പുതിയ ഐഒഎസ് ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുന്‍പ് ഈ കാര്യങ്ങള്‍ ശദ്ധിക്കുക!

Written By:

ആപ്പിളിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഐഒഎസ് 11. എല്ലാ ഐഫോണ്‍, ഐപാഡുകള്‍ക്കുമാണ് ഈ പുതിയ പതിപ്പ് ലഭിച്ചിരിക്കുന്നത്. ഈ പുതിയ ഐഒഎസ് വേര്‍ഷന്‍ അനേകം മാറ്റങ്ങളാണ് ഫോണുകള്‍ക്ക് നല്‍കുന്നത്. 22 മോഡലുകളിലാണ് ഈ പുതിയ പതിപ്പ് എത്തിയിരിക്കുന്നത്.

എല്‍ജിയുടെ ആദ്യത്തെ മോസ്‌ക്വുറ്റോ റിപ്പല്ലന്റ് ഫോണ്‍ !

പുതിയ ഐഒഎസ് ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുന്‍പ് ഈ കാര്യങ്ങള്‍ ശദ്ധിക്കുക!

എന്നാല്‍ ഇത് ഡൗണ്‍ലോഡ് ചെയ്യുന്നതിനു മന്‍പ് ചില കാര്യങ്ങള്‍ ഓര്‍ക്കുക.

ഏതൊക്കെ ആണെന്നുളള ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫോണില്‍ സ്‌റ്റോറേജ് ഉണ്ടായിരിക്കണം

പുതിയ ഐഒഎസ് 11 ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുന്‍പ് നിങ്ങളുടെ ഹാന്‍സെറ്റില്‍ മതിയായ സ്‌റ്റോറേജ് ഉണ്ടെന്ന് ഉറപ്പു വരുത്തണം. ഉപകരണത്തില്‍ സ്റ്റോറേജ് പരിധി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഐട്യൂണ്‍സ് ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യാം. കൂടാതെ ചില ആപ്‌സുകള്‍ ഡിലീറ്റ് ചെയ്ത് വീണ്ടും ശ്രമിക്കാം.

ഫോണ്‍ ചാര്‍ജ്ജിങ്ങ് 50% വേണം

ആപ്പിള്‍ ഐഒഎസ് ഡിവൈസുകള്‍ക്ക് മിനിമം ബാറ്ററി ചാര്‍ജ്ജ് 50% ഉണ്ടായിരിക്കണം ഐഒഎസ് ഇന്‍സ്റ്റലേഷന്‍ നടത്താന്‍. പുതിയ ഐഒഎസ് വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യുന്ന സമയത്ത് ഫോണ്‍ ചാര്‍ജ്ജിങ്ങില്‍ ആയാല്‍ വളരെ നല്ലത്.

ഫോണ്‍ ബാക്കപ്പ് ചെയ്യുന്നത് നല്ലതാണ്

ഐഒഎസ് ഇന്‍സ്റ്റലേഷന്റെ സമയത്ത് എന്തെങ്കിലും കുഴപ്പം സംഭവിച്ചാല്‍ നിങ്ങളുടെ ഫോണിന്റെ ഡാറ്റ നഷ്ടപ്പെടും. അതിനാല്‍ iOS 11 ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനു മുന്‍പ് ഫോണ്‍ ബാക്കപ്പ് ചെയ്യുക. ഐക്ലൗഡില്‍ ബാക്കപ്പ് ചെയ്ത് സൂക്ഷിക്കാം.

ആപ്പിള്‍ ഐഡി പാസ്‌കോഡ് സൂക്ഷിക്കുക

നിങ്ങളുടെ ആപ്പിള്‍ ഐഡി, പാസ്‌വേഡ് അല്ലെങ്കില്‍ പാസ്‌കോഡ് സൂക്ഷിക്കുക. ഉപകരണത്തില്‍ ഐഒഎസ് 11 ഡൗണ്‍ലോഡ് ചെയ്തു ഇന്‍സ്‌റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ ഡിവൈസ് റീസ്റ്റാര്‍ട്ട് ചെയ്യക അപ്പോള്‍ ആപ്പിള്‍ ഐഡി അല്ലെങ്കില്‍ പാസ്‌കോഡ് ചോദിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The OS version has a ton of changes and new features most of which we have mentioned before .
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot