെയ്യുന്നത്. ഡൗൺലോഡ്, അപ്ലോഡ് സ്പീഡുകൾ സമാനമാണ് താനും. പ്രതിമാസം 3.3 ടിബി ഡാറ്റയും 275 രൂപ വിലയുള്ള ഫൈബ‍ർ ബ്രോഡ്ബാൻഡ് പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. വളരെ അഫോർഡബിൾ ആയിട്ടുള്ള ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഒന്നാണിത്.

ഒറ്റ റീചാർജിൽ 16 ഒടിടി ആപ്പുകൾ; ജിയോയുടെ പ്ലാൻ ആണ് പ്ലാൻഒറ്റ റീചാർജിൽ 16 ഒടിടി ആപ്പുകൾ; ജിയോയുടെ പ്ലാൻ ആണ് പ്ലാൻ

പ്രമോഷണൽ ഓഫ‍‍ർ

പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ ഫൈബ‍ർ ബ്രോഡ്ബാൻഡ് സേവനങ്ങൾ പരീക്ഷിക്കാൻ താത്പര്യമുള്ളവ‍ർക്ക് സെലക്റ്റ് ചെയ്യാൻ പറ്റിയ ഓഫറുകളിൽ ഒന്ന് കൂടിയാണിത്. പ​ക്ഷെ ഇതൊരു പ്രമോഷണൽ ഓഫ‍‍ർ മാത്രമാണെന്നും അറിഞ്ഞിരിക്കുക. പ്രമോഷണൽ ഓഫറുകൾ നിശ്ചിത സമയ പരിധി കഴിഞ്ഞാൽ കമ്പനികൾ ഡിസ്കണ്ടിന്യൂ ചെയ്യാറുമുണ്ട്.

ലാഭകരമായ പ്ലാനുകൾ
 

ലാഭകരമായ പ്ലാനുകൾ പെട്ടെന്ന് അവസാനിപ്പിക്കുന്നത് ബിഎസ്എൻഎല്ലിന്റെ സ്ഥിരം സ്വഭാവവുമാണ്. അത്തരത്തിൽ ഈ പ്ലാൻ എക്സ്പയ‍‍ർ ആകുന്ന തീയതി പുറത്ത് വിട്ടിരിക്കുകയാണ് ബിഎസ്എൻഎൽ. 275 രൂപ വിലയുള്ള ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനിനെക്കുറിച്ചും പ്ലാൻ ആക്റ്റിവേറ്റ് ചെയ്യാനുള്ള കാലപരിധിയെക്കുറിച്ചും കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

പ്ലാനിങ് ശരിയായാൽ എല്ലാം ശരിയാകും; ഉപകാരപ്പെടുന്ന മികച്ച Jio പ്ലാൻ ഇതാപ്ലാനിങ് ശരിയായാൽ എല്ലാം ശരിയാകും; ഉപകാരപ്പെടുന്ന മികച്ച Jio പ്ലാൻ ഇതാ

275 രൂപ വില വരുന്ന ബിഎസ്എൻഎൽ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ

275 രൂപ വില വരുന്ന ബിഎസ്എൻഎൽ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ

രണ്ട് ഓപ്ഷനുകളിലാണ് ബിഎസ്എൻഎല്ലിന്റെ 275 രൂപ വില വരുന്ന ഫൈബ‍ർ ബ്രോഡ്ബാൻഡ് പ്ലാൻ വരുന്നത്. 275 രൂപ വിലയുള്ള ഒരു പ്ലാൻ 30 എംബിപിഎസ് ഡാറ്റ സ്പീ‍ഡ് ആണ് ഓഫ‍ർ ചെയ്യുന്നത്. 275 രൂപ പ്രൈസ് ടാ​ഗിൽ വരുന്ന രണ്ടാമത്തെ പ്ലാൻ 60 എംബിപിഎസ് ഡാറ്റ സ്പീഡും നൽകുന്നു.

75 ദിവസത്തെ വാലിഡിറ്റി

സ്പീ‍ഡ് ഒഴിച്ച് നി‍ത്തിയാൽ മറ്റ് ആനുകൂല്യങ്ങളുടെ കാര്യത്തിൽ ഈ രണ്ട് ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകളും സമാനമാണ്. 75 ദിവസത്തെ വാലിഡിറ്റിയാണ് ഈ രണ്ട് ഓപ്ഷനുകൾക്കും ഉള്ളത്. 3.3 ടിബി ഡാറ്റയും ഈ പ്ലാനുകൾ ഓഫ‍‍ർ ചെയ്യുന്നുണ്ട്. ഒരു ഫിക്സഡ് ലൈൻ വോയ്സ് കോളിങ് കണക്ഷനും ലഭിക്കുന്നു.

വേണ്ടതെല്ലാം തരുന്നവർ; പക്ഷെ കേമനാര്?വേണ്ടതെല്ലാം തരുന്നവർ; പക്ഷെ കേമനാര്?

പോളിസി പരിധി കഴിഞ്ഞാൽ

3.3 ടിബി ഫെയ‍ർ യൂസേജ് പോളിസി പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീ‍ഡ് 2 എംബിപിഎസ് ആയി കുറയും. ഈ രണ്ട് പ്ലാനുകളും ബിഎസ്എൻഎല്ലിന്റെ എൻട്രി ലെവൽ ഡാറ്റ പ്ലാനിനെക്കാളും കുറഞ്ഞ നിരക്കിലാണ് ഈ ഓപ്ഷനുകൾ വരുന്നത്. 329 രൂപയാണ് ബിഎസ്എൻഎല്ലിന്റെ ഫൈബ‍ർ എൻട്രി ലെവൽ ഡാറ്റ പ്ലാനിന് വില വരുന്നത്.

275 രൂപ പ്ലാൻ

എന്നാൽ തന്നെയും ബിഎസ്എൻഎല്ലിന്റെ 275 രൂപ പ്ലാൻ എല്ലാക്കാലത്തും യൂസേഴ്സിന് ലഭിക്കില്ല. ഈ വ‍ർഷം ഒക്ടോബ‍ർ 13ന് 275 രൂപയുടെ ഓഫറുകൾ ബിഎസ്എൻഎൽ ഡിസ്കണ്ടിന്യൂ ചെയ്യും. ഒക്ടോബ‍ർ 13ന് ശേഷം ഈ പ്ലാൻ റീചാ‍ർജ് ചെയ്യാൻ യൂസേഴ്സിന് കഴിയില്ലെന്നാണ് ഇതിന് അ‍ർഥം. നിലവിലുള്ള കസ്റ്റമേഴ്സിനും പുതിയ കസ്റ്റമേഴ്സിനും ഈ പ്ലാൻ ഇപ്പോൾ സെലക്റ്റ് ചെയ്യാൻ കഴിയും.

സിം ഊരി ഇവന്മാരൊക്കെ ഇ​തെങ്ങോട്ട് പോണ്? തലപുകച്ച് നാല് പ്രമുഖ ടെലികോം കമ്പനികൾസിം ഊരി ഇവന്മാരൊക്കെ ഇ​തെങ്ങോട്ട് പോണ്? തലപുകച്ച് നാല് പ്രമുഖ ടെലികോം കമ്പനികൾ

ഭാരത് ഫൈബ‍ർ ബ്രോഡ്ബാൻഡ് കണക്ഷൻ

ബിഎസ്എൻഎൽ ഭാരത് ഫൈബ‍ർ ബ്രോഡ്ബാൻഡ് കണക്ഷൻ വേണമെന്നുള്ള യൂസേഴ്സിന് ഓൺലൈനിൽ നിന്നോ അടുത്തുള്ള ബിഎസ്എൻഎൽ ഓഫീസിൽ നിന്നോ കണക്ഷൻ എടുക്കാവുന്നതാണ്. കമ്പനി വെബ്സൈറ്റിൽ നിന്നുമുള്ള ഭാരത് ഫൈബ‍‍ർ ഓഫറുകളിൽ നിന്നും മറ്റ് പ്ലാനുകളും സെലക്റ്റ് ചെയ്യാൻ കഴിയും.

Best Mobiles in India

English summary
As part of the Independence Day celebrations, the country's public-sector telecom company BSNL has introduced many offers and plans. Among these, one of the most notable offers was the Rs 275 fibre broadband plan. But the sad fact is that this cool offer will not be available for much longer.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X