ലൈകും ഷെയറും മാത്രമല്ല, ഫേസ്ബുക് സുഹൃത്തുക്കളെ ഇനി 'വെറുക്കുക'യും ചെയ്യാം

Posted By:

ഫേസ്ബുക്കില്‍ ലൈക് ചയ്യാനും സഹതപിക്കാനുമൊക്കെ സംവിധാനമുണ്ട്. എന്നാല്‍ വെറുക്കാന്‍ ഒരു ബട്ടന്‍... അതുണ്ടെങ്കിലോ. ഇല്ല നിലവില്‍ ഫേസ്ബുക് അത്തരം ഒരു സംവിധാനം നലകുന്നില്ല. നിങ്ങള്‍ക്ക് ആരോടെങ്കിലും വിരോധമുണ്ടെങ്കില്‍ അവരെ ബ്ലോക് ചെയ്യാം അല്ലെങ്കില്‍ അണ്‍ഫ്രണ്ട് ചെയ്യാം എന്നുമാത്രം.

എന്നാല്‍ ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട് ഫ്രണ്ട്‌സ് ലിസ്റ്റിലുള്ളവരെ അണ്‍ഫ്രണ്ട് ചെയ്യാനോ ബ്ലോക് ചെയ്യാനോ പ്രയാസമുണ്ടാവും. ഈ സാഹചര്യത്തില്‍ നിങ്ങളുടെ വെറുപ്പ് അവരെ അറിയിക്കാം. അതിനാണ് HateWithFriends.com. എന്ന സൈറ്റ്. പരസ്പരം വെറുക്കുന്ന രണ്ടുപേര്‍ക്ക് ആ വെറുപ് അറിയിക്കാനുള്ള ഉപാധിയാണ് ഇത്.

ഫേസ്ബുക് സുഹൃത്തുക്കളെ ഇനി 'വെറുക്കുക'യും ചെയ്യാം

ഈ ലിങ്കില്‍ ക്ലിക് ചെയ്താല്‍ സൈറ്റില്‍ പ്രവേശിക്കാം. തുടര്‍ന്ന് നിങ്ങളുടെ ഫേസ്ബുക് അക്കൗണ്ട് വഴി ലോഗ് ഇന്‍ ചെയ്യുക. ഇപ്പോള്‍ ഫ്രണ്ട്‌സ് ലിസ്റ്റിലുള്ള മുഴുവന്‍ വ്യക്തികളുടെയും ചിത്രങ്ങള്‍ തെളിഞ്ഞുവരും. ഓരോരുത്തരുടെയും ഫോട്ടോയ്ക്കു താഴെയായി ഹേറ്റ് ഹിം എന്നോ ഹേറ്റ് ഹേര്‍ എന്നോ കാണാം. അതില്‍ ക്ലിക് ചെയ്താല്‍ മതി.

എന്നാല്‍ തിരിച്ചും ഈ സംവിധാനമുപയോഗിച്ച് നിങ്ങളുടെ പേരില്‍ ഹേറ്റ് ബട്ടണ്‍ അമര്‍ത്തുന്നതുവരെ നിങ്ങള്‍ വെറുക്കുന്നു എന്ന കാര്യം ആ വ്യക്തി അറിയില്ല. അതായത് രണ്ടുപേരും പരസ്പരം ഹേറ്റ് ബട്ടണ്‍ അമര്‍ത്തിയാല്‍ മാത്രമെ ഇക്കാര്യം അറിയാനാകു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot