ശ്രാവണും സഞ്ജയും ടാബ്‌ലറ്റ് നിര്‍മ്മിക്കുന്നു!

Posted By: Staff

ശ്രാവണും സഞ്ജയും ടാബ്‌ലറ്റ് നിര്‍മ്മിക്കുന്നു!

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ആപ്ലിക്കേഷന്‍ ഡെവലപര്‍മാരായി അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയ ശ്രാവണും സഞ്ജയും ആപ്ലിക്കേഷന്‍ ലോകത്തുനിന്നും ഇനി പോകുന്നത് ടാബ്‌ലറ്റ് വില്പനക്ക്. അതെ, സ്വന്തമായി ഒരു ടാബ്‌ലറ്റ് നിര്‍മ്മിക്കാനുള്ള പദ്ധതിയിലാണ് കുമരന്‍ സഹോദരന്മാര്‍ എന്നറിയപ്പെടുന്ന ശ്രാവണും സഞ്ജയും. സ്വന്തം കമ്പനിയായ ഗോ ഡൈമന്‍ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ടാബ്‌ലറ്റിന്റെ പേരും നിശ്ചയിച്ചു കഴിഞ്ഞു. ഗോഷീറ്റ!

കമ്പനിയുടെ പ്രസിഡന്റാണ് 12കാരനായ ശ്രാവണ്‍. 10 വയസ്സുള്ള സഞ്ജയ് സിഇഒ പദവിയും വഹിക്കുന്നു. സിമാന്‍ടെക് കോര്‍പറേഷന്റെ പ്രസിഡന്റാണ് ഇവരുടെ പിതാവായ കുമരന്‍. ആപ്പിള്‍ ഐട്യൂണ്‍സില്‍ പതിനായിരത്തിലേറെ ഉപയോക്താക്കളുള്ള വിവിധ ആപ്ലിക്കേഷനുകളുടെ ഉടമകളാണ് ഇരുവരും. മലയാളം ഗിസ്‌ബോട്ട്  ഇവരുടെ വാര്‍ത്ത ആഴ്ചകള്‍ക്ക് മുമ്പ് പ്രസിദ്ധപ്പെടുത്തിയിരുന്നു.

വായിക്കുക: ആപ്ലിക്കേഷന്‍ നിര്‍മ്മാണം ഇവര്‍ക്ക് കുട്ടിക്കളിയല്ല

രണ്ട് വശങ്ങളിലും സ്‌ക്രീന്‍ സൗകര്യമുള്ള ഗോഷീറ്റ് വിലക്കുറവുമായെത്തുന്ന ഒരു ടാബ്‌ലറ്റാകും. ഓരോ ഉപയോക്താവിനും അവരുടെ ഇഷ്ടത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്യാനാകുന്ന ടാബ്‌ലറ്റെന്ന പ്രത്യേകതയും ഗോഷീറ്റിനുണ്ടാകും.

ടാബ്‌ലറ്റ് കൂടാതെ ആപ്ലിക്കേഷന്‍ രംഗത്ത് കൂടുതല്‍ മികച്ച പ്രോഗ്രാമുകള്‍ കൊണ്ടുവരികയും കുമരന്‍ സഹോദരന്മാരുടെ ലക്ഷ്യമാണ്. അതില്‍ പ്രധാനം മുതിര്‍ന്ന പൗരന്മാരെ ഉദ്ദേശിച്ചുള്ള ഒരു ലൈഫ് സ്റ്റൈല്‍ ആപ്ലിക്കേഷനാണ്. രണ്ടാമത്തേത് പ്രകൃതിസൗഹാര്‍ദ്ദത്തിന് ഊന്നല്‍ നല്‍കുന്ന മറ്റൊരു ആപ്ലിക്കേഷനും.

Please Wait while comments are loading...

Social Counting