Home
News

വെറും 89 രൂപ മതി, പരസ്യമില്ലാതെ എല്ലാം കാണാം! യൂട്യൂബ് പ്രീമിയം ​ലൈറ്റ് സബ്സ്ക്രിപ്ഷൻ ഇന്ത്യയിൽ എത്തി

യൂട്യൂബ് ഇന്ത്യയിലെ തങ്ങളുടെ ഉപയോക്താക്കൾക്കായി പുതിയതായി യൂട്യൂബ് പ്രീമിയം ​ലൈറ്റ് സബ്സ്ക്രിപ്ഷൻ (YouTube Premium Lite subscription) ലോഞ്ച് ചെയ്തിരിക്കുന്നു. പരസ്യമില്ലാതെ യൂട്യൂബ് വീഡിയോകൾ കാണാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ആകർഷിക്കാൻ ചെറിയ വിലയിൽ ലഭ്യമായിരിക്കുന്ന ഒരു സബ്സ്ക്രിപ്ഷൻ പ്ലാനാണ് ഇത്. എന്നാൽ വില കുറഞ്ഞ ഓപ്ഷൻ ആയതിനാൽ തന്നെ പരസ്യങ്ങൾ പൂർണ്ണമായി ഒഴിവായിക്കിട്ടും എന്ന് കരുതരുത്. യൂട്യൂബ് ഷോർട്സിന് ഇടയിലും യൂട്യൂബ് മ്യൂസിക് പോലുള്ളവ ഉപയോഗിക്കുന്നതിനിടയിലും പരസ്യങ്ങൾ പ്രത്യക്ഷപ്പെടും. പരസ്യം പൂർണ്ണമായി ഒഴിവാകണമെങ്കിൽ പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാൻ തന്നെ തെരഞ്ഞെടുക്കേണ്ടിവരും.

യൂട്യൂബ് പ്രീമിയം ​ലൈറ്റ് സബ്സ്ക്രിപ്ഷൻ

യൂട്യൂബ് പ്രീമിയം ​ലൈറ്റ് സബ്സ്ക്രിപ്ഷന്റെ വില പ്രതിമാസം 89 രൂപയാണ്. കഴിഞ്ഞ വർഷം യൂട്യൂബ് പ്രീമിയം പ്ലാനിന്റെ വില വർധിപ്പിച്ചിരുന്നു. ഇപ്പോൾ പ്രതിമാസം 149 രൂപ നിരക്കിലാണ് പ്രീമിയം പ്ലാൻ ലഭ്യമാകുക. ഈ പ്രീമിയം പ്ലാനുമായി താരതമ്യം ചെയ്യുമ്പോൾ 89 രൂപ പ്ലാൻ അ‌ൽപ്പം ഭേദമാണ് എന്നത് ചില ഉപയോക്താക്കളെ എങ്കിലും ആകർഷിച്ചേക്കും.

വെറും 89 രൂപ മതി, യൂട്യൂബ് പ്രീമിയം ​ലൈറ്റ് സബ്സ്ക്രിപ്ഷൻ ഇന്ത്യയിൽ

യൂട്യൂബ് പ്രീമിയം പ്ലാനിനായി തുക മുടക്കാൻ തയാറല്ലാത്തവരും എന്നാൽ, തടസ്സങ്ങളില്ലാതെ സ്റ്റാൻഡേർഡ് യൂട്യൂബ് വീഡിയോകൾ കാണാൻ ആഗ്രഹിക്കുന്നവരുമായ ആളുകളെ ലക്ഷ്യം വച്ചുള്ളതാണ് പ്രീമിയം ​ലൈറ്റ് പ്ലാൻ. അ‌തിനാൽത്തന്നെ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനിൽ ലഭ്യമാകുന്ന പല ആനുകൂല്യങ്ങളും ഈ ​ലൈറ്റ് സബ്സ്ക്രിപ്ഷനിൽ ഉണ്ടാകില്ല.

വീഡിയോ പ്ലേ ആയിക്കൊണ്ടിരിക്കുന്നതിനിടയിൽ പരസ്യം കയറിവരുന്നു എന്നതാണ് പല യൂട്യൂബ് ഉപയോക്താക്കളുടെയും പ്രധാന പരാതി. അ‌തിന് പരിഹാരം കാണാൻ ഇപ്പോൾ യൂട്യൂബ് അ‌വതരിപ്പിച്ചിരിക്കുന്ന യൂട്യൂബ് പ്രീമിയം ​ലൈറ്റ് സബ്സ്ക്രിപ്ഷന് കഴിയും. സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, സ്മാർട്ട് ടിവികൾ എന്നിവയുൾപ്പെടെയുള്ള ഡി​വൈസുകളിൽ ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷൻ പിന്തുണ ലഭിക്കും.

വെറും 89 രൂപ മതി, യൂട്യൂബ് പ്രീമിയം ​ലൈറ്റ് സബ്സ്ക്രിപ്ഷൻ ഇന്ത്യയിൽ

പുതിയ യൂട്യൂബ് ​പ്രീമിയം ​ലൈറ്റ് സബ്സ്ക്രിപ്ഷൻ വരും ആഴ്ചകളിൽ ഇന്ത്യയിലുടനീളമുള്ള എല്ലാ ഉപയോക്താക്കൾക്കും പൂർണ്ണമായും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. അ‌തേസമയം, പരസ്യങ്ങൾ പൂർണ്ണമായി ഒഴിവാക്കുക, ഓഫ്‌ലൈൻ ഡൗൺലോഡുകൾ സാധ്യമാകുക, ബാക്ഗ്രൗണ്ട് പ്ലേബാക്ക് സൗകര്യം ലഭിക്കുക എന്നിവയ്ക്കായി യൂട്യൂബ് പ്രീമിയം ഫുൾ സബ്സ്ക്രിപ്ഷൻ തന്നെ എടുക്കേണ്ടതുണ്ട്, അ‌തായത് പ്രതിമാസം 149 രൂപ മുടക്കേണ്ടതുണ്ട്.

നിലവിൽ യൂട്യൂബിന് ലോകമെമ്പാടുമായി 125 ദശലക്ഷത്തിലധികം പെയ്ഡ് സബ്‌സ്‌ക്രൈബേഴ്സ് ഉണ്ട് എന്നാണ് കണക്ക്. ഇതിൽ മ്യൂസിക്, പ്രീമിയം ഉപയോക്താക്കളും ഇപ്പോഴും ട്രയൽ വേർഷൻ ഉപയോഗിക്കുന്നവരും ഇതിൽ ഉൾപ്പെടുന്നു. ഈ വർഷം ആദ്യം തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ പരീക്ഷിച്ചതിന് ശേഷമാണ് പുതിയ യൂട്യൂബ് പ്രീമിയം ലൈറ്റ് പ്ലാൻ ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്.

കുറഞ്ഞ വിലയിൽ എത്തുന്നു എന്നതിനാൽ യൂട്യൂബ് പ്രീമിയം ലൈറ്റ് പ്ലാൻ വഴി പെയ്ഡ് സബ്‌സ്‌ക്രൈബേഴ്സിന്റെ എണ്ണം വർധിപ്പിക്കാനാകുമെന്ന് യൂട്യൂബ് കണക്ക് കൂട്ടുന്നു. പ്രത്യേകിച്ച് ഇന്ത്യ പോലെ വില വളരെ നിർണായകമാകുന്ന ഒരു വിപണിയിൽ ​ലൈറ്റ് പ്ലാനിന് ഏറെ പ്രസക്തിയുണ്ട് എന്ന് വിലയിരുത്തപ്പെടുന്നു.

വെറും 89 രൂപ മതി, യൂട്യൂബ് പ്രീമിയം ​ലൈറ്റ് സബ്സ്ക്രിപ്ഷൻ ഇന്ത്യയിൽ

ആളുകൾക്ക് പെയ്ഡ് സബ്സ്ക്രിപ്ഷനിലേക്ക് കടന്നുവരാൻ ഒരു പ്രചോദനമാകാൻ ​ലൈറ്റ് സബ്സ്ക്രിപ്ഷന് സാധിക്കും എന്ന് യൂട്യൂബ് കരുതുന്നു. ഘട്ടം ഘട്ടമായാണ് പ്രീമിയം ലൈറ്റ് സബ്സ്ക്രിപ്ഷൻ ഇന്ത്യയിൽ അ‌വതരിപ്പിക്കുന്നത്. വരും ആഴ്ചകളിൽ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും പ്രീമിയം ലൈറ്റ് ലഭ്യമാകും. കണ്ടന്റ് ക്രിയേറ്റർമാർക്ക് കൂടുതൽ അ‌വസരങ്ങളും വരുമാനവും ലഭിക്കാനും പുതിയ പ്ലാൻ സഹായിക്കും എന്നാണ് യൂട്യൂബ് നിലപാട്.

Best Mobiles in India

English summary
YouTube Premium Lite subscription has been launched in India at a price of Rs 89 per month. It is a subscription plan available at a low price to attract users who want to watch YouTube videos without ads. The Lite subscription is supported on devices including smartphones, laptops, and smart TVs.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X