നിങ്ങള്‍ ഈ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ തീര്‍ച്ചായും സന്ദര്‍ശിക്കുക!

Written By:

ഇന്റര്‍നെറ്റില്‍ ലക്ഷക്കണക്കിന് വെബ്‌സൈറ്റുകളാണ് ഉളളത്. പ്രതി ദിനം അനേകം വെബ്‌സൈറ്റുകളും വന്നു ചേരുന്നു. എന്നിരുന്നാലും ചില വെബ്‌സൈറ്റുകള്‍ യുണിക്യൂ സേവനങ്ങള്‍ നല്‍കുന്നു.

നിങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട വെബ്‌സൈറ്റുകള്‍!

നോക്കിയ 3യ്ക്ക് ഒക്ടോബര്‍ സെക്യൂരിറ്റി അപ്‌ഡേറ്റ്!

നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ചു വെബ്‌സൈറ്റുകള്‍ ഇവിടെ പറയാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Mailinator.com

ഈ ദിവസങ്ങളില്‍ നിങ്ങള്‍ സന്ദര്‍ശിക്കുന്ന മിക്ക വെബ്‌സൈറ്റുകളും ഈമെയില്‍ വിലാസം ഉപയോഗിച്ച് സൈന്‍ അപ്പ് ചെയ്യാന്‍ നിങ്ങളോട് ആവശ്യപ്പെടും.

Mzilinator.com എന്ന സൗജന്യ വെബ്‌സൈറ്റ് ഏതാനും മണിക്കൂറുകള്‍ക്കു ശേഷം യാന്ത്രികമായി ഈമെയില്‍ വിലാസം നശിപ്പിക്കുന്നു. നിങ്ങളുടെ അക്കൗണ്ട് സജീവമാക്കുന്നതിന് ഏത് വെബ്‌സൈറ്റിലും സൈന്‍-അപ്പ് ചെയ്തു കൊണ്ട് ഈ താത്കാലിക ഇമെയില്‍ വിലാസം ഉപയോഗിക്കുക.

 

PrivNote.com

ചില സ്വകാര്യ വിവരങ്ങളായ എടിഎം പാസ്വേഡ്, ഇമെയില്‍ ഐഡി, ബാങ്ക് പാസ്വേഡ് എന്നിവ ഷെയര്‍ ചെയ്യേണ്ടി വരും. എന്നാല്‍ ഇത് നിങ്ങള്‍ എവിടേയും റെക്കോര്‍ഡ് ചെയ്യേണ്ടതില്ല. അതിനായി നിങ്ങള്‍ക്ക് PrivNote.com ഉപയോഗിക്കാം. ഇത് വായിച്ച ഉടന്‍ തന്നെ ഇല്ലാതാക്കാനും കഴിയും.

ഇതാണ് ടെക്‌നോളജി: മികച്ചത് തിരഞ്ഞെടുക്കാന്‍ വളരെ എളുപ്പം!

 

 

Disposablewebpage.com

ഈമെയില്‍ വെബ്‌പേജ് പോലെ തന്നെ ചിലപ്പോള്‍ നിങ്ങള്‍ക്ക് താത്കാലിക വെബ്‌പേജും ആവശ്യമായി വരും. ഇവിടെ ലളിതമായ ഒരു സൈന്‍ അപ്പ് ചെയ്യുക. അതിനു ശേഷം മിനിറ്റുകള്‍ക്കുളളില്‍ വെബ്‌പേജ് നിര്‍മ്മിക്കാം. പേജ്-ക്രിയേറ്റര്‍ ഇല്ല. ഐക്കണിനെ അടിസ്ഥാനമാക്കിയാണ് പേജ് ക്രിയേറ്റര്‍. ഇതില്‍ നിങ്ങള്‍ക്ക് ഫോട്ടോകള്‍ വീഡിയോകള്‍ എന്നിവ ചേര്‍ക്കാന്‍ കഴിയും. കൂടാതെ പേജില്‍ അഭിപ്രായങ്ങളും ഒരു കൗണ്ട് ഡൗണ്‍ ടൈമറും ചേര്‍ക്കാന്‍ അനുവദിക്കുന്നു.

SmplyNoise & ASoftMurmur

ഈ രണ്ട് സൗജന്യമായി ലഭിക്കുന്ന വെബ്‌സൈറ്റുകള്‍ വിവിധ ആംബിയന്റ് ശബ്ദങ്ങളിലേക്ക് നിങ്ങള്‍ക്ക് പ്രവേശനം നല്‍കുന്നു. ഈ രണ്ട് വെബ്‌സൈറ്റുകളും ആന്‍ഡ്രോയിഡ് ഐഒഎസ് എന്നിവക്കായി സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേളനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

ManualLib.com

ഇതൊരു ഫ്രീ റിപ്പോസിറ്ററാണ്. ManualsLib എന്നത് ഉപകരണ വിഭാഗങ്ങളില്‍ ഉടനീളം ഉല്‍പ്പങ്ങള്‍ മാനുവലായി നിങ്ങള്‍ക്കു നല്‍കുന്നു.
നിങ്ങള്‍ പ്രോഡക്ട് നെയിമില്‍ ക്ലിക്ക് ചെയ്താല്‍ അതൊരു പുതിയ പേജ് തുറക്കുന്നു. അവിടെ നിങ്ങള്‍ക്ക് ഒരു പ്രത്യേക പേജ് പ്രിന്റ് ചെയ്യാനോ അല്ലെങ്കില്‍ മുഴുവന്‍ മാനുവല്‍ ഡൗണ്‍ലോഡ് ചെയ്യാനോ ഉളള ഓപ്ഷന്‍േ കാണാം.

Newsmap.jp

ഈ വെബ്‌സൈറ്റിലൂടെ നിങ്ങള്‍ക്ക് വ്യത്യസ്ഥ വിഭാഗങ്ങളായ ബിസിനസ്, ലോക്, സ്‌പോര്‍ട്ട് എന്നിവ അനുസരിച്ച് വര്‍ണ്ണങ്ങളായ വലിയ തലക്കെട്ടുകള്‍ കാണിക്കുന്നു. വാര്‍ത്ത പ്രവണത എത്രത്തോളം ഉയര്‍ന്നു എന്ന് ഹെഡ്‌ലൈന്‍ ബോക്‌സിലൂടെ അറിയാം.

മൈക്രോമാക്‌സ് ഭാരത് വണ്‍- ജിയോഫോണ്‍: ഏതു 4ജി ഫീച്ചര്‍ ഫോണ്‍ തിരഞ്ഞെടുക്കും?

AccountKiller.com

മിക്ക സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളും നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നു. അവര്‍ നിങ്ങളുടെ അക്കൗണ്ട് ഹോള്‍ഡ് ചെയ്തിരിക്കുന്നു എന്ന് നിര്‍ദ്ദേശിക്കുന്നു. എന്നിരുന്നാലും നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇല്ലാതാക്കുന്നതിനെ കുറിച്ച് ഗൗരവ പൂര്‍ണ്ണമാണെങ്കില്‍ ഈ വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
There are billions of websites on the internet and more come up on a daily basis.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot