ഇന്റര്‍നെറ്റിനെ സംബന്ധിച്ചിട്ടുളള ഈ പദങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്താണ്?

Written By:

നിങ്ങള്‍ ഇന്റര്‍നെറ്റ് ആദ്യമായാണോ ഉപയോഗിക്കുന്നത്? ചിലപ്പോള്‍ മറ്റുളളവര്‍ ഇതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകാത്തതു പോലെ തോന്നും. ചിലപ്പോള്‍ ഇന്റര്‍നെറ്റിനെ കുറിച്ച് ആവശ്യമുളള കാര്യങ്ങള്‍ ലഭിക്കാന്‍ ലഭിതമായ ഒരു വിശദീകരണം എല്ലാവര്‍ക്കും ആവശ്യമാണ്.

ഇന്റര്‍നെറ്റിനെ സംബന്ധിച്ചിട്ടുളള ഈ പദങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്താണ്?

ആധാര്‍ - സിം കാര്‍ഡ് ലിങ്കിങ്ങ് നിര്‍ബന്ധം: ഓണ്‍ലൈനിലൂടെ ചേര്‍ക്കാം

ഇന്ന് ഞങ്ങള്‍ ഗിസ്‌ബോട്ട് ഇത് കൃത്യമായി ചെയ്യാന്‍ പോവുകയാണ്. സ്ഥിരമായി നിങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുകയാണെങ്കില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങള്‍ ചുവടെ കൊടുക്കാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഎസ്പി (ISP)

ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍ എന്ന് അറിയപ്പെടുന്ന ISP നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമാകാന്‍ സഹായിക്കുന്നു. സാധാരണ പ്രതിമാസ ഫീസായി നിങ്ങള്‍ ഇന്റര്‍നെറ്റ് കണക്ഷനു നല്‍കുന്ന സംഘടനയാണ് ഐഎസ്പി.

എല്‍എഎന്‍ (LAN)

ലോക്കല്‍ എരിയ നെറ്റ്‌വര്‍ക്ക് അല്ലെങ്കില്‍ LAN എന്നത് വീടിനടുത്ത് അല്ലെങ്കില്‍ സ്‌കൂള്‍ എന്നിങ്ങനെ പരിമിതമായ പ്രദേശങ്ങളില്‍ കമ്പ്യൂട്ടറുകള്‍ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കാണ്.

WAN

വൈഡ് ഏരിയ അല്ലെങ്കില്‍ WAN എന്നത് ഒരു കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കാണ്. ഇത് നഗരങ്ങള്‍, രാഷ്ട്രങ്ങള്‍, രാജ്യങ്ങള്‍ എന്നിവ പോലുളള ഒരു വലിയ ഭൂമിശാസ്ത്രപരമായ ദൂരം എന്നിവയില്‍ നെറ്റ്‌വര്‍ക്ക് വിപുലപ്പെടുത്തുന്നു.

ഐപി അഡ്രസ് (IP Address)

ഉപകരണങ്ങളായ കമ്പ്യൂട്ടര്‍, മൊബൈല്‍ എന്നിവയില്‍ ഇന്റര്‍നെറ്റ് കണക്ട് ചെയ്യുന്നത് ഐപി അഡ്രസ് അതായത് ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ എന്ന വിലാസം ഉപയോഗിച്ചാണ്. ഐപി അഡ്രസ് ഉപയോഗിച്ചാണ് ട്രാക്ക് ചെയ്യുന്നതും.

IPv4, IPv6

IPv4 ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ വേര്‍ഷന്‍ 4 എന്നതിനെ സൂചിപ്പിക്കുന്നു. IPv6 വേര്‍ഷന്‍ 6നെ സൂചിപ്പിക്കുന്നു, ഇത് IPv4 ന്റെ പിന്‍ഗാമിയാണ്. IPv4 ലുളള വിലാസത്തിന്റെ വലുപ്പം 32 ബിറ്റ്‌സും IPv6 ലുളള വിലാസത്തിന്റെ വലുപ്പം 120 ബിറ്റ്‌സുമാണ്.

യുആര്‍എല്‍ (URL)

യൂണിഫോം റിസോഴ്‌സ് അല്ലെങ്കില്‍ URL ഇന്റര്‍നെറ്റ് പേജുകളുടേയും ഫയലുകളുടേയും ബ്രൗസര്‍ വിലാസങ്ങളാണ്.

റൂട്ടര്‍

നിങ്ങളുടെ ഐഎസ്പിയില്‍ നിന്ന് നിങ്ങളുടെ വീട്ടിലേക്കു വരുന്ന സിഗ്നലുകളുടെ ട്രാഫിക് കോപ്പിയായി പ്രവര്‍ത്തിക്കുന്ന ഒരു ഉപകരണമാണ് റൂട്ടര്‍. ഈ ഉപകരണം ഹാക്കര്‍മാരില്‍ നിന്നും നിങ്ങളുടെ സിസ്റ്റത്തെ സംരക്ഷിക്കുന്നു.

HTTP, HTTPS

ഹൈപ്പര്‍ടെക്സ്റ്റ് ഡ്രാന്‍സ്ഫര്‍ പ്രോട്ടോകോള്‍ (HTTP), ഇത് വെബ് പേജുകളുടെ ഡാറ്റ കമ്മ്യൂണിക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡ് ആണ്. ഹൈപ്പര്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോകോള്‍ സെക്വര്‍ (HTTPS) , ഇത് അജ്ഞാത ഉപഭോക്താക്കളില്‍ നിന്നുളള നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും പാസ്‌വേഡും തടയുന്നതിനായി എന്‍ക്രിപ്റ്റ് ചെയ്തിട്ടുളള ഒരു പ്രത്യേക വെബ്‌പേജാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Some times the Internet jargons can be tough to understand and sometimes all you need is a simple explanation to get your head around the concepts.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot