ഐഫോൺ ഉടമകൾക്ക് സന്തോഷവാർത്ത, ഇനി ഫോൺ സ്വന്തമായി റിപ്പയർ ചെയ്യാം

|

ഐഫോൺ ഉപയോക്താക്കളുടെ ഏറ്റവും വലിയ പരാതികളിലൊന്നാണ് തങ്ങളുടെ സ്മാർട്ട്ഫോൺ ശരിയാക്കാനുള്ള ഉയർന്ന ചെലവ്. 2007ൽ ആദ്യത്തെ ഐഫോൺ വിപണിയിൽ എത്തിയത് മുതൽ ഈ പരാതി നിലനിൽക്കുന്നുണ്ട്. ഇത്രയും കാലം ഉപയോക്താക്കളുടെ ഈ ആവശ്യത്തോട് കമ്പനി മുഖം തിരിച്ചു നിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിയിരിക്കുന്നു. യൂസേഴ്സിനായി സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാം പ്രഖ്യാപിച്ചിരിക്കുകയാണ് ആപ്പിൾ. ഉപയോക്താക്കൾക്ക് അവരുടെ ഡിവൈസുകൾ സ്വയം നന്നാക്കാനുള്ള അവസരമാണ് പുതിയ പ്രോഗ്രാമിലൂടെ ആപ്പിൾ നൽകുന്നത്. ഐഫോൺ നന്നാക്കാനുള്ള ചെലവ് ഗണ്യമായി കുറയ്ക്കാൻ പുതിയ പ്രോഗ്രാം സഹായിക്കും.

ആപ്പിൾ സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാം

ആപ്പിൾ സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാം

പുതിയ ആപ്പിൾ സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാം ഉപയോക്താക്കൾക്ക് ഐഫോൺ സ്വന്തമായി നന്നാക്കാനുള്ള സാങ്കേതിക വിദ്യകൾ നൽകുന്നു. എന്തിനധികം, സ്വന്തമായി ഒരു ഐഫോൺ നന്നാക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താവിന് ആപ്പിൾ സ്പെയർപാർട്സും ലഭ്യമാക്കും. വർഷങ്ങളായി, ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കുന്നവർ (പ്രത്യേകിച്ച് ഐഫോൺ ഉപയോക്താക്കൾ) അവരുടെ ഡിവൈസുകൾ നന്നാക്കാനുള്ള അവകാശം ആവശ്യപ്പെടുന്നുണ്ട്. "ആപ്പിളിന്റെ ജെന്യുവിൻ സ്പെയർപാർട്സിലേക്ക് കൂടുതൽ ആക്‌സസ് സൃഷ്‌ടിക്കുന്നത് ഞങ്ങളുടെ ഉപഭോക്താക്കൾക്ക്, അവരുടെ ഡിവൈസിന് റിപ്പയർ ആവശ്യമാണെങ്കിൽ കൂടുതൽ ചോയ്‌സ് നൽകുന്നു," ആപ്പിളിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ജെഫ് വില്യംസ് പറഞ്ഞു.

"കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ, സർവീസ് ലൊക്കേഷനുകളുടെ എണ്ണം ആപ്പിൾ ഇരട്ടിയാക്കി. യഥാർഥ ആപ്പിൾ പാർട്സ്, ടൂളുകൾ, പരിശീലനം എന്നിവയിലേക്കുള്ള ആക്‌സസും വളരെയധികം വർധിച്ചു. ഇപ്പോൾ ഞങ്ങൾ സ്വന്തം ഡിവൈസിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഒരു ഓപ്ഷൻ നൽകുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

ആപ്പിൾ മാക്ബുക്ക് എയർ 2022ന്റെ ഈ ഫീച്ചറുകൾ നിങ്ങളെ അതിശയിപ്പിക്കുംആപ്പിൾ മാക്ബുക്ക് എയർ 2022ന്റെ ഈ ഫീച്ചറുകൾ നിങ്ങളെ അതിശയിപ്പിക്കും

ആപ്പിൾ സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാം പ്രവർത്തിക്കുന്നത് എങ്ങനെ?

ആപ്പിൾ സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാം പ്രവർത്തിക്കുന്നത് എങ്ങനെ?

ആപ്പിൾ തങ്ങളുടെ ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് പുതിയ പ്രോഗ്രാം കൊണ്ട് വരുന്നത്. കമ്പനി ശരിയായ ദിശയിലേക്കുള്ള ചുവട് വയ്പായും സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാമിനെ കാണാം പുതിയ പ്രോഗ്രാം ഉപയോക്താക്കൾക്ക് കൂടുതൽ ഓപ്ഷനുകൾ നൽകുന്നു. ഐഫോൺ അല്ലെങ്കിൽ അവർ വാങ്ങുന്ന മറ്റേതെങ്കിലും ആപ്പിൾ ഡിവൈസിൽ അവർക്ക് കൂടുതൽ നിയന്ത്രണം നൽകുകയും ചെയ്യുന്നു. തുടക്കത്തിൽ, ആപ്പിൾ സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാം സാധാരണ ഉണ്ടാകുന്ന റിപ്പയറുകൾക്കാവും ഉപയോഗിക്കാൻ കഴിയുക. ഐഫോൺ ഡിസ്പ്ലേ, ക്യാമറ, ബാറ്ററി പ്രശ്നങ്ങൾ ആകും ഇങ്ങനെ പരിഹരിക്കാൻ കഴിയുക. കൂടാതെ, അടുത്ത വർഷം അധിക റിപ്പയർ സേവനങ്ങൾ കൊണ്ടുവരുമെന്ന് ആപ്പിൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാം എങ്ങനെ പ്രവർത്തിക്കും എന്നറിയാൻ താഴേക്ക് വായിക്കുക.

 സെൽഫ് സർവീസ് റിപ്പയർ

സെൽഫ് സർവീസ് റിപ്പയർ

  • സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാമിനായി സൈൻ അപ്പ് ചെയ്യുന്ന ഉപയോക്താക്കളോട് സേഫ്റ്റി ആൻഡ് റിപ്പയർ മാനുവൽ വായിക്കാൻ ആപ്പിൾ ആവശ്യപ്പെടും.
  • അടുത്തതായി വരുന്നത് ഡിവൈസിലെ പ്രശ്നം കണ്ടെത്തുന്ന ഭാഗമാണ്. ഉപയോക്താക്കൾക്ക് അവരുടെ ഐഫോൺ അല്ലെങ്കിൽ മറ്റ് ആപ്പിൾ ഡിവൈസുകളിലെ തകരാറുകൾ കണ്ടെത്താൻ റിപ്പയർ മാനുവലിനെ ആശ്രയിക്കാം.
  • ഉപയോക്താവ് തകരാർ കണ്ടെത്തിക്കഴിഞ്ഞാൽ, അവർ ആപ്പിളിന്റെ യഥാർഥ ഭാഗങ്ങൾക്കും ടൂളുകൾക്കുമായി ഒരു ഓർഡർ നൽകേണ്ടതുണ്ട്. ആപ്പിൾ സെൽഫ് സർവീസ് റിപ്പയർ ഓൺലൈൻ സ്റ്റോർ വഴി ഇത് ചെയ്യാം.
  • കേടായ പാർട്സ് മാറ്റി പുതിയ പാർട്സ് സെറ്റ് ചെയ്യാൻ ആപ്പിൾ സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാം യൂസേഴ്സിനെ സഹായിക്കും, മാന്വൽ ഉപയോഗിച്ച് ഓരോ ഘട്ടവും കൃത്യമായി പിന്തുടർന്നാൽ യൂസേഴ്സിന് അവരുടെ ഐഫോൺ സ്വന്തമായി നന്നാക്കാൻ കഴിയും.
  • ആപ്പിളിന്റെ ഈ പോളിഷിങ് തുണിയുടെ വില 1900 രൂപ, ഉപയോഗം ക്ലീനിങ് തന്നെആപ്പിളിന്റെ ഈ പോളിഷിങ് തുണിയുടെ വില 1900 രൂപ, ഉപയോഗം ക്ലീനിങ് തന്നെ

    ആപ്പിൾ സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാം ലഭ്യത

    ആപ്പിൾ സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാം ലഭ്യത

    ആപ്പിൾ സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാം അടുത്ത വർഷം ആദ്യം യുഎസിൽ ആരംഭിക്കുകയും പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും. പുതുതായി പ്രഖ്യാപിച്ച പ്രോഗ്രാം ഐഫോൺ 12, ഐഫോൺ 13 മോഡലുകൾക്കൊപ്പമായിരിക്കും കിക്ക്സ്റ്റാർട്ട് ചെയ്യുക. അടുത്തതായി, പുതിയ എം1 ചിപ്പ് ഉള്ള മാക് കമ്പ്യൂട്ടറുകളിലേക്കും ആപ്പിൾ സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാം കൊണ്ട് വരും. മറ്റ് മോഡലുകൾക്കും ആപ്പിൾ ഡിവൈസുകൾക്കും കാലക്രമേണെ റിപ്പയർ പ്രോഗ്രാം പിന്തുണ ലഭിക്കും. ഉപയോഗിച്ചതോ കേടായതോ ആയ ഉത്പന്നങ്ങൾ തിരികെ നൽകുന്ന ഉപയോക്താക്കൾക്ക് അവരുടെ പുതിയ ഡിവൈസ് വാങ്ങുമ്പോൾ ഡിസ്കൌണ്ട് ലഭിക്കുമെന്നും ആപ്പിൾ അറിയിക്കുന്നു. കൂടാതെ, ആപ്പിൾ സ്റ്റോറുകൾ ഐഫോൺ 12, ഐഫോൺ 13 മോഡലുകളിൽ തുടങ്ങി 200ലധികം വ്യക്തിഗത സ്പെയർ പാർട്‌സും ടൂളുകളും വാഗ്ദാനം ചെയ്യുകയും ചെയ്യും.

    പ്രോസസർ

    അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി ആപ്പിളിന്റെ മാക്ബുക്ക് എയർ 2022 അടുത്ത വർഷം വിപണികളിലെത്തും. ന്യൂജനറേഷൻ എം2 ചിപ്പുകളാണ് പുതിയ മാക്ബുക്കിന്റെ പ്രധാന ആകർഷണം. നിലവിലത്തെ എം1 പ്രോ, എം1 മാക്സ് ചിപ്പ്സെറ്റുകൾ പുതിയ മാക്ബുക്കിൽ ഉണ്ടാവില്ലെന്നാണ് സൂചന. പുതിയ തലമുറ എം2 ചിപ്പുകളാവും മാക്ബുക്ക് എയർ 2022 ലാപ്ടോപ്പിൽ കാണാൻ കഴിയുക. എം1 ചിപ്പുകളുടെ പിൻഗാമിക്ക് എത്ര മികച്ച പ്രകടനം നടത്താൻ ആകുമെന്നതാണ് നിർണായകം. എം2 ചിപ്പ് ടിഎസ്എംസിയുടെ 4എൻഎം പ്രോസസർ നോട്ടിൽ ആണ് നിർമിച്ചിരിക്കുന്നത്.

    വാട്സ്ആപ്പ് ചിത്രങ്ങൾ ഗാലറിയിൽ കാണുന്നില്ലേ? പരിഹാര മാർഗം ഇതാവാട്സ്ആപ്പ് ചിത്രങ്ങൾ ഗാലറിയിൽ കാണുന്നില്ലേ? പരിഹാര മാർഗം ഇതാ

    പെർഫോമൻസ്

    നാല് എനർജി എഫിഷ്യന്റ് കോറുകൾ, നാല് ഹൈ പെർഫോമൻസ് കോറുകൾ എന്നിവ അടക്കം എട്ട് കോറുകളാണ് എം2വിലുള്ളത്. മെച്ചപ്പെട്ട ഗ്രാഫിക് കോറും ഉണ്ടാകും. ഈ ഫീച്ചറുകൾ കൂടുതൽ ഊർജക്ഷമതയും കപ്പാസിറ്റിയും നൽകുമെന്നാണ് കരുതുന്നത്. ഡിസൈനിന്റെ കാര്യത്തിൽ മാക്ബുക്ക് എയർ 2022ന് പക്ഷെ മാക്ബുക്ക് പ്രോ മോഡലുകളുമായി വലിയ വ്യത്യാസമുണ്ടാകില്ല. ലീക്ക് റിപ്പോർട്ടുകളും സമാന ഡിസൈൻ ഫീച്ചറുകൾ തുടരുമെന്ന് സൂചിപ്പിക്കുന്നു. സ്ക്രീനിന് ചുറ്റും വെളുത്ത ബെസലിനും സാധ്യതയുണ്ട്. ഇങ്ങനെയെങ്കിൽ വെഡ്ജ് ഡിസൈൻ ഉണ്ടാവില്ലെന്നും ഉറപ്പിക്കാം.

Best Mobiles in India

English summary
One of the biggest complaints of iPhone users is the high cost of repairing their smartphones. For a long time, Apple has been turning its back on this demand of its users. Apple has announced a self-service repair program for users to repair their devices themselves. The new program will significantly reduce the cost of repairing the iPhone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X