ഐഫോണ്‍ XR 53910 രൂപയ്ക്ക് സ്വന്തമാക്കാന്‍ അവസരം; ഇന്ന് തന്നെ ആമസോണ്‍ സന്ദര്‍ശിക്കുക
ആപ്പിളിന്റെ ഏറ്റവും മികച്ച ഐഫോണുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നതാണ് ഐഫോണ്‍ XR. ഐഫോണ്‍ XS, ഐഫോണ്‍ XS മാക്‌സ് എന്നിവയെക്കാള്‍ വില കുറവാണെന്ന പ്രത്യേകതയും ഇതിനുണ്ട്. ഐഫോണ്‍ XR-ന്റെ ഓണ്‍ലൈന്‍ വില ആരംഭിക്കുന്നത് 60000 രൂപയിലാണ്. എന്നാല്‍ 53910 രൂപയ്ക്ക് ഇത് സ്വന്തമാക്കാന്‍ കഴിയും.

ആമസോണില്‍ ഐഫോണ്‍ XR-ന്റെ വില 59900 രൂപയാണ്. എന്നാല്‍ കുറച്ച് ഉപഭോക്താക്കള്‍ക്ക് ഫോണിന്റെ 64GB മോഡല്‍ 53910 രൂപയ്ക്ക് ലഭിക്കും. എച്ച്ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്കാണ് ഈ ആനുകൂല്യം. ഇവര്‍ക്ക് ആമസോണ്‍ 10 ശതമാനം വിലക്കിഴിവ് നല്‍കുന്നു.
ഇന്ത്യയില്‍ ഐഫോണ്‍ XR-ന്റെ തുടക്കത്തിലെ വില 76900 രൂപയായിരുന്നു. 7000 ശ്രേണി അലുമിനിയം ഫ്രെയിം പിന്നിലും മുന്നിലും ഗ്ലാസ്, 6.1 ഇഞ്ച് എച്ച്ഡി (1792X828) എല്‍സിഡി ഡിസ്‌പ്ലേ, വേഗമേറിയ A12 ബയോണിക് ചിപ്‌സെറ്റ്, iOS 12 സോഫ്റ്റ്‌വെയര്‍, f/1.8 അപെര്‍ച്ചറോട് കൂടിയ 12 മെഗാപിക്‌സല്‍ ക്യാമറ എന്നിവയാണ് ഐഫോണ്‍ XR-ന്റെ പ്രധാന സവിശേഷതകള്‍.
പകല്‍വെളിച്ചത്തില്‍ മികച്ച ഫോട്ടോകള്‍ നല്‍കാന്‍ കഴിയുന്ന ക്യാമറയില്‍ നൈറ്റ് മോഡ്, ലോ ലൈറ്റ് ഫോട്ടോഗ്രാഫി മുതലായവ ഉള്‍പ്പെടുത്തിയിരിക്കുന്നു.


Click it and Unblock the Notifications