ആരുടെ പേരിലും വെബ് ഡൊമെയിന്‍ തുടങ്ങാം

Posted By:

ആരുടെ പേരിലും വെബ് ഡൊമെയിന്‍ തുടങ്ങാം

സേവനം തുടങ്ങി 30 വര്‍ഷങ്ങള്‍ക്കു ശേഷം ഈയാഴ്ച വെബ് ലോകത്ത് വലിയൊരു മാറ്റം നടക്കാനിരിക്കുകയാണ്.  ആര്‍ക്കും എന്തു പേരിലും ഡൊമെയിന്‍ ഉണ്ടാക്കാന്‍ സാധിക്കും അധികം താമസിയാതെ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഐക്യാന്‍ അല്ലെങ്കില്‍ ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ ഫോര്‍ ആസൈന്‍ഡ് നെയിംസ് ഏന്റ് നമ്പേഴ്‌സ് യുആര്‍എല്ലിന്റെ അവസാനത്തിലുണ്ടാകാറുള്ള .കോം, .നെറ്റ് എന്നിവയില്‍ ചില മാറ്റങ്ങളും നിയന്ത്രണങ്ങളും വരുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

പുതിയ എക്‌സ്പാന്റഡ് നമ്പറുകള്‍, ഡൊമെയിന്‍ നെയിമുകള്‍ എന്നിവയ്ക്കു വേണ്ടിയുള്ള അപേക്ഷകള്‍ ആയാഴ്ച മുതല്‍ സ്വീകരിച്ചു തുടങ്ങും.

മൂന്നു ദശാബ്ദം മുമ്പ് വേള്‍ഡ് വൈഡ് വെബ് പ്രവര്‍ത്തനെ തുടങ്ങിയതില്‍ പിന്നെ നടന്ന ഏറ്റവും വലിയൊരു വിപ്ലവം തന്നെയായിരുന്നു ഡോട്ട് ബ്രാന്റ് നെയിമുകളുടെ കടന്നു വരവ്.

1985നു ശേഷം ഐക്യാന്‍ കണ്‍ട്രി കോഡുകളും മറ്റു പൊതു സഫിക്‌സുകളും വെബ് ലോകത്ത് അവതരിപ്പിച്ചു.  എന്നാല്‍ ഈ മാറ്റം ആദ്യം പ്രാഭല്യത്തില്‍ വന്നത് 2011ല്‍ അഡല്‍ട്ട് വെബ്‌സൈറ്റിനു വേണ്ടി .എക്‌സ്എക്‌സ്എക്‌സ്  നിര്‍മ്മിച്ചപ്പോഴാണ്.

നിങ്ങളുടെ പേരിലോ കമ്പനിയുടെ പേരിലോ ഒരു ഡൊമെയിന്‍ തുടങ്ങണമെങ്കില്‍ അപേക്ഷ നല്‍കാവുന്നതാണ്.  .നിങ്ങളുടെ പേര്, .കമ്പനിയുടെ പേര് എന്നിങ്ങനെ നിങ്ങള്‍ ആവശ്യപ്പെടുന്ന ഡൊമെയിന്‍ ഇനി മുതല്‍ ലഭിക്കും.

ഉദാഹരണത്തിന് ഫോര്‍ഡ് കമ്പനിക്ക് .ഫോര്‍ഡ് എന്ന ഡൊമെയിന്‍ ഉണ്ടാക്കാവുന്നതാണ്.  അതുപോലെ പെപ്‌സിക്ക് .പെപ്‌സി എന്ന ഡൊമെയിനും ലഭിക്കും.

ഇതത്ര നല്ല ഒരു മാറ്റമല്ല എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.  യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ (എഫ്ടിസി) ഈ മാറ്റം വലിയ ദുരന്തങ്ങള്‍ക്ക് വഴി വെച്ചേക്കാം എന്നും താക്കീത് ചെയ്തിരിക്കുന്നു.

ഇത് പ്രമുഖ കമ്പനികളുടെ ഡൊമെയിനുമായി സാമ്യം തോന്നും വിധം ഡൊമെയിന്‍ ഉണ്ടാക്കാനും അതുവഴി തെറ്റിദ്ധാരണ പരത്താവൃനും കാരണമാകും എന്നാണ് പറയപ്പെടുന്നത്.

50 വിശദമായ ചോദ്യങ്ങള്‍ അടങ്ങിയ ഒരു ചോദ്യാവലി തന്നെയുണ്ട് ഈ അപേക്ഷയ്‌ക്കൊപ്പം എന്നത് ഇത്തരം തട്ടിപ്പുവീരന്‍മാരെ ഒരു പരിധി വരെ തടയാന്‍ സഹായിക്കും എന്നു പ്രതീക്ഷിക്കാം.

നിലവില്‍ 22 തരം ഡൊമെയിനുകള്‍ നിരവിലുണ്ട്.  .ഗവ്, .ഇന്‍, .യുകെ, തുടങ്ങിയവ അവയില്‍ ചില ഉദാഹരണങ്ങള്‍ മാത്രം.  ഈ പുതിയ നിയമെ നിലവില്‍ വന്നു കഴിഞ്ഞാല്‍ ആര്‍ക്കും 9,754,051 രൂപയ്ക്ക് ഇഷ്ടമുള്ള ഡൊമെിന്‍ സ്വന്താമാക്കാവുന്നതാണ്.

ജനുവരി 12 മുതല്‍ ഏപ്രില്‍ 12 വരെയാണ് പുതിയ ഡൊമെയിനു അപേക്ഷിക്കാനുള്ള സമയം.  8 മാസത്തെ വിലയിരുത്തലിനും പരിശോധനയ്ക്കും ശേഷം അടുത്ത വര്‍ഷത്തോടെ പുതിയ ഡൊമെയിനുകള്‍ നിലവില്‍ വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot