ഇനിമുതൽ സ്മാർട്ഫോണുകൾ വാടകയ്ക്ക് എടുക്കാം! തകർപ്പൻ സംവിധാനം എത്തി!

By GizBot Bureau
|

ഫോൺ വാടകക്ക് കിട്ടുമെങ്കിൽ എങ്ങനെയുണ്ടാകും? എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് പറഞ്ഞു തള്ളിക്കളയാൻ വരട്ടെ.. അതിനൊരു പോംവഴിയുമായി എത്തിയിരിക്കുകയാണ് ഒരു സ്റ്റാർട്ടപ്പ് കമ്പനി. ഇനിമുതൽ ഐഫോണും സാംസങ് ഫോണുകളും മറ്റു പല ഉപകരണങ്ങളും വാടകയ്‌ക്കെടുത്ത് ഉപയോഗിക്കാം. എങ്ങനെ എന്തെല്ലാം എന്ന് ചുവടെ വായിക്കാം.

ഐഫോൺ എക്സ്, സാംസങ് എസ് 9 പ്ലസ്, പിക്സൽ 2.. തുടങ്ങി എല്ലാ ഫോണുകളും ലഭ്യം

ഐഫോൺ എക്സ്, സാംസങ് എസ് 9 പ്ലസ്, പിക്സൽ 2.. തുടങ്ങി എല്ലാ ഫോണുകളും ലഭ്യം

RentoMojo എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ഇത്തരമൊരു സംരംഭവവുമായി വന്നിരിക്കുന്നത്. ഐഫോൺ എക്സ്, സാംസങ് എസ് 9 പ്ലസ്, പിക്സൽ 2 പോലെയുള്ള ഫ്ലാഗ്ഷിപ്പ് ഫോണുകൾ വാടകയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന സൗകര്യമാണ് ഇപ്പോൾ ഈ കമ്പനി നടപ്പിലാക്കിയിരിക്കുന്നത്. നിലവിൽ ഗൃഹോപകാരങ്ങൾ, മറ്റു ഗാഡ്‌ജെറ്റുകൾ, വാഹനങ്ങൾ എന്നിവയെല്ലാം വാടകയ്ക്ക് നൽകുന്ന സ്ഥാപനമാണിത്. അതിലേക്കാണ് സ്മാർട്ഫോണുകൾ കൂടെ കമ്പനി ലഭ്യമാക്കിയിരിക്കുന്നത്.

വാടക മാസംതോറും

വാടക മാസംതോറും

കൂടുതൽ ആളുകളെ ഈ പ്ലാറ്റഫോമിലേക്ക് കൊണ്ടുവരുന്നതിനും കൂടുതൽ ഇടപാടുകൾ നടക്കുന്നതിനുമായാണ് തങ്ങൾ ഇങ്ങനെയൊരു സേവനം കൊണ്ടുവന്നിരിക്കുന്നത് എന്ന് RentoMojoയുടെ സിഇഒ ആയ ഗീതൻഷ് ബാമാനിയ പറയുന്നു. നിലവിലെ വാങ്ങുന്ന സമ്പ്രദായത്തിന് ബദലായി ഫോൺ ഉപയോഗിക്കാൻ മാത്രം എന്ന നിലയിൽ മാസം തോറും വാടക നൽകുന്ന രീതിയിലാണ് ഈ സംവിധാനം പ്രവർത്തിക്കുക.

2,099 രൂപ മുതൽ പ്ലാനുകൾ

2,099 രൂപ മുതൽ പ്ലാനുകൾ

ഇതുപ്രകാരം 6 മാസം, 12 മാസം, 18 മാസം, 24 മാസം എന്നിങ്ങനെയുള്ള കാലാവധികളിൽ സ്മാർട്ഫോണുകൾ വാടകയ്ക്ക് ലഭിക്കും. മോഡലുകൾ അനുസരിച്ച് 2,099 രൂപ മുതൽ 9,299 രൂപ വരെയായിരിക്കും വാടക ഈടാക്കുക. ഇതിന് പുറമെ ഗൂഗിൾ ഹോം സ്പീക്കറുകളും മറ്റും ഇതുപോലെ തന്നെ വാടകയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. മാസം 399 രൂപ മുതലാണ് ഇവയ്ക്ക് വാടക വരിക.

എത്രമാത്രം പ്രാവർത്തികമാകും എന്നത് കണ്ടറിയാം

എത്രമാത്രം പ്രാവർത്തികമാകും എന്നത് കണ്ടറിയാം

തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമായിരിക്കും രാജ്യത്ത് ഈ സേവനം വരിക എങ്കിലും ആളുകളുടെ താത്കാലിക ആവശ്യങ്ങൾക്ക് ഫോണുകൾ വാങ്ങുന്നതിന് പകരം ഇത്തരത്തിൽ വാടകയ്ക്ക് ലഭിക്കുന്നത് നല്ലൊരു ഉപാധിയാണ്. എന്നാൽ സ്മാർട്ഫോൺ വാടകയ്ക്ക് നൽകുന്നത് മറ്റു ഉപകരണങ്ങൾ നൽകുന്നത് പോലെ എത്രമാത്രം പ്രാവർത്തികമാകും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

Best Mobiles in India

Read more about:
English summary
You Can Now Rent Smartphones From RentoMojo.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X