അ‌മ്പടാ, ചുളുവിൽ അ‌ങ്ങനെ കാണേണ്ട; 4കെ വീഡിയോ പ്രീമിയം വരിക്കാർക്ക് മാത്രമാക്കാൻ യൂട്യൂബ് നീക്കം

|

ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ കിട്ടുന്ന സമയത്ത് യൂട്യൂബ് (youtube )എടുത്ത് പഴയ സിനിമകളും കോമഡി വീഡിയോകളും കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നവ​രെ കണ്ടിട്ടില്ലേ, അ‌വർ മാത്രമല്ല ലോകമെമ്പാടുമുള്ള നിരവധി പേർ വിവിധ സമയങ്ങളിലായി വീഡിയോകൾ കാണാനായി ഏറ്റവുമധികം ആശ്രയിക്കുന്ന വീഡിയോ പ്ലാറ്റ്ഫോം ആണ് യൂട്യൂബ്. ഉപയോഗിക്കുന്ന ആളുകളിൽ ഭൂരിഭാഗം പേരും സൗജന്യമായാണ് വീഡിയോകൾ ആസ്വദിക്കുന്നത്. ചുരുക്കം ചിലർ മാത്രമാണ് പണം മുടക്കി പ്രീമിയം മെമ്പർമാരായി വീഡിയോകൾ കാണുന്നത്. സൗജന്യമായി കാണുന്നു എന്നു പറയുമ്പോഴും പ്രീമിയം വരിക്കാരിൽനിന്ന് കിട്ടുന്ന സബ്സ്ക്രിപ്ഷൻ തുകയേക്കാൾ കൂടിയ തുകയ്ക്കുള്ള പരസ്യങ്ങൾ സഹിച്ചിട്ടാണ് നാം വീഡിയോകൾ കാണുന്നത്.

 

പുറത്തുവന്നിരിക്കുന്ന വാർത്ത

എന്നാൽ അ‌തൊക്കെ യൂട്യൂബ് കണക്കിൽ പെടുത്താതെ പുറന്തള്ളുകയാണ് ചെയ്യുക. അ‌തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വാർത്ത. ഏറ്റവും മികവേറിയ ദൃശ്യ വ്യക്തതയുള്ള 4കെ വീഡിയോകൾ കാണാനുള്ള അ‌വസരം പ്രീമിയം വരിക്കാർക്ക് മാത്രമായി പരിമിതപ്പെടുത്താൻ യൂട്യൂബ് തയാറെടുക്കുന്നു എന്നാണ് പുറത്തുവന്നിരിക്കുന്ന വാർത്ത.

യൂട്യൂബ് പ്രീമിയം

യൂട്യൂബ് പ്രീമിയം 'യൂട്യൂബ് റെഡ്' എന്ന പേരിലും അ‌റിയപ്പെടാറുണ്ട്. പരസ്യങ്ങളില്ലാത്ത വീഡിയോ ആസ്വാദനം, വീഡിയോകൾ ബാക്ഗ്രൗണ്ടിൽ പ്ലേ ചെയ്യാനുള്ള സൗകര്യം, സൗജന്യ യൂട്യൂബ് മ്യൂസിക്, ഏതു വീഡിയോയും ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം എന്നിങ്ങനെ ഒരുപാട് സൗകര്യങ്ങൾ പണം മുടക്കി വരിക്കാരാകുന്നവർക്കായി യൂട്യൂബ് നൽകുന്നുണ്ട്. ഇതിനൊപ്പമാണ് ഇനി 4കെ വീഡിയോകളും പ്രീമിയം വരിക്കാർക്ക് മാത്രമാക്കി പരിമിതപ്പെടുത്തുന്നത്.

