വെറുതെയിരിക്കാതെ നാല് 'കോക്രി'യെങ്കിലും കാണിച്ച് ഒരു ഷോർട്സ് വീഡിയോ എടുക്ക്, യൂട്യൂബ് ​കൈനിറയെ കാശ്തരും

|

ടെക്നോളജിയുടെ വളർച്ചയോടെ കോളടിച്ചവരിൽ ഇന്ത്യയിലെ ആയിരക്കണക്കിന് യൂട്യൂബർമാരും ഉൾപ്പെടും. എല്ലാവരുടെ ​കൈകളിലും സ്മാർട്ട്ഫോൺ എത്തിയതോടെ യൂട്യൂബ്(YouTube) കാഴ്ചക്കാരുടെ എണ്ണവും കുത്തനെ വർധിച്ചു. നിരവധി പുത്തൻ യൂട്യൂബർമാർ വീഡിയോകളുമായി കടന്നുവരാൻ തുടങ്ങി. ഇന്ന് ലക്ഷക്കണക്കിന് രൂപ പ്രതിമാസം യൂട്യൂബിൽനിന്ന് നേടുന്നവർ ഏറെയുണ്ട്. മലയാളത്തിൽത്തന്നെ നൂറ് കണക്കിന് യൂട്യൂബ് ചാനലുകൾ ഉള്ളതായി നമുക്കറിയാം.

കാഴ്ചക്കാരുള്ള യൂട്യൂബ് ചാനലുകൾ

അ‌ത്യാവശ്യം കാഴ്ചക്കാരുള്ള യൂട്യൂബ് ചാനലുകൾക്ക് എല്ലാം നല്ല വരുമാനം ഇന്ന് ലഭിക്കുന്നുണ്ട്. അ‌തിനാൽത്തന്നെ നിരവധി പേർ ഇന്ന് ജീവിതമാർഗമായി യൂട്യൂബ് വീഡിയോകൾ സൃഷ്ടിക്കുകയും തങ്ങളുടെ സ്വന്തം ചാനൽ ഉണ്ടാക്കി വരുമാനം നേടുകയും ചെയ്യുന്നു. ​ദൈർഘ്യമുള്ള വീഡിയോകളാണ് കൂടുതൽ യൂട്യൂബർമാരും ചെയ്തു വരുന്നത്. എന്നാൽ ഇപ്പോൾ ഷോർട്സ് വീഡിയോകളെയും നല്ലരീതിയിൽത്തന്നെ പ്രോത്സാഹിപ്പിക്കാനുള്ള തയാറെടുപ്പിലാണ് യൂട്യൂബ്.

കോഴിക്കോടും തൃശൂരും ഇനി 5ജി നഗരങ്ങൾ; ജിയോ 5ജി ലഭിക്കാൻ ഇക്കാര്യങ്ങൾ അ‌റിയൂകോഴിക്കോടും തൃശൂരും ഇനി 5ജി നഗരങ്ങൾ; ജിയോ 5ജി ലഭിക്കാൻ ഇക്കാര്യങ്ങൾ അ‌റിയൂ

ചെറിയ ​ദൈർഘ്യമുള്ള വീഡിയോകൾ

ചെറിയ ​ദൈർഘ്യമുള്ള വീഡിയോകൾ പങ്കുവയ്ക്കുന്നവർക്കും മികച്ച പ്രതിഫലം നൽകാനാണ് യൂട്യൂബ് തീരുമാനം. ടിക്ടോക്കിനെ നേരിടുന്നതിൽ കൂടുതൽ കരുത്തുനേടുന്നതിന്റെ ഭാഗമായാണ് യൂട്യൂബിന്റെ നീക്കം. നിലവിൽ ടിക്ടോക്കിൽനിന്ന് കടുത്ത വെല്ലുവിളിയാണ് യൂട്യൂബ് നേരിട്ടുകൊണ്ടിരിക്കുന്നത്. ചെറിയ വീഡിയോകൾ ജനപ്രിയമായത് ടിക്ടോക്കിന്റെ വരവോടുകൂടിയാണ്. വളരെ കുറഞ്ഞ നാളുകൾക്കുള്ളിൽ ലോകം മുഴുവൻ ടിക്ടോക്ക് വീഡിയോകൾ പ്രചരിച്ചു.

ആർക്കും കുറഞ്ഞ സമയത്തിനുള്ളിൽ തയാറാക്കാം

ആർക്കും കുറഞ്ഞ സമയത്തിനുള്ളിൽ തയാറാക്കാം എന്നതും നിരവധി സാധാരണക്കാർക്ക് തങ്ങളുടെ കഴിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കാനും ഷോർട് വീഡിയോകൾ സഹായകമായി. ടിക്ടോക്കിന്റെ വിജയമാണ് യൂട്യൂബിനെയും ചെറിയ വീഡിയോകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിച്ചത്. ലോകത്തെ പല രാജ്യങ്ങളും ടിക്ടോക്ക് നിരോധിച്ചെങ്കിലും യൂട്യൂബ് ഇപ്പോഴും ടിക്ടോക്കിനെ ഭയക്കുന്നുണ്ട്.

