നവംബര്‍ മുതല്‍ യു ട്യൂബ് വീഡിയോകള്‍ ഓഫ്‌ലൈനിലും കാണാം

Posted By:

യൂ ട്യൂബ് വീഡിയോകള്‍ ഡൗണ്‍ ലോഡ് ചെയ്യുന്നത് ഇതുവരെ കുറ്റകരമായിരുന്നു. അതുകൊണ്ടുതന്നെ നമ്മുടെ സൗകര്യത്തിനനുസരിച്ച് പലപ്പോഴും വീഡിയോകള്‍ കാണുന്നതിന് സാധിച്ചിരുന്നതുമില്ല.

എന്നാല്‍ നവംബര്‍ മുതല്‍ ഇതിനു മാറ്റം വരികയാണ്. വീഡിയോകള്‍ സ്മാര്‍ട്‌ഫോണിലോ ടാബ്ലറ്റിലോ ശേഖരിച്ച് സൗകര്യപ്രദമായി കാണാനുള്ള ആപ്ലിക്കേഷന്‍ യൂ ട്യൂബ് തന്നെ അവതരിപ്പിക്കുകയാണ്. എന്നുകരുതി ഏതു വീഡിയോയും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാമെന്നു കരുതേണ്ട.

നവംബര്‍ മുതല്‍ യു ട്യൂബ് വീഡിയോകള്‍ ഓഫ്‌ലൈനിലും കാണാം

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ആപ്ലിക്കേഷനിലൂടെ ഡൗണ്‍ലോഡ് ചെയ്തശേഷം അല്‍പസമയം മാത്രമെ വീഡിയോ കാണാന്‍ സാധിക്കൂ എന്നാണ് യു ട്യൂബ് അറിയിച്ചിരിക്കുന്നത്. അല്‍പസമയം എന്നാല്‍ എത്രയാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഏതാനും മണിക്കൂറുകള്‍ വരെ ഉണ്ടാവും എന്നാണ് അറിയുന്നത്.

എങ്ങനെയാണ് ഇത് പ്രാവര്‍ത്തികമാക്കുന്നത് എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. നവംബറില്‍ പുതിയ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്യുന്ന സമയത്തു മാത്രമെ ഇതേ കുറിച്ച കമ്പനി കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കുകയുള്ളു.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

എന്തായാലും സംഗതി സത്യമായാല്‍ ഇനി അല്‍പസമയം ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെങ്കിലും വീഡിയോകള്‍ കാണാം. അതോടൊപ്പം യു ട്യൂബ് ഡൗണ്‍ലോഡര്‍ പോലുള്ള അനധികൃത ആപ്ലിക്കേഷനുകള്‍ക്ക് ിത് തിരിച്ചടിയാവുകയും ചെയ്യും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot