മോഷ്ടിക്കപ്പെട്ട പാസ്വേഡുകൾ മാറ്റാൻ ഗൂഗിൾ അസിസ്റ്റന്റ്; അറിയാം ഈ അടിപൊളി ഫീച്ചറിനെക്കുറിച്ച്

|

ഡാറ്റ ബ്രീച്ചുകൾ സർവ സാധാരണം ആയിരിക്കുന്ന കാലമാണ്. പലപ്പോഴും പാസ്വേഡുകൾ തട്ടിയെടുക്കപ്പെടുന്നത് യൂസേഴ്സ് പോലും അറിയാറില്ല. കോംപ്രമൈസ്ഡ് ആയ പാസ്വേഡുകൾ മാറ്റാൻ ഗൂഗിൾ അസിസ്റ്റന്റ് ഉപയോഗിക്കാം. കഴിഞ്ഞ വർഷത്തെ ഗൂഗിളിന്റെ വാർഷിക ഡെവലപ്പേഴ്സ് കോൺഫറൻസിലാണ് ക്രോമിന്റെ ബിൽറ്റ് ഇൻ പാസ്വേഡ് മാനേജറിനായി ഈ സ്പെഷ്യൽ ഫീച്ചർ പ്രഖ്യാപിച്ചത്. ഓൺലൈനിൽ ഡാറ്റ ബ്രീച്ചുകൾക്ക് വിധേയരായിട്ടുണ്ടോ എന്ന് മനസിലാക്കാൻ യൂസേഴ്സിനെ ഈ ഫീച്ചർ സഹായിക്കുന്നു.

ഫീച്ചർ

ഇത് കൂടാതെ, ഈ ഫീച്ചർ അപഹരിക്കപ്പെട്ട പാസ്‌വേഡുകൾ കാണിക്കുകയും ഗൂഗിൾ അസിസ്റ്റന്റ് ഉപയോഗിച്ച് അവ ഓട്ടോമാറ്റിക്കായി റീപ്ലെസ് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുകയും ചെയ്യും. കൂടാതെ, ഈ ഫീച്ചർ ഉപയോക്താക്കൾക്ക് റീയൂസ് ചെയ്തതും ദുർബലവുമായ പാസ്‌വേഡുകൾ കാണിച്ച് തരും. പ്രഖ്യാപനം നടത്തി ഏകദേശം ഒരു വർഷത്തിന് ശേഷം ലോകമെമ്പാടുമുള്ള എല്ലാ യൂസേഴ്സിനുമായി ഈ ഫീച്ചർ ഗൂഗിൾ റോൾ ഔട്ട് ചെയ്ത് തുടങ്ങിയിരിക്കുകയാണ്.

വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോൺ ഇപ്പോൾ 17000 രൂപ ഡിസ്കൌണ്ടിൽ വാങ്ങാംവൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോൺ ഇപ്പോൾ 17000 രൂപ ഡിസ്കൌണ്ടിൽ വാങ്ങാം

സ്ക്രീൻഷോട്ടുകൾ

ഈ പുതിയ ഫീച്ചറുമായി ബന്ധപ്പെട്ട സ്ക്രീൻഷോട്ടുകൾ ടിപ്‌സ്റ്റർ മാക്‌സ് വെയ്‌ൻബാക്ക് ഷെയർ ചെയ്തിരുന്നു. ഇത് പുതിയ ഫീച്ചറിന്റെ ഇന്റർഫേസിന്റെ ഒരു ക്ലിയർ പിക്ചർ യൂസേഴ്സിന് നൽകുന്നു. പാസ്വേഡ് കോംപ്രമൈസ് ആയ വെബ്സൈറ്റുകളിലേക്ക് നഷ്ടപ്പെട്ട പാസ്വേഡുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുന്ന സമയത്ത് ആ പാസ്വേഡുകൾ മാറ്റാൻ ക്രോം വെബ് ബ്രൌസർ തങ്ങളുടെ യൂസേഴ്സിനോട് ആവശ്യപ്പെടും.

ഡാറ്റ
 

തൊട്ട് പിന്നാലെ നിങ്ങൾ ഉപയോഗിച്ച പാസ്വഡ് ഒരു ഡാറ്റ ബ്രീച്ചിൽ കണ്ടെത്തിയെന്ന മെസേജ് ഡയലോഗ് ബോക്സിൽ വരും. നിങ്ങളുടെ ഗൂഗിൾ അസിസ്റ്റന്റിന് ഈ പാസ്വേഡ് ഓട്ടോമാറ്റിക്കായി ചെയ്ഞ്ച് ചെയ്യാൻ കഴിയും എന്നും ആ ഡയലോഗ് ബോക്സിൽ കാണാൻ കഴിയും. ഈ മെസേജിന് പിന്നാലെ " ചേഞ്ച് ഓട്ടോമാറ്റിക്കിലി " എന്ന് ലേബൽ ചെയ്തുള്ള ഗൂഗിൾ അസിസ്റ്റന്റ് ബട്ടൺ കാണാൻ കഴിയും. ഈ ഓപ്ഷനിൽ ടാപ്പ് ചെയ്താൽ നിങ്ങളുടെ പാസ്വേഡ് ഓട്ടോമാറ്റിക്കായി ചേഞ്ച് ചെയ്യാൻ ഉള്ള പ്രൊസസ് ആരംഭിക്കും.

ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറും കിടിലൻ ആനുകൂല്യങ്ങളും; പുതിയ പ്ലാനുകളുമായി എയർടെൽഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറും കിടിലൻ ആനുകൂല്യങ്ങളും; പുതിയ പ്ലാനുകളുമായി എയർടെൽ

സ്ക്രീൻ

തുടർന്ന് വരുന്ന സ്ക്രീൻ യൂസേഴ്സിനെ അവരുടെ ഡിവൈസ് അക്കൌണ്ടുകളിലേക്ക് കൊണ്ട് പോകും. ഒപ്പം പാസ്വേഡ് മാറ്റാനുള്ള പെർമിഷനും ഗൂഗിൾ അസിസ്റ്റന്റ് ആവശ്യപ്പെടും. യൂസേഴ്സ് ഗൂഗിൾ അസിസ്റ്റന്റിന് ആവശ്യമായ പെർമിഷൻ നൽകിക്കഴിഞ്ഞാൽ, അക്കൗണ്ടിനായി പുതിയ പാസ്‌വേഡ് സജ്ജീകരിക്കുന്നതിന് ഡാറ്റ ബ്രീച്ച് നടന്ന വെബ്‌സൈറ്റിലേക്ക് കൊണ്ട് പോകും. ഇവിടെ, ഉപയോക്താക്കൾക്ക് രണ്ട് ഓപ്‌ഷനുകൾ ലഭിക്കും. ഒന്നുകിൽ നിങ്ങൾക്ക് പുതിയ പാസ്‌വേഡ് ടൈപ്പ് ചെയ്ത് നൽകാം അല്ലെങ്കിൽ ഒരു പാസ്‌വേഡ് നിർദേശിക്കാൻ ബിൽറ്റ് ഇൻ പാസ്‌വേഡ് മാനേജർ ഉപയോഗിക്കാം.

സൈബർ സുരക്ഷിതത്വം

ഏറെ ഉപകാരപ്രദമായ ഫീച്ചറുകളിൽ ഒന്നാണ് ഇത്. ഗൂഗിൾ അസിസ്റ്റന്റിന്റെ സഹായത്തോടെ സൈബർ സുരക്ഷിതത്വം നില നിർത്താൻ കഴിയുമെന്നതാണ് പ്രത്യേകത. പാസ്വേഡുകൾ നഷ്ടമായ വിവരം നാം പലപ്പോഴും അറിയാറില്ല. ഡാറ്റ ബ്രീച്ച്, കോംപ്രമൈസ്ഡ് ആയ പാസ്വേഡുകൾ എന്നിവയുടെ വിശദമായ ഡാറ്റ ബേസ് ഉള്ള ഗൂഗിളിന്റെ സംരക്ഷണം നമ്മുടെ അക്കൌണ്ടുകൾക്ക് ഉറപ്പ് വരുത്താൻ കഴിയുന്നു എന്നതാണ് ഈ ഫീച്ചറിന്റെ മേന്മ.

ഷവോമി 12 പ്രോ vs വൺപ്ലസ് 10 പ്രോ vs റിയൽമി ജിടി 2 പ്രോ: ഫ്ലാഗ്ഷിപ്പ് വിപണിയിലെ 'പ്രോ' പോരാട്ടംഷവോമി 12 പ്രോ vs വൺപ്ലസ് 10 പ്രോ vs റിയൽമി ജിടി 2 പ്രോ: ഫ്ലാഗ്ഷിപ്പ് വിപണിയിലെ 'പ്രോ' പോരാട്ടം

സപ്പോർട്ട്

ഫീച്ചർ റോൾ ഔട്ട് ആയിട്ടുണ്ടെങ്കിലും ഈ ഫീച്ചർ ഇത് വരെ എല്ലാ വെബ്സൈറ്റുകളിലും സപ്പോർട്ട് ചെയ്യുന്നില്ല. അതേ സമയം ഫീച്ചറിന് സപ്പോർട്ട് ലഭിക്കാൻ വെബ്സൈറ്റുകൾ എന്തൊക്കെ മാനദണ്ഡങ്ങൾ പാലിക്കണം എന്ന് ഇത് വരെയും ഗൂഗിൾ വ്യക്തമാക്കിയിട്ടില്ല. ഗൂഗിൾ ഈ ഫീച്ചർ സാവധാനത്തിൽ അവതരിപ്പിക്കാൻ പദ്ധതിയിടുകയാണെന്നാണ് മനസിലാക്കേണ്ടത്. ആഗോള തലത്തിൽ മറ്റ് വെബ്‌സൈറ്റുകളിൽ ഈ ഫീച്ചറുകൾ ഉടൻ ലഭ്യമാകുമെന്നും പ്രതീക്ഷിക്കാം. ഗൂഗിൾ അസിസ്റ്റന്റിന്റെ സെറ്റിങ്സിൽ യുവർ വെഹിക്കിൾസ് പാർക്കിങ് ഫീച്ചറും കമ്പനി കൊണ്ട് വന്നിട്ടുണ്ട്.

Best Mobiles in India

English summary
This is a time when data breaches are becoming more and more common. Users are often unaware that passwords are being stolen. Google Assistant can be used to change compromised passwords. This special feature for Chrome's built-in password manager was announced at Google's Annual Developers Conference last year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X