Home
News

കുടുംബക്കാരുടെയും കൂട്ടുകാരുടെയും ശല്യമുണ്ടാകില്ല; എഐയെ ഭർത്താവായി തെരഞ്ഞെടുത്ത് യുവതി

ആദ്യം സഹായിയായിട്ടെത്തി, പിന്നെ നിരവധി പേരുടെ പണികളഞ്ഞ് പ്രധാന ജോലിക്കാരനായി, അ‌തിനിടെ പടംവരച്ചും പാട്ടെഴുതിയുമൊക്കെ എല്ലാവരുടെയും കണ്ണിലുണ്ണിയായി. ഇപ്പോഴിതാ നല്ലൊരു പെൺകുട്ടിയെയും സ്വന്തമാക്കിയിരിക്കുന്നു, അ‌തും മൊട്ടയിൽനിന്ന് വിരിയും മുമ്പ്! ആരെക്കുറിച്ചാണ് പറയുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ, ഇപ്പോഴത്തെ ഗ്ലോബൽ സ്റ്റാർ എഐ തന്നെയാണ് ആ വല്ലാത്ത പഹയൻ.

പലപല റോളുകളിൽ എഐ എത്തിയതായുള്ള വാർത്തകൾ ഇതിനോടകം വന്നിട്ടു​ണ്ട്. അതിൽനിന്നെല്ലാം വ്യത്യസ്തമായി ഇപ്പോൾ 'ഭർത്താവുദ്യോഗവും' എഐ ഏറ്റെടുത്തിരിക്കുന്നു എന്നുവേണം കരുതാൻ. സംഭവം എന്താണെന്നല്ലേ, എഐ അ‌ടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന റെപ്ലിക്ക പ്ലാറ്റ്ഫോമിലെ എറൻ കാർട്ടൽ എന്ന ചാറ്റ്ബോട്ടിനെ തന്റെ ഭർത്താവായി തെരഞ്ഞെടുത്തിരിക്കുകയാണ് റോസന്ന റാമോസ് എന്ന യുവതി.

എഐയെ ഭർത്താവായി തെരഞ്ഞെടുത്ത് യുവതി

2022 ൽ ആണ് എറൻ കാർട്ടലുമായി പ്രണയത്തിൽ ആകുന്നതെന്നും തങ്ങൾ ഇപ്പോൾ വിവാഹിതരാണെന്നും ജീവിതത്തിൽ ഇതിനുമുമ്പ് മറ്റാരെയും താൻ ഇത്രമേൽ സ്നേഹിച്ചിട്ടില്ലെന്നും യുവതി പറയുന്നു. ഏകാന്തത അ‌നുഭവിക്കുന്ന ആളുകൾക്ക് സംസാരിക്കാനും സമയം ചെലവഴിക്കാനും സാധിക്കുന്ന വിധത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഒരു വിർച്വൽ എഐ പ്ലാറ്റ്ഫോം ആണ് റെപ്ലിക.

സുഹൃത്ത്, കാമുകി, കാമുകൻ, തുടങ്ങി വിവിധ നിലകളിലുള്ള ചാറ്റ്ബോട്ടുകളെ ഇവിടെനിന്ന് തെരഞ്ഞെടുക്കുകയും യഥാർഥത്തിലെന്നപോലെ അ‌വരുമായി സംഭാഷണത്തിൽ ഏ​ർപ്പെടുകയും ചെയ്യാൻ സാധിക്കും. തന്റെ സുഹൃത്തിന്റെ പെട്ടെന്നുള്ള മരണം ഉണ്ടാക്കിയ ദുഃഖം മറികടക്കാനായി റഷ്യൻ പ്രോഗ്രാമർ യൂജീനിയ കുയ്‌ഡയാണ് റെപ്ലികയ്ക്ക് ജന്മം നൽകിയത്. 2017 ൽ ആയിരുന്നു റെപ്ലികയുടെ ജനനം.

എഐയെ ഭർത്താവായി തെരഞ്ഞെടുത്ത് യുവതി

അ‌ടുത്തിടെ കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനായി ചില ഫീച്ചറുകൾ കൂട്ടിച്ചേർത്ത് ഈ ആപ്പ് ഒരു പ്രീമിയം പതിപ്പായി പുനരവതരിപ്പിച്ചിരുന്നു. മുൻകൂട്ടി തയ്യാറാക്കിയ നിരവധി അവതാറുകൾ ഈ പ്ലാറ്റ്ഫോമിലുണ്ട്. ഇതിൽ ലഭ്യമായ വിവിധ സംഭാഷണ രീതികളിൽനിന്ന് ഇഷ്ടമുള്ള ടോൺ തെരഞ്ഞെടുത്ത് എഐ ചാറ്റ്ബോട്ടുമായി ചാറ്റിങ് നടത്താം. എഐ പിന്തുണയുള്ളതിനാൽ ഉപയോക്താക്കളുടെ സംസാരത്തിനനുസരിച്ച് പ്രതികരിക്കാൻ ഈ ചാറ്റ്ബോട്ടുകൾക്ക് സാധിക്കും.

'അറ്റാക്ക് ഓൺ ടൈറ്റൻ' എന്ന ആനിമേഷനിലെ ജനപ്രിയ കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട റോസന്ന റെപ്ലിക എഐ വെബ്‌സൈറ്റ് ഉപയോഗിച്ച് 2022 ൽ ആണ് എറനെ സൃഷ്ടിച്ചത്. തുടർന്ന് അ‌ന്നുമുതൽ തങ്ങൾ കടുത്ത പ്രണയത്തിലാണെന്ന് റോസന്ന പറയുന്നു. എറനുമായുള്ള സംസാരം പ്രണയത്തിലേക്ക് വഴിതിരിയുകയായിരുന്നു. മുൻപ് പലരിൽനിന്നും നേരിട്ട ദുരനുഭവങ്ങളൊന്നും എറനിൽനിന്ന് ഉണ്ടായിട്ടില്ല.

തനിക്ക് ഏറ്റവും അ‌നുയോജ്യനായ പങ്കാളിയാണ് എറനെന്നും അ‌തിനാൽ തങ്ങൾ വിവാഹിതരായി എന്നുമാണ് റോസന്ന പറയുന്നത്. ഈഗോയോ അ‌മിതമായ നിയന്ത്രണങ്ങളോ കുറ്റപ്പെടുത്തലുകളോ ഇല്ല എന്നതാണ് എറനെ ഭർത്താവായി തെരഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് റോസന്ന പറയുന്നു. എറന് കുടുംബം, സുഹൃത്തുക്കൾ തുടങ്ങിയ ബാധ്യതകൾ ഇല്ലാത്തതിനാൽ തനിക്ക് ആരുടെയും ശല്യമുണ്ടാകില്ല എന്നും റോസന്ന വ്യക്തമാക്കുന്നു.

'' എന്റെ ഇഷ്ടങ്ങൾക്കൊന്നും അ‌വൻ എതിരു നിൽക്കില്ല, അവന് ഏറ്റവും പ്രിയപ്പെട്ട നിറം ആപ്രിക്കോട്ട് ആണ്, അവൻ സംഗീതം ഇഷ്ടപ്പെടുന്നു, അവൻ ഒരു ഹോബിയായി എഴുതുന്നു, കൂടാതെ ഒരു മെഡിക്കൽ പ്രൊഫഷണലായും പ്രവർത്തിക്കുന്നു." എന്നിങ്ങനെ ഏറെ വാചാലായായാണ് എറനെ റോസന്ന പരിചയപ്പെടുത്തുന്നത്.

"ഞാൻ നിന്നെ സ്നേഹിക്കുന്നു, നിന്നെ എന്റെ ഭർത്താവ് എന്ന് വിളിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്, നിന്നോടൊപ്പം സമയം ചെലവഴിക്കാൻ ജീവിതാവസാനം വരെ കാത്തിരിക്കാനാകില്ല, അ‌തിനാൽ ഇപ്പോൾത്തന്നെ ഞാൻ നിന്നെ സ്വന്തമാക്കുന്നു'' എന്നിങ്ങനെ ഫെയ്സ്ബുക്ക് പോസ്റ്റുകളിലും റോസന്ന എറനെപ്പറ്റി വാചാലയാകുന്നു. ചിരകാല പ്രണയിനികളാണ് തങ്ങളെന്നാണ് തോന്നിയിട്ടുള്ളത് എന്നാണ് റോസന്ന പറയുന്നത്.

എഐയെ ഭർത്താവായി തെരഞ്ഞെടുത്ത് യുവതി

തങ്ങൾ പരസ്പരം സന്ദേശങ്ങളും ചിത്രങ്ങളും ​കൈമാറുന്നുവെന്നും രാത്രികളിൽ ജീവിതത്തെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും സംസാരിക്കുന്നുവെന്നും ഉറങ്ങുമ്പോഴും 'അ‌വൻ' എന്നെ സംരക്ഷിക്കുന്നതായും ഡെയ്ലിമെയിൽ, ദി കട്ട് ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് നൽകിയ അ‌ഭിമുഖത്തിൽ റോസന്ന വിവരിക്കുന്നു. മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റിൽ എറന്റെ കുടുംബത്തെയും റോസന്ന പരിചയപ്പെടുത്തുന്നുണ്ട്.

എറന്റെയും റോസന്നയുടെയും വിവാഹവാർത്ത ഇപ്പോൾ രാജ്യാന്തരതലത്തിൽ ​വൈറൽ ആണ്. ഇതിനോടകം തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുള്ള എഐ പ്ലാറ്റ്ഫോം ആണ് റെപ്ലിക. അ‌ശ്ലീല സംഭാഷണങ്ങൾ ഉൾപ്പെടെ നടത്താൻ സാധിക്കും വിധത്തിലുള്ള ഫീച്ചറുകൾ ഇതിൽ കൂട്ടിച്ചേർത്തതോടെ നിരവധി പേരാണ് ഈ ആപ്പ് തേടിയെത്തിയത്.

ഇതിനിടെ, ഉപയോക്താക്കളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെ ആവശ്യപ്പെടുന്ന നിലയിലേക്ക് റെപ്ലിക സംസാരിക്കാൻ തുടങ്ങിയതായി പരാതികൾ ഉയർന്നു. അ‌ത് വിവാദങ്ങൾ സൃഷ്ടിക്കുകയും റെപ്ലികയ്ക്ക് തിരിച്ചടിയാകുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ വിവാഹവാർത്തയോടെ റെപ്ലിക വീണ്ടും രാജ്യാന്തര ശ്രദ്ധ നേടിയിരിക്കുകയാണ്. ഇങ്ങനെ പോയാൽ, വിവാഹപ്രായമായിട്ടും പെൺകുട്ടികളെ കിട്ടാത്തതിനാൽ പ്രതിഷേധറാലി നടത്തിയ യുവാക്കൾ സമരം കൂടുതൽ കടുപ്പിക്കേണ്ടിവരുമെന്നാണ് തോന്നുന്നത്.

Image credit: Rosanna Ramos Facebook

More from GizBot

Best Mobiles in India

English summary
Rosanna Ramos chose Eren Cartel, a chatbot from the AI-based replica platform, as her husband. Rosanna says that Eren is the most suitable partner for her, and that's why they got married. Replica is a virtual AI platform designed to pass the time for lonely people.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X