ഗെയിം സ്ട്രീമിംഗ് നെറ്റ്‌വര്‍ക്കായ ട്വിച്ചിനെ 100 കോടി ഡോളറിന് യുട്യൂബ് ഏറ്റെടുക്കുന്നു

Posted By:

ലോകത്തെ ഏറ്റവും വലിയ വീഡിയോ ഗെയിം ലൈവ് സ്ട്രീമിംഗ് നെറ്റ്‌വര്‍ക്കായ ട്വിച്ചിനെ (Twitch) യൂട്യൂബ് ഏറ്റെടുക്കുന്നതായി റിപ്പോര്‍ട്. 100 കോടി ഡോളറിനാണ് ഇടപാട് എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

ഗെയിം സ്ട്രീമിംഗ് നെറ്റ്‌വര്‍ക്കായ ട്വിച്ചിനെ യുട്യൂബ് ഏറ്റെടുക്കുന്നു

ജസ്റ്റിന്‍. ടി.വിയുടെ സബ്‌സിഡയറിയായിരുന്ന ട്വിച്ച് 2011ലാണ് ഗേമിംഗ് നെറ്റ്‌വര്‍ക് ആരഗഭിച്ചത്. നിലവില്‍ പ്രതിമാസം 45 മില്ല്യന്‍ വ്യൂവേഴ്‌സാണ് ഉള്ളത്. പത്ത് ലക്ഷം ഗെയ്മര്‍മാര്‍ അവരുടെ കണ്ടന്റ് ട്വിച്ചിലൂടെ ബ്രോഡ്കാസ്റ്റ് ചെയ്യുന്നുമുണ്ട്.

X ബോക്‌സ് വണ്‍, പ്ലേസ്‌റ്റേഷന്‍ 4 എന്നിവയുമായും ഇന്റഗ്രേറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഏറ്റെടുക്കല്‍ വാര്‍ത്ത സംബന്ധിച്ച് യുട്യൂബ് അധികൃതരോ ട്വിച്ച് വക്താക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot