വലുതാക്കണോ? വലിച്ചുനീട്ടിക്കോ, ചെറുതാക്കണോ അ‌തും ആവാം; ഡിസ്പ്ലെയിൽ വിപ്ലവകരമായ മാറ്റവുമായി എൽജി

|

ടിവിയുടെ സ്ക്രീൻ വലിപ്പം അൽപ്പം കുറവാണെങ്കിൽ ഒന്ന് വലിച്ച് നീട്ടി ശരിയാക്കിയാലോ.. വീട്ടിൽ സ്ഥലം പോരെങ്കിൽ ടിവി ചുരുട്ടി എടുത്ത് മാറ്റി വയ്ക്കാനും സാധിക്കും. എങ്ങാനും ഒന്ന് കൈ തട്ടി താഴെ വീണാൽ തകരുകയുമില്ല. തമാശ പറയുകയാണെന്ന് കരുതരുത്. ഭാവിയിൽ നമ്മുടെ സ്വീകരണ മുറികളിലെ ടിവികളും ലാപ്ടോപ്പുകളും എന്തിനേറെ മൊബൈൽഫോണുകളും ഒക്കെ ഈ രീതിയിൽ ആയി മാറുമെന്ന് പറഞ്ഞാൽ അതിശയോക്തിയും തട്ടിപ്പുമായി മുദ്രകുത്തി തള്ളിക്കളയുകയും ചെയ്യരുത് (LG).

 

എൽജി

വലിച്ച് നീട്ടാനും ( സ്ട്രെച്ച് ) ചുരുട്ടാനും മടക്കാനും തിരിക്കാനുമൊക്കെ കഴിയുന്ന ലോകത്തിലെ ആദ്യ ഹൈ റെസല്യൂഷൻ ഡിസ്പ്ലെ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ദക്ഷിണ കൊറിയൻ ഇലക്ട്രോണിക് കമ്പനിയായ എൽജി. ഈ പുതിയ ഡിസ്പ്ലെ സാങ്കേതികവിദ്യയെക്കുറിച്ചുള്ള എൽജി കമ്പനിയുടെ അവകാശവാദങ്ങൾ അതിശയകരമാണെന്ന് പറയാതെ വയ്യ.

ഡിസ്പ്ലെ

വലിച്ച് നീട്ടാൻ കഴിയുന്ന ഡിസ്പ്ലെയെന്ന് അദ്യം തന്നെ പറഞ്ഞല്ലോ. 12 ഇഞ്ച് വരുന്ന ഡിസ്പ്ലെയുടെ സൈസ് 14 ഇഞ്ച് വരെ ആയി കൂട്ടാൻ കഴിയുമെന്നാണ് എൽജി പറയുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ പോലും ഡിസ്പ്ലെയ്ക്ക് യാതൊരു വിധ തകരാറുകളും ഉണ്ടായില്ലെന്നും എ‍ൽജി തങ്ങളുടെ ബ്ലോ​ഗ് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

വൺപ്ലസിന് പകരം വയ്ക്കാൻ ആരുണ്ട്? കിടിലൻ ഫീച്ചറുകളുമായെത്തുന്ന വൺപ്ലസ് ഫോണുകൾവൺപ്ലസിന് പകരം വയ്ക്കാൻ ആരുണ്ട്? കിടിലൻ ഫീച്ചറുകളുമായെത്തുന്ന വൺപ്ലസ് ഫോണുകൾ

ഫിലിം ടൈപ്പ് സബ്സ്ട്രേറ്റ്
 

സ്ട്രെച്ച് ചെയ്യുമ്പോൾ വലിഞ്ഞ് നിൽക്കാനും വിട്ട് കഴിയുമ്പോൾ പൂ‍ർവസ്ഥിതി പ്രാപിക്കാനും സാധിക്കുന്ന ഫിലിം ടൈപ്പ് സബ്സ്ട്രേറ്റ് കൊണ്ടാണ് ഇതിന്റെ നി‍‍‍ർമാണം. കോൺടാക്റ്റ് ലെൻസുകളിൽ ഉപയോ​ഗിക്കുന്ന പ്രത്യേകതരം സിലിക്കണിൽ നിന്നാണ് സബ്സ്ട്രേറ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. നിലവിൽ ഡെവലപ്പിങ് സ്റ്റേജിലാണ് ഈ സാങ്കേതിവിദ്യയുള്ളത് എന്ന കാര്യവും ഓ‍‍ർത്തിരിക്കണം.

ഫോൾ‍‍ഡബിൾ സാങ്കേതികവിദ്യ

വലിച്ച് നീട്ടാൻ കഴിയുന്ന ഡിസ്പ്ലെയുമായി ഡിവൈസുകളൊന്നും തന്നെ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഈ സാങ്കേതികവിദ്യ പൂ‍‍ർണസജ്ജമായിക്കഴിഞ്ഞാൽ ഫോൾ‍ഡബിൾ ഡിസ്പ്ലെകൾക്കും അപ്പുറത്തേക്കുള്ള വിപ്ലവകരമായ മാറ്റത്തിനാകും ലോകം സാക്ഷ്യം വഹിക്കുന്നത്. ഫോൾ‍‍ഡബിൾ സാങ്കേതികവിദ്യ പോലും കമ്പനികൾ സ്വീകരിച്ചുപയോ​ഗിച്ച് തുടങ്ങിയിട്ടേയുള്ളൂ. ഈ സാഹചര്യത്തിൽ ഇനിയും വ‍‍‍ർഷങ്ങൾ എടുത്തായിരിക്കും സ്ട്രെച്ച് ചെയ്യാവുന്ന ഡിസ്പ്ലെകളുമായി ഡിവൈസുകൾ വിപണിയിൽ എത്തുക.

