'വിഐപി' ആകാൻ താൽപര്യമുണ്ടോ​? വിഐ സിം എടുത്താൽ മതി; സൗജന്യ വിഐപി ഫാൻസി നമ്പറുകളുമായി വൊഡാഫോൺ ഐഡിയ

|

ഇന്ന് നാം എവിടെ ചെന്നാലും മേൽവിലാസത്തിന്റെ ഒപ്പമോ അ‌തിനെക്കാൾ പ്രാധാന്യത്തിലോ നൽകുന്ന നമ്മുടെ പ്രധാന വിവരമാണ് മൊ​ബൈൽ ഫോൺ നമ്പർ. എല്ലാ സേവനങ്ങളും മൊ​ബൈൽഫോൺ നമ്പർ രജിസ്റ്റർ ചെയ്ത ശേഷമാണ് ഇപ്പോൾ ലഭ്യമാകുന്നത് എന്നത് തന്നെ മൊ​ബൈൽ നമ്പരിന്റെ ​ദൈനം ദിന ജീവിതത്തിലെ പ്രാധാന്യം വ്യക്തമാക്കുന്നു.

 

വാഗ്ദാനപ്പെരുമഴ

ബിഎസ്എൻഎൽ, റിലയൻസ് ജിയോ, എയർടെൽ വിഐ, തുടങ്ങി നിരവധി ടെലിക്കോം കമ്പനികൾ നമ്മുടെ രാജ്യത്തുണ്ട്. എല്ലാ കമ്പനികളും ആളുകളെ തങ്ങളുടെ പ്ലാനിലേക്ക് പരമാവധി ആകർഷിക്കാനുള്ള ശ്രമങ്ങളുമായി എപ്പോഴും സജീവമായി രംഗത്തുണ്ട്. സിം കാർഡ് എടു​ക്കുമ്പോൾ മുതൽ തുടങ്ങുന്നു ടെലിക്കോം കമ്പനികളുടെ ഈ വാഗ്ദാനപ്പെരുമഴ.

ഉപേക്ഷിക്കരുത്, ഓൾഡ് ഈസ് ഓൾവെയ്സ് ഗോൾഡ്; പഴയ സ്മാർട്ട്ഫോൺ കൊണ്ടുള്ള 9 കിടിലൻ പ്രയോജനങ്ങൾഉപേക്ഷിക്കരുത്, ഓൾഡ് ഈസ് ഓൾവെയ്സ് ഗോൾഡ്; പഴയ സ്മാർട്ട്ഫോൺ കൊണ്ടുള്ള 9 കിടിലൻ പ്രയോജനങ്ങൾ

വേഗത്തിൽ ഓർത്തിരിക്കാൻ കഴിയുന്നതാകണം

ഒരു സിം എടുക്കുമ്പോൾ ആദ്യം നാം പരിഗണിക്കാറുള്ളത് നമ്പരിന്റെ കാവ്യമാണ്. നമുക്കും നമ്മുടെ നമ്പർ ആവശ്യമുള്ളവർക്കും വേഗത്തിൽ ഓർത്തിരിക്കാൻ കഴിയുന്നതാകണം നമ്പർ എന്നതാണ് കൂടുതൽ പേരും ശ്രദ്ധിക്കുക. സിം പ്രീപെയ്ഡ് ആയാലും പോസ്റ്റ്പെയ്ഡ് ആയാലും നമ്പർ എടുക്കുന്നതിലുള്ള ഈ ആഗ്രഹത്തിൽ മാറ്റം വരാറില്ല. എന്നാൽ കൂടുതൽ സാഹചര്യങ്ങളിലും ഇഷ്ടമുള്ള നമ്പർ നമുക്ക് ലഭ്യമാകാറില്ല.

ഫാൻസി നമ്പർ എല്ലാവർക്കും
 

പകരം എല്ലാവരും കിട്ടുന്ന നമ്പർ വച്ച് അ‌ഡ്ജസ്റ്റ് ചെയ്യുകയാണ് പതിവ്. ചുരുക്കം ചിലർക്ക് മാത്രമാണ് ഫാൻസി നമ്പർ ലഭ്യമാകുക. ചില അ‌വസരങ്ങളിൽ ചെറിയ ഫാൻസി നമ്പരുകൾക്ക് പോലും വൻ തുകകൾ നൽകേണ്ടിയും വരാറുണ്ട്. എന്നാൽ ഇനി നിങ്ങൾക്ക് അ‌ത്തരമൊരു ഫാൻസി നമ്പർ ആവശ്യമുണ്ടെങ്കിൽ ഒട്ടും ആശങ്കവേണ്ട, സുഖമായി നിങ്ങൾ ആഗ്രഹിക്കുന്ന നമ്പർ നിങ്ങൾക്ക് ലഭ്യമാകും. കാരണം ഫാൻസി നമ്പർ എല്ലാവർക്കും ലഭ്യമാക്കൻ തയാറെടുത്തിരിക്കുകയാണ് വിഐ(VI) അ‌തും സൗജന്യമായി.

സൂക്ഷിക്കുക, അ‌പകടം അ‌രികിലുണ്ട്; ​​പുരുഷന്മാർ മുഖ്യ ഇര: സെക്സ്റ്റോർഷൻ കേസുകൾ ​കുതിച്ചുയരുന്നുസൂക്ഷിക്കുക, അ‌പകടം അ‌രികിലുണ്ട്; ​​പുരുഷന്മാർ മുഖ്യ ഇര: സെക്സ്റ്റോർഷൻ കേസുകൾ ​കുതിച്ചുയരുന്നു

മുൻഗണന നൽകിയിരിക്കുന്നത്

യൂസേഴ്സിന്റെ താൽപര്യങ്ങൾക്കാണ് വിഐ ഇവിടെ മുൻഗണന നൽകിയിരിക്കുന്നത്. ജനനത്തീയതി, പ്രധാനപ്പെട്ട മറ്റ് തീയതികൾ തുടങ്ങി നിങ്ങൾ ആഗ്രഹിക്കുന്ന നമ്പരുകൾ തങ്ങളുടെ വിഐപി പട്ടികയിൽ നിന്ന് ഉൾപ്പെടെ നൽകാം എന്നാണ് വിഐയുടെ വാഗ്ദാനം. ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനികളിൽ മൂന്നാം സ്ഥാനത്തുള്ള സ്ഥാപനമാണ് വൊഡാഫോൺ ഐഡിയ എന്ന വിഐ.

അ‌ത്രയേറെ പിന്നിലല്ല വിഐ

മികച്ച ഡാറ്റാ പ്ലാനുകളും ഓഫറുകളും വാഗ്ദാനം ചെയ്യുന്നതിൽ രാജ്യത്തെ മറ്റ് ടെലിക്കോം കമ്പനികളേക്കാൾ അ‌ത്രയേറെ പിന്നിലല്ല വിഐയും. രാജ്യത്ത് 5ജി സേവന വിതരണത്തിലുൾപ്പെടെ വിഐയുടെ സേവനങ്ങൾ ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. കാരണം ജിയോയ്ക്കും എയർടെലിനുമൊപ്പം 5ജി സേവന വിതരണാവകാശമുള്ള മൂന്നാമത്തെ ടെലിക്കോം കമ്പനിയാണ് വിഐ.

ഐഫോൺ മിനി കുടുംബത്തിലെ ആ അവസാന കണ്ണിക്ക് ഒടുക്കത്തെ വില; എന്ത് കണ്ടിട്ടാണോ ആവോ!ഐഫോൺ മിനി കുടുംബത്തിലെ ആ അവസാന കണ്ണിക്ക് ഒടുക്കത്തെ വില; എന്ത് കണ്ടിട്ടാണോ ആവോ!

സാമ്പത്തിക പ്രതിസന്ധികൾ

എന്നാൽ സാമ്പത്തിക പ്രതിസന്ധികൾ മൂലം വിഐയുടെ 5ജി സേവനങ്ങളുടെ ആരംഭം ​വൈകുകയാണ്. എങ്കിലും പ്രശ്നങ്ങൾ പരിഹരിച്ച് ഉടൻ വിഐയും 5ജി രംഗത്തേക്ക് എത്തും എന്നുതന്നെയാണ് ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നത്. വിഐയുടെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് സിമ്മുകൾ ഫാൻസി നമ്പർ സഹിതം സൗജന്യമായി എങ്ങനെ സ്വന്തമാക്കാം എന്ന് നോക്കാം.

വിഐയുടെ ഫാൻസി നമ്പർ സൗജന്യമായി നേടാനുള്ള വഴി

വിഐയുടെ ഫാൻസി നമ്പർ സൗജന്യമായി നേടാനുള്ള വഴി

സ്റ്റെപ്പ് 1: https://www.myvi.in/new-connection/choose-your-fancy-mobile-numbers-online എന്ന വിഐയുടെ ഫാൻസി നമ്പർ പേജിൽ എത്തുക.
സ്റ്റെപ്പ് 2: പോസ്റ്റ് പെയ്ഡ് പ്രീപെയ്ഡ് എന്നീ ഓപ്ഷനുകളിൽ നിങ്ങൾക്ക് ഏത് പ്ലാൻ ആണ് വേണ്ടത് എന്ന് സെലക്ട് ചെയ്യുക.
സ്റ്റെപ്പ് 3: നിങ്ങളുടെ നിലവിലുള്ള മൊ​ബൈൽ നമ്പറും പിൻകോഡും നൽകുക.
സ്റ്റെപ്പ് 4: നിങ്ങൾക്ക് ആവശ്യമുള്ള മൂന്നോ അ‌തിലധികമോ ഫാൻസി അ‌ക്കങ്ങൾ നൽകുക. തുടർന്ന് ലഭ്യമാകുന്ന ലിസ്റ്റിൽ നിന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കുക.

5ജി വേണം 4ജിയുടെ കാശേ തരൂ, സ്പീഡ് പ്രതീക്ഷയില്ല, പുതിയഫോൺ വാങ്ങില്ല; 5ജിയിൽ ഇന്ത്യൻ മനസിലിരിപ്പുകൾ പുറത്ത്!5ജി വേണം 4ജിയുടെ കാശേ തരൂ, സ്പീഡ് പ്രതീക്ഷയില്ല, പുതിയഫോൺ വാങ്ങില്ല; 5ജിയിൽ ഇന്ത്യൻ മനസിലിരിപ്പുകൾ പുറത്ത്!

വിഐ സിം നിങ്ങളുടെ വീട്ടിലേക്ക്

സ്റ്റെപ്പ് 5: അ‌ഡ്രസ് വിവരങ്ങൾ പൂരിപ്പിച്ച് നൽകുക.
സ്റ്റെപ്പ് 6: നിങ്ങളുടെ ഫോണിൽ ഈ ഘട്ടത്തിൽ ​ഒരു ഒടിപി നമ്പർ എത്തും. അ‌ത് നൽകി പുതിയ ഫാൻസി നമ്പരിനുള്ള ഓഡർ ഉറപ്പിക്കുക.
സ്റ്റെപ്പ് 7: അ‌ധികം ​വൈകാതെ നിങ്ങൾ ആഗ്രഹിച്ച ഫാൻസി നമ്പർ സഹിതം വിഐ സിം നിങ്ങളുടെ വീട്ടിലേക്ക് എത്തും.

Best Mobiles in India

English summary
VI has prioritised the interests of the users here. VI promises to provide you with fancy numbers like birthdays and other important dates from their VIP list. Vodafone Idea is the third largest telecom company in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X