സ്വന്തമായി ഉപഗ്രഹം നിർമിച്ച് വിക്ഷേപിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം

29 സംസ്ഥാനങ്ങളില്‍ നിന്നും ഏഴ് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള കുട്ടികളുടെ സാന്നിധ്യം പരിപാടിയിലുണ്ടാവും. ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരുടെ ക്ലാസുകള്‍ കുട്ടികള്‍ക്ക് ലഭിക്കും

|

വിദ്യാർത്ഥികൾക്ക് പുതിയ പദ്ധതികളുമായി ഐ.എസ്.ആർ.ഓ രംഗത്ത്. വിദ്യാർത്ഥികളിൽ പ്രവർത്തി പരിചയം ഊട്ടിയുറപ്പിക്കുന്നതിനായി "യങ് സയന്റിസ്റ് പ്രോഗ്രാം" എന്ന പദ്ധതിയിലാണ് വിദ്യാർത്ഥികൾക്ക് ഇതിനായി അവസരം ലഭിക്കുക. ഈ പരിപാടിയിൽ പങ്കെടുക്കുന്നതിനായി രാജ്യത്തിൻറെ നാനാഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുമെന്ന് ഐ.എസ്.ആര്‍.ഓ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു.

 
സ്വന്തമായി ഉപഗ്രഹം നിർമിച്ച് വിക്ഷേപിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം

യുവാക്കളെ ഈ മേഖയിലേക്ക് ആകര്‍ക്കുന്നതിനായി അമേരിക്കന്‍ സ്‌പേയ്‌സ് ഏജന്‍സി നാസയെ അടിസ്ഥാനമാക്കി ഐ.എസ്.ആര്‍.ഓ ഈ പരിശീലന പരിപാടി വികസിപ്പിക്കുന്നത്. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് പരിപാടിയിലേക്ക് ക്ഷണിക്കുന്നത്.

ആദ്യ 65 ഇഞ്ച് 4കെ UHD എല്‍.ഇ.ഡി ടിവിയെ വിപണിയിലെത്തിച്ച് ഐസണ്‍; വില 79,990 രൂപആദ്യ 65 ഇഞ്ച് 4കെ UHD എല്‍.ഇ.ഡി ടിവിയെ വിപണിയിലെത്തിച്ച് ഐസണ്‍; വില 79,990 രൂപ

വിദ്യാർത്ഥികൾക്ക് അവസരം

വിദ്യാർത്ഥികൾക്ക് അവസരം

29 സംസ്ഥാനങ്ങളില്‍ നിന്നും ഏഴ് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള കുട്ടികളുടെ സാന്നിധ്യം പരിപാടിയിലുണ്ടാവും. ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരുടെ ക്ലാസുകള്‍ കുട്ടികള്‍ക്ക് ലഭിക്കും, പുറമെ ഐ.എസ്.ആര്‍.ഓ ലബോറട്ടറികളിലേക്കും വിദ്യാര്‍ഥികള്‍ക്ക് പ്രവേശിക്കാനുള്ള അനുമതി ലഭിക്കും. പരിപാടിയുടെ മുഴുവന്‍ ചിലവും ഐ.എസ്.ആര്‍.ഓ വഹിക്കും.

ഐ.എസ്.ആര്‍.ഓ ചെയര്‍മാന്‍ കെ ശിവന്‍

ഐ.എസ്.ആര്‍.ഓ ചെയര്‍മാന്‍ കെ ശിവന്‍

"ചെറിയ ഉപഗ്രങ്ങളുടെ നിര്‍മാണത്തിന്റെ പ്രവര്‍ത്തി പരിചയം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും. പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മിക്കുന്ന ഉപഗ്രങ്ങള്‍ ബഹിരാകാശത്തേക്ക് അയ്യാക്കുവാനും തങ്ങള്‍ അതിതിയായി ആഗ്രഹിക്കുന്നുവെന്നും", കെ.ശിവൻ പറഞ്ഞു.

യങ് സയന്റിസ്റ് പ്രോഗ്രാം

യങ് സയന്റിസ്റ് പ്രോഗ്രാം

ഗവേഷണ ആവശ്യങ്ങള്‍ക്കായി രാജ്യത്തിൻറെ പല ഭാഗങ്ങളിൽ സ്ഥാപിക്കുവാൻ പോകുന്ന ഇൻക്യൂബേഷൻ സെന്ററുകൾ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വേളയിൽ പ്രയോജനപ്പെടുത്താവുന്നതാണ്. ആദ്യ ഇൻക്യൂബേഷൻ സെന്റർ സ്ഥാപിക്കുന്നത് ത്രിപുരയിലെ അഗർത്തലയിലായിരിക്കും.

ഉപഗ്രഹം
 

ഉപഗ്രഹം

ഈ വർഷത്തെ വിദ്യാർത്ഥികൾക്കായുള്ള പ്രോഗ്രാം കൂടാതെ തന്നെ മറ്റ് പ്രധാന പ്രോഗ്രാമുകളായ ഗംഗയാൻ, ഔട്ട്റീച് പ്രോഗ്രാം, പ്ലാൻഡ് മിഷൻസ്, വിക്രം സാരാഭായ് സെന്ററി സെലിബ്രേഷന്സ് തുടങ്ങിയ പ്രോഗ്രാമുകളും ഐ.എസ്.ആർ.ഓ സംഘടിപ്പിക്കും.

Best Mobiles in India

Read more about:
English summary
The initiative, chalked to attract young minds and arouse interest in this niche arena, is conceptualized on the lines of a similar programme run by American space agency NASA.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X