50എംപി ​പ്രൈമറി ക്യാമറ, 16 എംപി സെൽഫി ക്യാമറ; കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി റിയൽമി 1050എംപി ​പ്രൈമറി ക്യാമറ, 16 എംപി സെൽഫി ക്യാമറ; കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി റിയൽമി 10

2023 ഫെബ്രുവരി മുതൽ

2023 ഫെബ്രുവരി മുതൽ യൂട്യൂബ് ഷോർട്സ് പങ്കിടുന്ന ആളുകൾക്ക് മികച്ച വരുമാനം നൽകാനാണ് യൂട്യൂബിന്റെ തീരുമാനം. യൂട്യൂബ് ഷോർട്സുകൾക്ക് ഇടയിൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിൽനിന്ന് ക്രിയേറ്റർമാർക്ക് മികച്ച വരുമാനം നേടാം എന്നാണ് യൂട്യൂബ് പറയുന്നത്. യൂട്യൂബുമായി ഇതിനകം കരാർ ഒപ്പിട്ടിട്ടുള്ള ക്രിയേറ്റർമാർക്ക് ഷോർട്സ് വീഡിയോകളിൽനിന്ന് പണം സമ്പാദിക്കാൻ താൽപര്യമുണ്ടെങ്കിൽ അ‌തിനായി പുതിയ കരാർ ഒപ്പിടേണ്ടിവരും.

കരാർ നിലവിൽ വന്നാൽ

കരാർ നിലവിൽ വന്നാൽ മറ്റ് യൂട്യൂബ് വീഡിയോകളിൽനിന്ന് പണം നേടുന്നതുപോലെ ഹൃസ്വവീഡിയോകളിൽനിന്നും വരുമാനം ഉണ്ടാക്കാം. എന്നാൽ ഇതിന് ചില നിബന്ധനകൾ യൂട്യൂബ് മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇതിനായി ഷോർട്ട്‌സ് മോണിറ്റൈസേഷൻ മോഡ്യൂൾ യൂട്യൂബ് പുറത്തിറക്കിയിട്ടുണ്ട്. ഈ മൊഡ്യൂൾ പ്രകാരമുള്ള നിബന്ധനകൾ അ‌ംഗീകരിച്ചതിന് ശേഷമുള്ള വീഡിയോകൾക്ക് മാത്രമേ വരുമാനം ലഭിക്കൂ.

പിഴിഞ്ഞ് ചാറെടുത്താലും നിർത്തരുത്... പിന്നെയും ഉപദ്രവിച്ചോണം; ടെലിക്കോം കമ്പനികൾ ഇതെന്ത് ഭാവിച്ചാണ്?പിഴിഞ്ഞ് ചാറെടുത്താലും നിർത്തരുത്... പിന്നെയും ഉപദ്രവിച്ചോണം; ടെലിക്കോം കമ്പനികൾ ഇതെന്ത് ഭാവിച്ചാണ്?

വരുമാനം കൂട്ടാൻ ക്രിയേറ്റർമാർ

കൂടുതൽ കാഴ്ചക്കാരെ സൃഷ്ടിച്ച് വരുമാനം കൂട്ടാൻ ക്രിയേറ്റർമാർ ശ്രമിക്കുന്നതോടെ ടിക്ടോക്കിനോട് നേർക്കുനേർ പോരാടാൻ യൂട്യൂബിന് കരുത്ത് കൂടും. അ‌ടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം 10,000 കോടിയിലധികം രൂപയാണ് യൂട്യൂബർമാർ ഇന്ത്യയുടെ ജിഡിപിയിലേക്ക് സംഭാവന ചെയ്തത്. പത്തുലക്ഷത്തിലേറെ വരിക്കാരുള്ള 4500 ചാനലു​കളോളം ഇന്ത്യയിൽ ഉണ്ടെന്നാണ് ഗൂഗിൾ ഫോർ ഇന്ത്യ ഇവന്റിലെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

യൂട്യൂബ് വീഡിയോകൾ

ഷോർട്സ് വീഡിയോകൾക്കുകൂടി വരുമാനം എത്തുന്നതോടുകൂടി കൂടുതൽ ഇന്ത്യക്കാർക്ക് വൻ അ‌വസരമാണ് ഗൂഗിൾ തുറന്നുനൽകാൻ പോകുന്നത്. യൂട്യൂബ് വീഡിയോകൾ ചിത്രീകരിക്കുന്നതിനെക്കാൾ എളുപ്പത്തിൽ കണ്ടന്റുകൾ തയാറാക്കാൻ ഷോർട്സ് വീഡിയോ ക്രിയേറ്റർമാർക്ക് കഴിയും. ഇന്ത്യയിൽ ടിക്ടോക്കിനുള്ള നിരോധനം കൂടുതൽ ആളുകളെ യൂട്യൂബ് ഷോർട്സിലേക്ക് എത്തിച്ചിരുന്നു. വിനോദത്തിനായി ഷോർട്സ് വീഡിയോകൾ ചെയ്തിരുന്നവർക്ക് നല്ലൊരു വരുമാന മാർഗമായി അ‌തിനെ മാറ്റാനുള്ള അ‌വസരമാണ് യൂട്യൂബ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.

തുടക്കം ഗംഭീരം, ആദ്യ 5ജി ഡാറ്റ പായ്ക്ക് പുറത്തിറക്കി ജിയോ; അ‌റിയേണ്ട വിവരങ്ങളെല്ലാം ഇതാതുടക്കം ഗംഭീരം, ആദ്യ 5ജി ഡാറ്റ പായ്ക്ക് പുറത്തിറക്കി ജിയോ; അ‌റിയേണ്ട വിവരങ്ങളെല്ലാം ഇതാ

Best Mobiles in India

Read more about:
English summary
From February 2023, YouTube's decision to offer better earnings to people who share YouTube shorts YouTube says creators can earn more revenue from ads that appear between videos. Creators who already have a contract with YouTube will have to sign a new contract for short videos.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X