യൂട്യൂബിന്റെ പുതിയ നീക്കം, 'യൂട്യൂബ് ഒറിജിനല്‍സ്' ഇന്ത്യയില്‍ എത്തുന്നു!
നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ എന്നിവയുമായി നേരിട്ട് മത്സരിക്കാന്‍ പുതിയൊരു നീക്കവുമായി എത്തിയിരിക്കുന്നു യൂട്യൂബ്. അതായത് ഇന്ത്യയില്‍ യൂട്യൂബ് ഒറിജിനല്‍സ് എത്തുന്നു.

ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ക്ക് പുറമേ യൂട്യൂബ് ഒറിജിനല്‍സ് എന്ന പ്രോഗ്രാമിംഗ് കോര്‍പ്പറേഷന്‍ ഇന്ത്യയിലേക്ക് കൊണ്ടു വരാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഉപയോക്താക്കളെ പണമടച്ചുളള സബ്‌സ്‌ക്രിപ്ഷന്‍ സേവനത്തിലേക്ക്, അതായത് യൂട്യൂബ് പ്രീമിത്തിലോട്ട് മാറ്റുക എന്നതാണ് ഇതു കൊണ്ടു ലക്ഷ്യമിടുന്നത്.
ഈ പുതിയ പദ്ധതി അനുസരിച്ച് യഥാര്‍ത്ഥ പ്രോഗ്രാമിംഗ് ഒരു പ്രത്യേക ശൈലിയുടെ പരിധിയില്‍ വരില്ല എന്നു മാത്രമല്ല, അത് ഒന്നിലധികം വിഭാഗങ്ങളായ സംഭാഷണങ്ങള്‍, തിരക്കഥ സീരീസ്, റിയാലിറ്റി സീരീസ്, സംഗീത ഡോക്യുമെന്ററികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.

സൂസന്നെ ഡാനിയല്‍സ് വ്യക്തമാക്കിയത്
സൂസന്നെ ഡാനിയല്‍സ്, യൂട്യൂബ് ഒറിജിനലിന്റെ പ്രോഗ്രാമിംഗ് ഹെഡ് വ്യക്തമാക്കിയത് ഇങ്ങനെയാണ്, 'യൂട്യൂബ് പ്രീമിയത്തില്‍ എല്ലാ ഒറിജിനല്‍ കണ്ടന്റുകളും യൂട്യൂബ് നല്‍കില്ല. പകരം അതില്‍ ചിലതു മാത്രമേ യൂട്യൂബ് പ്രീമിയത്തില്‍ പ്രദര്‍ശിപ്പിക്കുകയുളളൂ. ബാക്കിയുളളത് യൂട്യൂബില്‍ സൗജന്യമായി ലഭിക്കും. ഞങ്ങള്‍ വിശ്വസിക്കുന്ന സ്ഥലങ്ങളിലാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്താണ് യൂട്യൂബ് പ്രീമിയം?
യൂട്യൂബ്, യൂട്യൂബ് മ്യൂസിക്, യൂട്യൂബ് ഒറിജിനല്‍ സീരീസ് എന്നിവയിലെല്ലാം ഉള്‍പ്പെടുന്ന സേവനമാണ് യൂട്യൂബ് പ്രീമിയം. യൂട്യൂബിന്റെ റെഡ് സേവനത്തിന് പകരമായാണ് യൂട്യൂബ് പ്രീമിയം അവതരിപ്പിച്ചത്. മുന്‍കൂര്‍ പണം നല്‍കി പ്രീമിയം വരിക്കാരാകാനും പരസ്യങ്ങളില്ലാതെ യൂട്യൂബിലെ പാട്ടുകളും വീഡിയോകളും കാണാനും സാധിക്കും.
എന്നാല്‍ വീഡിയോക്കുളൡ അതിന്റെ നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുത്തിയ പ്രമോഷന്‍ ഉളളടക്കങ്ങള്‍ മാറില്ല. സ്മാര്‍ട്ട് ടിവി ഉള്‍പ്പെടെ ഗൂഗിള്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുന്ന എല്ലാ ഉപകരണങ്ങളിലും പരസ്യങ്ങളില്ലാതെ വീഡിയോ കാണാന്‍ സാധിക്കും. എന്നാല്‍ പ്രീമിയം സേവനങ്ങള്‍ ലഭ്യമായ രാജ്യങ്ങളില്‍ മാത്രമേ ഇത് ലഭ്യമാകൂ.

യൂട്യൂബ് പ്രീമിയത്തിന്റെ സവിശേഷതകള്‍
പരസ്യങ്ങളില്ലാതെ ആയിരക്കണക്കിന് യൂട്യൂബ് വീഡിയോകള്‍ കാണാം. ഇത് ഡൗണ്‍ലോഡ് ചെയ്ത് ഓഫ്‌ലൈനില്‍ കാണാം. പശ്ചാത്തലത്തില്‍ പ്ലേ ചെയ്യാം. ഫോണിന്റേയോ ടാബ്ലറ്റിന്റേയോ ലൈറ്റിന്റേയോ സ്‌ക്രീന്‍ ഓഫ് ആയാലും വീഡിയോകള്‍ പശ്ചാത്തലത്തില്‍ പ്ലേ ചെയ്യാനും സൗകര്യമുണ്ട്.


Click it and Unblock the Notifications