കണ്ടിട്ട് പോയാൽ മതി; ഒഴിവാക്കാൻ പറ്റാത്ത പരസ്യങ്ങളുടെ എണ്ണം 5-10 ആക്കി ഉയർത്താനൊരുങ്ങി യൂട്യൂബ്കണ്ടിട്ട് പോയാൽ മതി; ഒഴിവാക്കാൻ പറ്റാത്ത പരസ്യങ്ങളുടെ എണ്ണം 5-10 ആക്കി ഉയർത്താനൊരുങ്ങി യൂട്യൂബ്

പരസ്യവരുമാനം
 

ഏറ്റവും ഉയർന്ന ഗുണമേന്മയിൽ വീഡിയോകൾ കാണാൻ സൗജന്യ ഉപഭോക്താക്കൾക്കും അ‌വസരം നൽകണം എന്ന ആവശ്യം ശക്തമാണ്. പരസ്യവരുമാനം കുമിഞ്ഞു കൂടുന്ന നിലയിലേക്ക് യൂട്യൂബിനെ വളർത്തിയത് കാഴ്ചക്കാരാണ്. പകരമായി കലവറയില്ലാത്തത്ര വീഡിയോകളുടെ ശേഖരം യൂട്യൂബ് നമുക്ക് നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ വളർന്ന ശേഷം വന്ന വഴി മറക്കരുതെന്നും പരസ്യം കയറ്റിയിട്ടാണെങ്കിലും 4കെ വീഡിയോ സൗകര്യം എല്ലാവർക്കുമായി നൽകണം എന്നുമാണ് ഈ വാർത്ത പുറത്തുവന്നശേഷം പ്രേക്ഷകർ ആവശ്യപ്പെടുന്നത്.

എത്രപേർ 4കെ വീഡിയോ കാണാൻ തയാറാകും

അ‌തേസമയം തന്നെ എത്രപേർ 4കെ വീഡിയോ കാണാൻ തയാറാകും എന്ന ചോദ്യവും ഉയരുന്നുണ്ട്. സാധാരണക്കാർക്ക് ​വളരെ കുറച്ച് ഡാറ്റയുടെ മാത്രം പ്ലാൻ ആകും ഉണ്ടാകുക. അ‌തുപയോഗിച്ച് എച്ച്ഡി വീഡിയോ തന്നെ കാണാൻ പലരും തയാറാകില്ല പിന്നെയാണ് 4കെ വീഡിയോ എന്നാണ് മറ്റു ചിലർ ചൂണ്ടിക്കാട്ടുന്നത്. കാരണം 4കെയ്ക്ക് കൂടുതൽ ഡാറ്റ ചിലവാകും എന്നതാണ്. ഡാറ്റ തീർക്കാൻ വേണ്ടി യൂട്യൂബ് ഉപയോഗിക്കുന്നവർ പോലും എച്ച്ഡിക്ക് അ‌പ്പുറത്തേക്ക് കടക്കാറില്ല.

ഉന്മാദിയായ ജോക്കറും ഉത്സാഹിയായ ഹാ‍‍‍ർലീ കുൽസുവും; സൈബറിടത്തിലും ഭീതിപരത്തി ക്രിമിനൽ കപ്പിൾസ്ഉന്മാദിയായ ജോക്കറും ഉത്സാഹിയായ ഹാ‍‍‍ർലീ കുൽസുവും; സൈബറിടത്തിലും ഭീതിപരത്തി ക്രിമിനൽ കപ്പിൾസ്

720 പിക്സൽ

കൂടുതൽ ആളുകളും 720 പിക്സൽ അ‌ല്ലെങ്കിൽ 480 പിക്സൽ ആണ് ഉപയോഗിക്കുക. അ‌ത്യാവശ്യം നെറ്റ്വർക്ക് കവറേജ് ഉള്ള പ്രദേശങ്ങളിൽ ഈ പിക്സലിലുള്ള വീഡിയോകൾ ആണ് കൂടുതൽ പേരും കാണുക. ആവശ്യത്തിന് ഡാറ്റയും വേഗതയുള്ള ഇന്റർനെറ്റ് കവറേജും ഉണ്ടെങ്കിൽ എച്ച്ഡി ക്വാളിറ്റിയുള്ള വീഡിയോ കാണുന്നവരും ഉണ്ട്. അ‌തിന് മുകളിലേക്കുള്ള ​സൈസിൽ വീഡിയോ കാണുന്നവർ കുറവാണ്.

മികച്ച വീഡിയോ ക്വാളിറ്റി

ഇപ്പോൾ അ‌ടുത്ത കാലത്തായി പുത്തൻ സ്മാർട്ട്ഫോണുകളും ലാപ്ടോപ്പുകളുമൊക്കെ മികച്ച വീഡിയോ ക്വാളിറ്റിയെ പിന്തുണയ്ക്കുന്ന ഡിസ്പ്ലെസെറ്റപ്പോടുകൂടിയാണ് വരുന്നത്. അ‌തിനാൽ അ‌ത്തരം മികച്ച ഡിസ്പ്ലേ ഉള്ളവർ വീഡിയോ അ‌തിന്റെ തനത് മികവോടെ കാണാൻ ശ്രമിക്കാറുണ്ട്. ഇപ്പോൾ രാജ്യം 5ജി യുഗത്തിലേക്ക് കടന്നു. അ‌ടുത്ത വർഷത്തോടെ കേരളത്തി​ലും 5ജി എത്തും.

ആരെങ്കിലും അ‌റിഞ്ഞോ? ഓഗസ്റ്റിൽ വാട്സ്ആപ്പ് 23 ലക്ഷം ഇന്ത്യക്കാരെ പുറത്താക്കി; കാരണം...ആരെങ്കിലും അ‌റിഞ്ഞോ? ഓഗസ്റ്റിൽ വാട്സ്ആപ്പ് 23 ലക്ഷം ഇന്ത്യക്കാരെ പുറത്താക്കി; കാരണം...

പെയ്ഡ് സബ്സ്ക്രിപ്ഷൻ

അ‌പ്പോൾ ലഭ്യമായതിൽ ഏറ്റവും മികച്ച വീഡിയോ കാണണം എന്ന് നമ്മൾ വിചാരിച്ചാലും യൂട്യൂബ് പെയ്ഡ് സബ്സ്ക്രിപ്ഷൻ ഇല്ലാതെ നടന്നെന്ന് വരില്ല. അ‌തേസമയം 4കെ വീഡിയോകൾ സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് മാത്രമായി നൽകുന്നത് സംബന്ധിച്ച് യൂട്യൂബ് ഔദ്യോഗികമായി പ്രഖ്യാപനങ്ങൾ ഒന്നും നടത്തിയിട്ടില്ല. എന്നാൽ ഇതിനായുള്ള ഫീച്ചർ  വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

 

 

ഒഴിവാക്കാനാകാത്ത പരസ്യങ്ങളുടെ എണ്ണം

അ‌ടുത്ത കാലത്തായി സൗജന്യമായി വീഡിയോ കാണുന്നവർക്കുള്ള ആനുകൂല്യങ്ങൾ യൂട്യൂബ് പതിയെ വെട്ടിക്കുറച്ച് വരികയാണ്. ഒഴിവാക്കാനാകാത്ത പരസ്യങ്ങളുടെ എണ്ണം യൂട്യൂബ് വർധിപ്പിക്കാൻ നീക്കം നടത്തുന്നതായുള്ള വാർത്തകൾ എതാനും ആഴ്ച മുമ്പ് പുറത്തുവന്നിരുന്നു. ബമ്പർ പരസ്യങ്ങൾ എന്ന ഫോർമാറ്റിൽ വരുന്ന പരസ്യങ്ങളിൽ മാത്രമാണ് സ്കിപ്പ് ഓപ്ഷൻ ഇല്ലാത്തത് എന്ന് യൂട്യൂബ് പിന്നീട് വ്യക്തമാക്കിയിരുന്നു.

ഒരു കാര്യം പറഞ്ഞാൽ ഞെട്ടരുത്; ജിയോ ലാപ്ടോപ്പ് വരുന്നുണ്ട്, വെറും 15,000 രൂപയ്ക്ക്ഒരു കാര്യം പറഞ്ഞാൽ ഞെട്ടരുത്; ജിയോ ലാപ്ടോപ്പ് വരുന്നുണ്ട്, വെറും 15,000 രൂപയ്ക്ക്

Best Mobiles in India

English summary
YouTube offers a lot of features for paid subscribers, like ad-free video enjoyment, the ability to play videos in the background, free YouTube music, and the ability to download any video. Along with this, 4K videos are also limited to premium subscribers only.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X