മരണശേഷം ആവശ്യമെങ്കില്‍ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാനുള്ള സൗകര്യമുണ്ട്... എന്നാല്‍ ആധാറിനു മരണമില്ല..?

|

ആധാറിന്റെ മരണമണി മുഴങ്ങിയെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ആധാറിന് മരണമില്ല. വീണ്ടും ശക്തനായി തിരിച്ചുവരികയാണ്. എങ്ങിനെയാണെന്ന് അറിയണ്ടേ... UIDAI നടത്തുന്ന ആധാര്‍ പ്രോജക്ടിനെക്കുറിച്ചല്ല ഇവിടെ പറയുന്നത്. ഇവിടെപ്പറയുന്നത് നിങ്ങളുടെ ആധാര്‍ നമ്പര്‍ അഥവാ ആധാര്‍ അക്കൗണ്ടിനെക്കുറിച്ചാണ്.

ആധാറിന് സാധുതയുള്ളത്

ആധാറിന് സാധുതയുള്ളത്

ആധാറിന്റെ സാധുത സംബന്ധിച്ച് സുപ്രീം കോടതിയുടെ വിധി നിങ്ങളെല്ലാവര്‍ക്കും അറിയാമല്ലോ. എന്നാലിനി ആധാര്‍ നിലനില്‍ക്കാന്‍ പോകുന്നത് വെര്‍ച്വലിയാണ്. നിലവില്‍ സബ്‌സിഡി അടക്കമുള്ള ആവ്യങ്ങള്‍ക്കാണല്ലോ ആധാറിന് സാധുതയുള്ളത് എന്നാല്‍ ആധാര്‍ നമ്പറിന് ഇതിലധികവും ചെയ്യാനുണ്ട്.

ആധാര്‍ നമ്പര്‍

ആധാര്‍ നമ്പര്‍

ആധാര്‍ നമ്പര്‍ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധിപ്പിക്കണമെന്ന് ഈയിടെയാണ് ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് പ്രസ്താവനയിറക്കിയത്. ആധാര്‍ അമന്റ്‌മെന്റ് ആക്ട് കഴിഞ്ഞ ആഴ്ച ലോക്‌സഭ പാസാക്കി. ഇനി രാജ്യസഭ കൂടി പാസാക്കിയാല്‍ ഇത് നിയമമാകും. നിലവില്‍ സംവരണം സംബന്ധിച്ച് സഭ പ്രക്ഷുബ്ദമായതിനാലാണ് ഇതിനു കാലതാമസം സംഭവിക്കുന്നത്.

ആധാര്‍ അമന്റ്‌മെന്റ്

ആധാര്‍ അമന്റ്‌മെന്റ്

അടുത്ത രാജ്യസഭാ സെഷനില്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച ആധാര്‍ അമന്റ്‌മെന്റ് ചര്‍ച്ച ചെയ്യും. മൊബൈല്‍ നമ്പറിനും ബാങ്ക് അക്കൗണ്ടിനും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുകയാണ് അമന്റ്‌മെന്റിന്റെ പ്രധാന ലക്ഷ്യം. എന്നാല്‍ ആധാറിന്റെ തിരിച്ചുവരവ് സുരക്ഷ സംബന്ധിച്ച ആരോപണപ്രത്യാരോപണങ്ങള്‍ക്ക് വീണ്ടും തീകൊളുത്തും.

ഒരൊറ്റ ആധാര്‍ നമ്പരിലൂടെ

ഒരൊറ്റ ആധാര്‍ നമ്പരിലൂടെ

ഒരൊറ്റ ആധാര്‍ നമ്പരിലൂടെ ആ വ്യക്തിയുടെ എല്ലാ വിവരങ്ങളും ലഭിക്കുമെന്നതിനാല്‍ ആധാര്‍ നമ്പര്‍ എങ്ങിനെ സുരക്ഷിതമാകുമെന്ന ചോദ്യമാണ് ഉയരുന്നത്. എന്നാല്‍ ഒരു കാര്യം മനസിലാക്കുക. ഒരിക്കലെങ്കിലും ആധാര്‍ എടുത്തിട്ടുള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ അറിയുക... നിങ്ങളുടെ ആധാര്‍ നമ്പരിന് മരണമില്ല. എക്കാലത്തും ആ വിവരങ്ങള്‍ സര്‍ക്കാര്‍ ഡാറ്റാ ബേസിലുണ്ടായിരിക്കും.

ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ്

ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ്

ഈയിടെ സുരക്ഷാ വെല്ലുവിളികള്‍ ഒട്ടനവധി സംഭവിച്ച കമ്പനിയാണ് ഫേസ്ബുക്ക്. വ്യക്തിഗത വിവരങ്ങളുടെ ചോര്‍ത്തലും മറ്റും ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായി. ഇങ്ങിനെയിരിക്കെ ആധാര്‍ വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്കുവെയ്ക്കുന്നവരുമുണ്ടെന്നറിയുക.

ഒരു സുപ്രധാന കാര്യം

ഒരു സുപ്രധാന കാര്യം

ഇനിയാണ് ഒരു സുപ്രധാന കാര്യം ഫേസ്ബുക്ക് കാലാവധിയെപ്പറ്റിയുള്ളത്. നിലവില്‍ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ ഏവര്‍ക്കും സൗകര്യമുണ്ട്. എന്നാല്‍ നിങ്ങളുടെ മരണശേഷമോ ? അതിനുമുണ്ട് വഴികള്‍. മരണശേഷം നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ കഴിയും. ഏത് വര്‍ഷം ഏത് ദിവസമാണോ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടേണ്ടത്, ആ സമയം ഫേസ്ബുക്കില്‍ രേഖപ്പെടുത്താന്‍ സൗക്യമുണ്ട്. കൃത്യ സമയമാകുമ്പോള്‍ അക്കൗണ്ട് അസാധുവാകും.

എക്കാലത്തും നിലനില്‍ക്കും.

എക്കാലത്തും നിലനില്‍ക്കും.

എന്നാല്‍ നിങ്ങള്‍ മരണപ്പെട്ടാല്‍ ആധാര്‍ നമ്പര്‍ അസാധുവകുമെന്ന് കരുതുന്നുണ്ടോ ? ഒരിക്കലുമില്ല. ആധാറിന് മരണമില്ല. ആധാറിലെ വ്യക്തിഗത വിവരങ്ങള്‍ എക്കാലത്തും നിലനില്‍ക്കും. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ വിവരങ്ങളും അതേപടി തുടരുകയും ചെയ്യും.

ആവശ്യമില്ലെന്നു തോന്നിയാല്‍

ആവശ്യമില്ലെന്നു തോന്നിയാല്‍

മരണപ്പെട്ടയാളുടെ വിവരങ്ങള്‍ പിന്നെന്തിനു സൂക്ഷിക്കണം എന്നതു സംബന്ധിച്ച വിവാദങ്ങള്‍ നടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. എന്നാല്‍ ഉത്തരമില്ല. ഇങ്ങിനെ ഒരാളുടെ മരണശേഷവും ആധാറും വ്യക്തിഗത രേഖകളും തുടര്‍ന്നാല്‍ വ്യക്തിത്വ അപഹരിക്കല്‍ നടക്കുമെന്ന് കൊച്ചുകുട്ടികള്‍ക്കു പോലുമറിയാം. എന്നാല്‍ ആവശ്യമില്ലെന്നു തോന്നിയാല്‍ അക്കൗണ്ട് എക്കാലത്തേക്കും വിട്ടൊഴിയാനുള്ള സൗകര്യമുണ്ട്.

മരിച്ചയാള്‍ക്ക് സബ്‌സിഡി?

മരിച്ചയാള്‍ക്ക് സബ്‌സിഡി?

122 കോടി ഇന്ത്യക്കാരുടെ വ്യക്തിഗത രേഖകളാണ് ആധാറിലുള്ളത്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണവശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത് നിലവില്‍ ആധര്‍ വഴിയാണ്. ഒരാള്‍ മരണപ്പെട്ടാല്‍ പിന്നെ ഇത്തരം ഗുണഫലങ്ങളുടെ കാര്യത്തില്‍ എന്ത് നടപടിയാണുണ്ടാവുക ?

 

 

അസാധുവാക്കാറുണ്ട്

അസാധുവാക്കാറുണ്ട്

രാളുടെ മരണശേഷം ആ വ്യക്തിയുടെ പൂര്‍ണ വിവരങ്ങളും ഇലക്ഷന്‍ കമ്മീഷന്‍ അസാധുവാക്കാറുണ്ട്. പോള്‍ രജിസ്റ്ററില്‍ നിന്നും പേരും വിവരവും അപ്പാടെ മാറ്റും. എന്നാല്‍ ആധാറിലും ഇപ്രകാരം ചെയ്യാനാകില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.

2019-ൽ ആറ് കോടിയോളം മോബൈല്‍ കണക്ഷനുകള്‍ ഇല്ലാതായേക്കും2019-ൽ ആറ് കോടിയോളം മോബൈല്‍ കണക്ഷനുകള്‍ ഇല്ലാതായേക്കും

Best Mobiles in India

English summary
You can set Facebook account to delete in case you die, but Aadhaar is forever

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X