യുട്യൂബ് ഹിറ്റില്‍ നിന്ന് കന്യാസ്ത്രീ മ്യൂസിക്ക് ആല്‍ബത്തിലേക്ക്...!

Written By:

ടിവി റിയാലിറ്റി ഷോയിലൂടെ ലോക പ്രശസ്തിയാര്‍ജിച്ച ഇറ്റാലിയന്‍ കന്യാസ്ത്രീ സിസ്റ്റര്‍ ക്രിസ്റ്റിന സ്‌കച്ചി മ്യൂസിക് ആല്‍ബത്തിലേക്ക്. 'യൂണിവേഴ്‌സല്‍ റിക്കോര്‍ഡ്‌സ്' ആണ് ആല്‍ബം പുറത്തിറക്കുന്നത്.

റിയാലിറ്റി ഷോയില്‍ അമേരിക്കന്‍ ഗായിക അലീസിയ കീസിന്റെ 'നോ വണ്‍ ' എന്ന് തുടങ്ങുന്ന ഗാനം സിസ്റ്റര്‍ ക്രിസ്റ്റിന ആലപിക്കുന്നത് യൂട്യൂബിലും സോഷ്യല്‍ മീഡിയ സൈറ്റുകളിലും സൂപ്പര്‍ഹിറ്റായിരുന്നു.

റിയാലിറ്റി ഷോയില്‍ 25 കാരിയായ സിസ്റ്റര്‍ ക്രിസ്റ്റിന ഒന്നാമതെത്തി. 1980 കളിലെ സിനിമാഗാനമായ 'ഫ്‌ളാഷ്ഡാന്‍സ്....വാട്ട് എ ഫീലിങ്' എന്ന ഗാനം ആലപിച്ചാണ് അവര്‍ വിജയിയായത്. 2009 ലാണ് അവര്‍ കന്യാസ്ത്രീയാത്. രണ്ടുവര്‍ഷം ബ്രസീലിലെ സാധുക്കളായ കുട്ടികള്‍ക്കിടയില്‍ അവര്‍ ആതുരസേവനം നടത്തിയിരുന്നു.

യുട്യൂബ് ഹിറ്റില്‍ നിന്ന് കന്യാസ്ത്രീ മ്യൂസിക്ക് ആല്‍ബത്തിലേക്ക്...!

ഇതൊരു തൊഴിലാക്കാന്‍ ഉദ്ദേശിക്കുന്നില്ല, ഒരു സന്ദേശം പ്രചരിപ്പിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നെതെന്നാണ് സിസ്റ്റര്‍ ക്രിസ്റ്റീന പറയുന്നത്. കത്തോലിക്ക സഭ സാധാരണ ജനങ്ങളുമായി കൂടുതലടുക്കണമെന്നുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനമാണ് താന്‍ ഇതിലൂടെ പ്രാവര്‍ത്തികമാക്കുന്നതെന്നാണ് കത്രീനയുടെ പക്ഷം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot