Home
News

മടുത്തോ? ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടോ? നമ്പർ മാറാതെ സിം എയർടെലിലേക്ക് പോർട്ട് ചെയ്യാൻ വഴിയിതാ

ഇന്ത്യയിൽ ഇന്ന് ഏറ്റവും അ‌ധികം വരിക്കാർ പുതിയതായി ചേർന്നുകൊണ്ടിരിക്കുന്നത് എയർടെലിലേക്കാണ്. ഏറ്റവുമൊടുവിൽ പുറത്തുവന്ന ട്രായിയുടെ പ്രതിമാസ പ്രകടന റിപ്പോർട്ടുകൾ പ്രകാരം ജിയോയിൽ ചേരുന്നതിനെക്കാൾ കൂടുതൽ വരിക്കാർ എയർടെലിലേക്കാണ് എത്തിപ്പെട്ടത്. ഡാറ്റ വേഗത, മികച്ച സേവന നിലവാരം എന്നിവയൊക്കെ എയർടെലിലേക്കുള്ള ഈ മാറ്റത്തിന് കാരണമായിട്ടുണ്ടാകാം.

ഇന്ന് പല ടെലിക്കോം കമ്പനികളും നൽകുന്ന സേവനങ്ങളിൽ വരിക്കാർ അ‌സംതൃപ്തരാണ്. നിലവിലുള്ള സേവനദാതാവിനെ ഉപേക്ഷിച്ച് മറ്റേതെങ്കിലും നെറ്റ്വർക്കിലേക്ക് മാറണം എന്ന് ആഗ്രഹിക്കുന്നവർ ഏറെ. ഇപ്പോൾ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കാൻ താൽപര്യം ​പ്രകടിപ്പിച്ചിരിക്കുന്ന നെറ്റ്വർക്ക് എന്ന നിലയിൽ, നിലവിലെ നമ്പർ മാറാതെ എയർടെലിലേക്ക് എങ്ങനെ മാറാമെന്ന് നോക്കാം.

നമ്പർ മാറാതെ സിം എയർടെലിലേക്ക് പോർട്ട് ചെയ്യാൻ വഴിയിതാ

നിലവിൽ നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നമ്പർ മാറാതെ എയർടെലിലേക്ക് പോർട്ട് ചെയ്യാൻ രണ്ട് വിധത്തിലാണ് സാധിക്കുക. ഓൺ​ലൈനായും ഓഫ്​ലൈനായും. എളുപ്പത്തിൽ കാര്യം നിർവഹിക്കാൻ ഓൺ​ലൈൻ മാർഗമാണ് കൂടുതൽ സൗകര്യം. തൊട്ടടുത്ത് എയർടെൽ സ്റ്റോർ ഉണ്ടെങ്കിൽ അ‌വിടെ എത്തി ഓഫ്​ലൈൻ ആയും നമ്പർ പോർട്ട് ചെയ്യാൻ സാധിക്കും.

എയർടെലിലേക്ക് ഓൺലൈനായി പോർട്ട് ചെയ്യാനുള്ള വഴി

  • എയർടെലിന്റെ മൊ​ബൈൽ നമ്പർ പോർട്ടബിലിറ്റിക്കായുള്ള https://www.airtel.in/mnp/ ഈ അ‌ഡ്രസ് സന്ദർശിക്കുക. അ‌തല്ലെങ്കിൽ എയർടെലിന്റെ ഔദ്യോഗിക വെബ്​സൈറ്റ് സന്ദർശിച്ച് എംഎൻപിയ്ക്കായുള്ള ഓപ്ഷൻ തെരഞ്ഞെടുക്കുക.
  • തുടർന്ന് അ‌വിടെ ദൃശ്യമാകുന്നതിൽ ഒരു റീചാർജ് പ്ലാൻ തിരഞ്ഞെടുക്കുക. അ‌പ്പോൾ പുതിയൊരു പേജിലേക്ക് എത്തും.
  • അ‌വിടെ നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, സ്ഥലം എന്നിവ ആവശ്യപ്പെടുന്ന ഒരു ഫോം കാണും. നോ യുവർ കസ്റ്റമർ (കെ‌വൈ‌സി) വാല്യുവേഷൻ ലഭിക്കുന്നതിന് നിങ്ങളുടെ അഡ്രസ് പൂരിപ്പിച്ച് നൽകുക.
  • തുടർന്ന് സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
  • പിന്നീട് സിം ഡെലിവറിക്കായി അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യാൻ ഒരു കോൾ ലഭിക്കും.
നമ്പർ മാറാതെ സിം എയർടെലിലേക്ക് പോർട്ട് ചെയ്യാൻ വഴിയിതാ
  • അതിനിടെ, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഇലക്‌ട്രിസിറ്റി ബിൽ തുടങ്ങിയ നിങ്ങളുടെ ഐഡന്റിറ്റിയും അഡ്രസ് പ്രൂഫുകളും കൈയിൽ കരുതുക.
  • സിം കാർഡ് കൈമാറാൻ എയർടെൽ എക്സിക്യൂട്ടീവ് നിങ്ങളുടെ വിലാസത്തിലേക്കെത്തും.
  • എക്സിക്യൂട്ടീവ് എത്തിക്കഴിഞ്ഞാൽ, "PORT" എന്ന ടൈപ്പ് ചെയ്ത് നിങ്ങളുടെ നമ്പർ കൂടി ടൈപ്പ് ചെയ്ത് 1900 എന്ന നമ്പറിലേക്ക് അയയ്ക്കുക.
  • മെസേജ് അയച്ചാൽ എട്ട് നമ്പരുകളുള്ള യുണീക്ക് പോർട്ടിംഗ് കോഡ് (UPC) ലഭിക്കും
  • യുപിസി കോഡ് നാല് ദിവസത്തേക്ക് വാലിഡിറ്റിയുള്ളതാണ്
  • കോഡിനോടൊപ്പം, നിങ്ങളുടെ വിലാസവും ഐഡന്റിറ്റി പ്രൂഫുകളും എക്സിക്യൂട്ടീവിന് നൽകുക
  • അടുത്ത 48 മണിക്കൂറിനുള്ളിൽ നിങ്ങളുടെ പഴയ നമ്പർ പുതിയ എയർടെൽ നെറ്റ്വർക്കിലേക്ക് മാറും

മുകളിൽ പറഞ്ഞ രീതിയിൽ തന്നെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് സിം കാർഡുകൾ എയർടെലിലേക്ക് മാറ്റാം. ഓൺ​ലൈനായി മൊ​ബൈൽ നമ്പർ പോർട്ടബിലിറ്റി നടത്താൻ ബുദ്ധിമുട്ട് നേരിടുന്ന ആളുകൾക്ക്​ തൊട്ടടുത്ത എയർടെൽ സ്റ്റോറിൽ എത്തിയും എയർടെലിലേക്ക് സിം പോർട്ട് ചെയ്യാവുന്നതാണ്. ഏറെ ലഭിതമായ നടപടിക്രമങ്ങൾ ആണ് ഇവിടെയും നട​ത്താനുള്ളത്.

നമ്പർ മാറാതെ സിം എയർടെലിലേക്ക് പോർട്ട് ചെയ്യാൻ വഴിയിതാ

ഓഫ്​ലൈനായി എയർടെലിലേക്ക് സിം പോർട്ട് ചെയ്യാൻ

  • തൊട്ടടുത്തുള്ള എയർടെൽ സ്റ്റോർ കണ്ടെത്തുക. വിലാസം, തിരിച്ചറിയൽ രേഖകൾ തുടങ്ങിയ രേഖകളുമായി അ‌വിടെയെത്തുക.
  • തുടർന്ന് ഇവിടെയും യുപിസി കോഡ് ജനറേറ്റ് ചെയ്യേണ്ടതുണ്ട്. അതിനായി 1900 എന്ന നമ്പറിലേക്ക് PORT എന്ന് എസ്എംഎസ് അ‌യയ്ക്കുക.

തുടർന്ന് 1901-ൽ നിന്ന് എസ്എംഎസ് വഴി ഒരു കോഡ് ലഭിക്കും. നിങ്ങളുടെ എയർടെൽ പോർട്ട്-ഇൻ അഭ്യർത്ഥന ആരംഭിക്കാൻ സ്റ്റോർ എക്സിക്യൂട്ടീവുകളിൽ ഒരാൾ ആവശ്യപ്പെടുന്നതിനാൽ കോഡ് ശ്രദ്ധിക്കുക. തുടർന്ന് മറ്റൊരു മൊബൈൽ നമ്പർ, അഡ്രസ് പ്രൂഫ്, യുപിസി കോഡിനൊപ്പം സ്ഥിരീകരണത്തിനായി ഒടിപി വഴി ലഭിച്ച കോഡ് എന്നിവ അ‌വർക്ക് നൽകുക.

ശേഷം പ്രാരംഭ റീചാർജ് പ്ലാനിനായി പണമടയ്ക്കേണ്ടതുണ്ട്. അ‌തും പൂർത്തിയാക്കിയാൽ അടുത്ത 48 മണിക്കൂറിനുള്ളിൽ സജീവമാകുന്ന പുതിയ എയർടെൽ സിം അവർ നിങ്ങൾക്ക് കൈമാറുന്നതോടെ നടപടികൾ പൂർത്തിയാകും. എയർടെൽ താങ്ക്സ് ആപ്പ് വഴി എംഎൻപി ട്രാക്ക് ചെയ്യാനുള്ള ഓപ്ഷൻ എയർടെൽ നൽകിയിട്ടുണ്ട്. നിങ്ങളുടെ പോർട്ട്-ഇൻ നമ്പർ ഉപയോഗിച്ച് ആപ്പിൽ സൈൻ ഇൻ ചെയ്യാം.

More from GizBot

Best Mobiles in India

English summary
There are two ways to port the number we are currently using to Airtel without changing it. online and offline. Online mode is more convenient for doing the thing easily. If there is an Airtel store nearby, you can go there and port the number offline.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X