ഡെസ്‌ക്ടോപ്പില്‍ ഇനി വാട്ട്‌സ്ആപ് എത്തും...!

Written By:

കമ്പ്യൂട്ടറില്‍ ഉപയോഗിക്കാവുന്ന വാട്‌സ്ആപ് പതിപ്പ് എത്തും. ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകളില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സ്ആപ് വികസിപ്പിച്ചെടുക്കാനുള്ള ശ്രമം നടന്നുവരികയാണെന്ന് വാട്‌സ്ആപ് വക്താവ് പറഞ്ഞു.

ഡെസ്‌ക്ടോപ്പില്‍ ഇനി വാട്ട്‌സ്ആപ് എത്തും...!

വാട്‌സ്ആപിന്റെ 2.11.471 വെര്‍ഷന്‍ കമ്പ്യൂട്ടറിലെ ഉപയോഗത്തിനായാണ് രൂപകല്‍പനചെയ്യുന്നത്. നിലവിലുള്ള വാട്‌സ്ആപ് ടെലഫോണ്‍ നമ്പറുപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്യുന്നത്. പുതിയ ഡസ്‌ക്ടോപ്പ് പതിപ്പില്‍ ലോഗിന്‍ ചെയ്യുന്നതിന് ഗൂഗിള്‍ ലോഗിന്‍ ഐഡിയായിരിക്കും ഉപയോഗിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

2009-ല്‍ ആണ് വാട്‌സ്ആപ് ആരംഭിക്കുന്നത്. ഇപ്പോള്‍ 600 മില്യണ്‍ ഉപയോക്താക്കള്‍ ലോകത്താകമാനം വാട്‌സ്ആപിനുണ്ട്.

Read more about:
English summary
You may soon use WhatsApp from your desktop.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot