Home
News

ചോദിച്ച് ചോദിച്ച് പോകാം! ​ഡ്രൈവിങ്ങിനിടെ ഗൂഗിൾ മാപ്പിനോട് സംസാരിക്കാൻ കഴിയുന്ന ഫീച്ചർ ഇന്ത്യയിലേക്ക്

വാഹനമോടിക്കുന്നതിനിടെ ഗൂഗിൾ മാപ് ​കൈകാര്യം ചെയ്യുക എന്നത് ചിലപ്പോഴൊക്കെ ഒരു വെല്ലുവിളിയായി മാറാറുണ്ട്. എന്നാൽ അ‌ധികം ​വൈകാതെ തന്നെ ​ഡ്രൈവർമാരുടെ ഈ പ്രതിസന്ധിക്ക് പരിഹാരമാകാൻ പോകുന്നു. ഇന്ത്യയിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ മാപ്സിൽ ഉടൻ തന്നെ ഹാൻഡ്‌സ്-ഫ്രീ ഓപ്ഷൻ അ‌വതരിപ്പിക്കാൻ ഗൂഗിൾ തയാറെടുക്കുന്നതായി പുതിയ റിപ്പോർട്ടുകൾ പറയുന്നു. എഐ പിന്തുണയോടെ എത്തുന്ന പുതിയ ഫീച്ചറുകളുടെ സഹായത്താൽ ദിശകൾ ചോദിക്കാനും, പമ്പുകളും മറ്റും കണ്ടെത്താനും, പാർക്കിംഗ് ലഭ്യത പരിശോധിക്കാനും, സാധാരണപോലെ വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് യാത്രാ പദ്ധതികൾ അപ്‌ഡേറ്റ് ചെയ്യാനും ​ഡ്രൈവർമാർക്ക് സാധിക്കും.

ആളുകൾക്ക് ​ഡ്രൈവിങ്ങിൽ കൂടുതൽ സഹായം ലഭ്യമാക്കാൻ കഴിയുന്ന പുതിയ ഗൂഗിൾ മാപ്സ് അ‌പ്ഡേറ്റ് വരും ആഴ്ചകളിൽ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടും. ഇത് ​ഡ്രൈവിങ് കൂടുതൽ ഈസിയാക്കാൻ ​ഡ്രൈവർമാർക്ക് പിന്തുണ നൽകും എന്ന് വിലയിരുത്തപ്പെടുന്നു. ഈ വരാനിരിക്കുന്ന ഫീച്ചറുകളുടെ സ്യൂട്ടിൽ ഇന്ത്യയിലെ ഇതുവരെയുള്ള ഏറ്റവും വലിയ എഐ സംയോജനങ്ങളിലൊന്നാണ് മാപ്‌സ് എന്ന് ഗൂഗിൾ പറയുന്നു.

ഡ്രൈവിങ്ങിനിടെ ഗൂഗിൾ മാപ്പിനോട് സംസാരിക്കാം; പുതിയ ഫീച്ചർ വരുന്നു

"ദൈനംദിന യാത്രകൾ കൂടുതൽ മികച്ചതും എളുപ്പവുമാക്കാൻ സംഭാഷണാത്മകവും എഐ-പിന്തുണയുള്ള അസിസ്റ്റന്റിനെ സജ്ജമാക്കിയിരിക്കുന്നതുമായ ജെമിനിയുടെ കരുത്തോടെ ഗൂഗിൾ മാപ്‌സ് ഒരു പ്രധാന കുതിച്ചുചാട്ടം നടത്തുന്നു," എന്ന് ഗൂഗിൾ മാപ്‌സ് ഇന്ത്യയുടെ ജനറൽ മാനേജർ ലളിത രമണി പറഞ്ഞു. വരാൻ പോകുന്ന ഗൂഗിൾ മാപ്സ് അ‌പ്ഡേഷനിലെ പ്രധാന ഫീച്ചറുകളിലൊന്ന് ഹാൻഡ്‌സ്-ഫ്രീ, വോയ്‌സ്-എനേബിൾഡ് നാവിഗേഷൻ ആണ്.

വോയ്‌സ്-എനേബിൾഡ് നാവിഗേഷൻ

ഗൂഗിൾ മാപ്സി​ൽ വരാൻ പോകുന്ന ഹാൻഡ്‌സ്-ഫ്രീ, വോയ്‌സ്-എനേബിൾഡ് നാവിഗേഷൻ സൗകര്യം ഉപയോഗിച്ച്, ഡ്രൈവർമാർക്ക് മാപ്‌സുമായി സംസാരിച്ച് "ഏറ്റവും അടുത്തുള്ള പെട്രോൾ പമ്പ്" കണ്ടെത്താനും, പാർക്കിംഗ് ​സ്റ്റേഷനുകളിലെ നില എങ്ങനെയുണ്ട്?" എന്ന് അ‌റിയാനും അല്ലെങ്കിൽ "സമീപത്തുള്ള ഒരു റെസ്റ്റോറന്റ് കണ്ടെത്തി അവിടേക്ക് പോകാനുള്ള വഴി കാണിക്കാനുമൊക്കെ ആവശ്യപ്പെടാനാകും.

അ‌തായത് ​ഡ്രൈവിങ്ങിനിടയിൽ ഫോൺ ഉപയോഗിക്കാൻ ​കൈകളുടെ ആവശ്യം വേണ്ടിവരുന്നില്ല. കലണ്ടർ ഇവന്റ് ചേർക്കുന്നത് പോലുള്ള ഫോളോ-അപ്പ് കമാൻഡുകളിലും അസിസ്റ്റന്റ് സഹായിക്കും. ഇന്ത്യയിലെ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് വരും ആഴ്ചകളിൽ ഈ പുതിയ ഗൂഗിൾ മാപ്സ് അ‌പ്ഡേറ്റ് ലഭിച്ചുതുടങ്ങും. ​വോയ്സ് കമാൻഡ് നാവിഗേഷനോടൊപ്പം, സർക്കാർ വകുപ്പുകൾ വികസിപ്പിച്ചെടുത്ത ഒരു കൂട്ടം റോഡ്-സുരക്ഷാ ഫീച്ചറുകളും പുതിയ ഗൂഗിൾ മാപ്പിൽ ഉണ്ടാകും.

ഡൽഹി, മുംബൈ, ബെംഗളൂരു പോലുള്ള പ്രധാന റൂട്ടുകളിൽ പ്രധാന കാലതാമസങ്ങളെയും തടസ്സങ്ങളെയും കുറിച്ച് ഉപയോക്താക്കളെ അറിയിക്കുന്ന പ്രോആക്ടീവ് ട്രാഫിക് അലേർട്ടുകൾ പോലുള്ള സവിശേഷതകൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ഉയർന്ന അപകടസാധ്യതയുള്ള മേഖലകളായി തിരിച്ചറിഞ്ഞ പ്രദേശങ്ങളിലേക്ക് അടുക്കുമ്പോൾ അപകട സാധ്യതയുള്ള ഏരിയ എന്ന മുന്നറിയിപ്പ് ഉപയോക്താക്കൾക്ക് ലഭിക്കും.

കൂടാതെ ട്രാഫിക് വകുപ്പുകളിൽ നിന്ന് ലഭിക്കുന്ന ഔദ്യോഗിക വേഗത പരിധികൾ, ആപ്പിലെ സ്പീഡോമീറ്ററിന് അടുത്തായി ഗൂഗിൾ മാപ്‌സിൽ പ്രദർശിപ്പിക്കും. കൂടാതെ, ദേശീയ പാതകളിലെ റോഡ് അടയ്ക്കൽ, അറ്റകുറ്റപ്പണികൾ, സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ നൽകുന്നതിന് ഗൂഗിൾ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി (NHAI) സഹകരണം ഉറപ്പാക്കിയിട്ടുണ്ട്.

ഡ്രൈവിങ്ങിനിടെ ഗൂഗിൾ മാപ്പിനോട് സംസാരിക്കാം; പുതിയ ഫീച്ചർ വരുന്നു

ഹൈവേ യാത്രക്കാരെ കൂടുതൽ കാര്യക്ഷമമായി ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന വിശ്രമ കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ, മറ്റ് സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും മാപ്പിൽ അ‌റിയാം. തിരക്ക് മുൻകൂട്ടി അറിയാനും ബദൽ റൂട്ടുകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും യാത്രകൾ ഈസിയാക്കാനും ഈ ഫീച്ചറുകൾ ഡ്രൈവർമാരെ സഹായിക്കും. തുടക്കത്തിൽ പ്രധാന റോഡുകളിലാകും ഇതിൽ പല ഫീച്ചറുകളും ലഭ്യമാകുക.

മറ്റൊരു ശ്രദ്ധേയമായ നേട്ടം ഡൽഹി, ബെംഗളൂരു, കൊച്ചി, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെ മെട്രോ യാത്രയുമായി ഗൂഗിൾ വാലറ്റ് പിന്തുണ സംയോജിപ്പിക്കുന്നു എന്നതാണ്. അതായത് ഉപയോക്താക്കൾക്ക് സ്റ്റേഷനുകളിൽ വേഗത്തിലുള്ള ആക്‌സസ്സിനായി മാപ്പിൽ നേരിട്ട് മെട്രോ ടിക്കറ്റുകൾ സേവ് ചെയ്യാൻ കഴിയും. വരും ആഴ്ചകളിൽ ഈ ഫീച്ചറുകൾ ഇന്ത്യയിലെ ഗൂഗിൾ മാപ്സിൽ ആസ്വദിച്ചുതുടങ്ങാം.

More from GizBot

Best Mobiles in India

English summary
Now you can talk to Google Maps while driving. New features will soon be available on Google Maps in India. The company has announced new features for Google Maps, including a hands-free option powered by Gemini AI that will allow users to talk to the app while navigating. One of the most notable updates is hands-free, voice-enabled navigation.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X