ഇനി ഓഫ്‌ലൈനില്‍ യൂട്യൂബ് കാണൂ...!

Written By:

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ ഓഫ് ലൈനിലാണെങ്കിലും വീഡിയോ കാണാവുന്ന സംവിധാനം യൂട്യൂബ് ഇന്ത്യയില്‍ ഏര്‍പ്പെടുത്തി. എന്നാല്‍ എല്ലാ വീഡിയോകളും ഇത്തരത്തില്‍ കാണുവാന്‍ സാധിക്കില്ല.

ഓഫ് ലൈന്‍ ആണെങ്കില്‍ പോലും പ്ലേയാകുന്ന വീഡിയോ മാത്രമാണ് ഇത്തരത്തില്‍ കാണാന്‍ സാധിക്കുക. ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്ത വീഡിയോ അടുത്ത 48 മണിക്കൂര്‍ വരെ ലഭ്യമായിരിക്കും. ഇന്ത്യയില്‍ യൂട്യൂബ് കാണുന്നവരില്‍ ഏതാണ്ട് 40 ശതമാനം പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണെന്ന് യൂട്യൂബ് വൈസ് പ്രസിഡന്റ് ജോണ്‍ ഹാര്‍ഡിങ് പറഞ്ഞു.

ഇനി ഓഫ്‌ലൈനില്‍ യൂട്യൂബ് കാണൂ...!

യൂട്യൂബിന്റെ വീഡിയോ ഫ്രെയിമിലുള്ള ഓഫ് ലൈന്‍ ബട്ടണ്‍ ക്ലിക്കു ചെയ്താല്‍ വീഡിയോ ഡൗണ്‍ലോഡ് ആകുന്നതാണ്. പ്രധാനമായും എന്റര്‍ടെയ്‌മെന്റ് വീഡിയോകളാണ് ഇത്തരത്തില്‍ ലഭിക്കുക എന്നതാണ് സവിശേഷത. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കളുടെ യൂട്യൂബ് ആപിലായിരിക്കും ഒന്നാം ഘട്ടത്തില്‍ ഈ സൗകര്യം ലഭിക്കുക.

Read more about:
English summary
YouTube Offline Playback Launched in India for Android and iOS Users.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot