മതി വരുവോളം ഉപയോഗിക്കാം, അധിക നിയന്ത്രണങ്ങളില്ലാത്ത ഡാറ്റ പ്ലാനുമായി BSNL

|

രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ( ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് ) തങ്ങളുടെ ഉപയോക്താക്കൾക്കായി നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നു. മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം ധാരാളം ഡാറ്റയും ഓഫർ ചെയ്യുന്ന പ്ലാനുകൾ ആണ് ബിഎസ്എൻഎൽ നൽകുന്നത്. ഒരു മികച്ച പ്ലാൻ പോലും അവതരിപ്പിക്കാത്ത ഭൂതകാലം ബിഎസ്എൻഎല്ലിന് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് രാജ്യത്ത് ലഭിക്കുന്ന ഏറ്റവും ലാഭകരമായ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലിക്കോം സ്ഥാപനമാണ് ബിഎസ്എൻഎൽ ( BSNL ).

ബിഎസ്എൻഎൽ

എത്ര പ്ലാനുകൾ അവതരിപ്പിച്ചാലും എല്ലായിടത്തും 4ജി സേവനങ്ങൾ ലഭ്യമാക്കാൻ ഇന്നും ബിഎസ്എൻഎല്ലിന് കഴിഞ്ഞിട്ടില്ലെന്നത് വലിയ പോരായ്മയായി നിൽക്കുന്നു. പക്ഷെ കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ ബിഎസ്എൻഎൽ സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇതൊരു പ്രശ്നമല്ല. പഴയ 3ജി ടെക്നോളജി ട്വീക്ക് ചെയ്ത് ബിഎസ്എൻഎൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് കേരളം.

അതിശയകരം ഈ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാൻ; അറിയേണ്ടതെല്ലാംഅതിശയകരം ഈ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാൻ; അറിയേണ്ടതെല്ലാം

BSNL സിം കാർഡ്

BSNL സിം കാർഡ് പ്രൈമറി കണക്ഷൻ ആയി ഉപയോഗിക്കുന്നവർക്ക് സെലക്റ്റ് ചെയ്യാൻ പറ്റിയ ലോങ് ടേം പ്ലാനുകളിൽ ഒന്നിനെക്കുറിച്ചാണ് ഈ ലേഖനം. സെക്കൻഡറി സിം കാർഡ് ആയി ബിഎസ്എൻഎൽ കണക്ഷൻ ഉപയോഗിക്കുന്നവർ ആലോചിച്ച് മാത്രം തിരഞ്ഞെടുപ്പ് നടത്തിയാൽ മതിയാകും. ഉപയോക്താക്കൾക്ക് ധാരാളം ഡാറ്റയും ഒരു വർഷത്തെ വാലിഡിറ്റിയും നൽകുന്ന 1,999 രൂപയുടെ പ്ലാനിനെക്കുറിച്ചാണ് പറയുന്നത്.

1,999 രൂപയുടെ BSNL പ്രീപെയ്ഡ് പ്ലാൻ
 

1,999 രൂപയുടെ BSNL പ്രീപെയ്ഡ് പ്ലാൻ

BSNL അതിന്റെ 1,999 രൂപയുടെ Prepaid പ്ലാനിന് 365 ദിവസത്തെ വാലിഡിറ്റി ഓഫർ ചെയ്യുന്നു. ഈ പ്ലാൻ രാജ്യത്തെ ഒന്നിലധികം ബിഎസ്എൻഎൽ സർക്കിളുകളിൽ ലഭ്യമാണ്. BSNL ൽ നിന്ന് 1,999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ വാങ്ങുന്ന യൂസേഴ്സിന് അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയും ലഭിക്കും. കൂടാതെ 600 ജിബി ലംപ് സം ഡാറ്റയും 1,999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു.

ജിയോയെ താരമാക്കിയ 15 രൂപ മുതൽ ആരംഭിക്കുന്ന ഡാറ്റ പ്ലാനുകൾജിയോയെ താരമാക്കിയ 15 രൂപ മുതൽ ആരംഭിക്കുന്ന ഡാറ്റ പ്ലാനുകൾ

ഡാറ്റ

ഈ ഡാറ്റ യൂസേഴ്സിന് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാനും സാധിക്കും. ഇന്ന് ലഭ്യമായ മിക്കവാറും പ്രീപെയ്ഡ് പ്ലാനുകളും 1.5 ജിബി, 2 ജിബി, അല്ലെങ്കിൽ 3 ജിബി എന്നിങ്ങനെയുള്ള ഡെയിലി ഡാറ്റ ലിമിറ്റുമായാണ് വരുന്നത്. എന്നാൽ 1,999 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ആ പരിധി 600 ജിബിയാണ്. ഈ പ്ലാനിന് ഒപ്പം ഓഫർ ചെയ്യുന്ന 600 ജിബി ഡാറ്റ എപ്പോൾ ഉപയോഗിക്കണമെന്നത് ഉപയോക്താവിന് തന്നെ തീരുമാനിക്കാൻ കഴിയും.

ഡാറ്റ ഉപയോഗം

ആവശ്യമെങ്കിൽ ഒരു ദിവസം കൊണ്ട് മുഴുവൻ ഡാറ്റയും ഉപയോഗിക്കാം. അല്ലെങ്കിൽ വർഷം മുഴുവനും അതിനനുസരിച്ച് ബഡ്ജറ്റ് ചെയ്യാം. ഡാറ്റ ഉപയോഗം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കാൻ ഉള്ള പൂർണ സ്വാതന്ത്ര്യം യൂസേഴ്സിന് തന്നെയാണ് എന്നതാണ് 1,999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രത്യേകത.

ഈ കിടിലൻ BSNL ബ്രോഡ്ബാന്റ് പ്ലാനിലൂടെ 300Mbps വേഗതയും 4 TB ഡാറ്റയുംഈ കിടിലൻ BSNL ബ്രോഡ്ബാന്റ് പ്ലാനിലൂടെ 300Mbps വേഗതയും 4 TB ഡാറ്റയും

ഇൻ്റർനെറ്റ് സ്പീഡ്

600 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഇൻ്റർനെറ്റ് സ്പീഡ് 80 കെബിപിഎസ് ആയി കുറയും. ബിഎസ്എൻഎല്ലിന്റെ 1,999 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ സെലക്റ്റ് ചെയ്യുന്ന യൂസേഴ്സിന് 30 ദിവസത്തേക്ക് പിആർബിടി ആക്സസ് ലഭിക്കും. 30 ദിവസത്തേക്ക് ഇറോസ് നൗ എന്റർടൈൻമെന്റ്, 30 ദിവസത്തേക്ക് ലോക്ധൂൺ കണ്ട്റ് എന്നിവയിലേക്കും യൂസേഴ്സിന് ആക്സസ് ലഭിക്കും.

BSNL 49 രൂപ പ്ലാൻ

BSNL 49 രൂപ പ്ലാൻ

നിരക്ക് കുറഞ്ഞ പ്രീപെയ്ഡ് പ്ലാൻ വേണ്ട യൂസേഴ്സിന് സെലക്റ്റ് ചെയ്യാവുന്ന പ്ലാൻ ആണ് ബിഎസ്എൻഎൽ എസ്ടിവി 49. ഉപയോക്താക്കൾക്ക് 1 ജിബി ഡാറ്റയാണ് ഈ പ്ലാൻ ഓഫർ ചെയ്യുന്നത്. 100 മിനിറ്റ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ബിഎസ്എൻഎൽ എസ്ടിവി 49 നൽകുന്നു. മൊത്തം 20 ദിവസത്തെ വാലിഡിറ്റിയും 49 രൂപയുടെ പ്ലാനിൽ യൂസേഴ്സിന് ലഭിക്കും. ആനുകൂല്യങ്ങൾ കുറവാണെങ്കിലും 49 രൂപയ്ക്ക് ആകർഷകമായ വാലിഡിറ്റി ഈ പ്ലാൻ നൽകുന്നു. സെക്കൻഡറി സിം കാർഡ് യൂസ് ചെയ്യുന്നവർക്ക് അനുയോജ്യമായ പ്ലാനുകളിൽ ഒന്ന് കൂടിയാണിത്.

വെറും 19 രൂപയ്ക്ക് ഒരു മാസത്തെ വാലിഡിറ്റിയുമായി കിടിലൻ BSNL പ്ലാൻവെറും 19 രൂപയ്ക്ക് ഒരു മാസത്തെ വാലിഡിറ്റിയുമായി കിടിലൻ BSNL പ്ലാൻ

Best Mobiles in India

English summary
BSNL offers several prepaid plans for its customers. BSNL offers plans that offer a lot of data along with other benefits. BSNL had a past that did not even come up with a better plan.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X