നോയ്സ് സ്മാർട്ട് വാച്ചുകൾക്ക് കിടിലൻ ഡിസ്കൌണ്ടുകളുമായി ആമസോൺനോയ്സ് സ്മാർട്ട് വാച്ചുകൾക്ക് കിടിലൻ ഡിസ്കൌണ്ടുകളുമായി ആമസോൺ

ഫ്ലെക്സിബിളും സ്ട്രെച്ചബിളും

40μm ലും കുറഞ്ഞ പിക്സൽ പിച്ചുള്ള മൈക്രോ എൽഇഡി ലൈറ്റ് സോഴ്സാണ് ഈ സ്ട്രെച്ചബിൾ ഡിസ്പ്ലെ ഉപയോ​ഗിക്കുന്നത്. കൺവൻഷനലായ ലീനിയ‌ർ വയേർഡ് സിസ്റ്റത്തിനെ അപേക്ഷിച്ച് ഫ്ലെക്സിബിളും സ്ട്രെച്ചബിളും ആയ ഡിസ്പ്ലെയ്ക്ക് മികവും കൂടുതലാണ്. അതിനാൽ തന്നെ വരുന്ന മാറ്റങ്ങൾ എല്ലാം താങ്ങാനുള്ള ശേഷിയുമുണ്ട്.

സ്കി‌ൻ വെയറുകൾ

സ്കി‌ൻ വെയറുകൾ, ക്ലോത്തിങ്, ഫ‍ർണീച്ചറുകൾ, ഓട്ടോമൊബൽസ്, എയർക്രാഫുകൾ എന്നിവയിൽ എല്ലാമാണ് ആദ്യ ഘട്ടത്തിൽ ഈ ഡിസ്പ്ലെ സാങ്കേതികവിദ്യയുമായി വിപണിയിൽ എത്തുന്ന ഡിവൈസുകൾ കാണാൻ കഴിയുക. പിന്നീട് ടിവി പോലെയുള്ള ഹോം അപ്ലൈസുകളിലും ഈ സ്ട്രച്ചബിൾ ഡിസ്പ്ലെ സാങ്കേതികവിദ്യ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

ആരാധകരുടെ രോമാഞ്ചം: 15,000ത്തിനും 20,000ത്തിനും ഇടയിൽ വില വരുന്ന റിയൽമി സ്മാർട്ട്ഫോണുകൾആരാധകരുടെ രോമാഞ്ചം: 15,000ത്തിനും 20,000ത്തിനും ഇടയിൽ വില വരുന്ന റിയൽമി സ്മാർട്ട്ഫോണുകൾ

ലൈറ്റ് വെയിറ്റ്

ലൈറ്റ് വെയിറ്റ് ആണെന്നതിനാൽ തന്നെ ഡിവൈസുകളുടെ പോ‍ർട്ടബിലിറ്റി ശേഷി കൂടുമെന്നതും സവിശേഷതയാണ്. നിലവിൽ പുതിയ സാങ്കേതികവിദ്യ പ്രദ‍ർശിപ്പിക്കുക മാത്രമാണ് കമ്പനി ചെയ്തിട്ടുള്ളത്. സൌത്ത് കൊറിയൻ വ്യാവസായിക- വിദ്യാഭ്യാസ രംഗങ്ങളിൽ നിന്നുള്ള 20 കമ്പനികളുമായി സഹകരിച്ചാണ് ഡിസ്പ്ലെ സാങ്കേതികവിദ്യ എൽജി തയാറാക്കിയിരിക്കുന്നത്.

സാങ്കേതികവിദ്യ

അതേസമയം ഫോൾഡബിൾ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിൽ കമ്പനികളുടെ മെല്ലപ്പോക്ക് ഇപ്പോഴും തുടരുകയാണ്. സാംസങ് ആണ് ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുന്നതിൽ മുന്നിൽ. ചൈനീസ് കമ്പനികളായ ഷവോമി, ഓപ്പോ, എന്നിവ പോലെയുള്ള ബ്രാൻഡുകളും ഫോൾഡബിൾ ഡിവൈസുകൾ അവതരിപ്പിക്കുന്നുണ്ട്. ഗൂഗിൾ അടുത്ത വർഷത്തോടെ ഫോൾഡബിളുകൾ വിപണിയിൽ എത്തിക്കുമെന്നാണ് കരുതുന്നത്. ആപ്പിളും ഫോൾഡബിളുകൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിലകുറച്ച് കാണേണ്ട; പതിനായിരത്തിൽ താഴെ വില വരുന്ന ആദ്യ 5ജി സ്മാർട്ട്ഫോണുമായി ലാവവിലകുറച്ച് കാണേണ്ട; പതിനായിരത്തിൽ താഴെ വില വരുന്ന ആദ്യ 5ജി സ്മാർട്ട്ഫോണുമായി ലാവ

Best Mobiles in India

English summary
South Korean electronics company LG has developed the world's first high-resolution display that can be stretched, rolled, folded, and rotated. It goes without saying that the LG company's claims about this new display technology are amazing.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X