യൂട്യൂബില്‍ പുതിയ സവിശേഷത, അപ്പോള്‍ വാട്ട്‌സാപ്പോ?

Written By:

ഗൂഗിള്‍ ഉടമസ്തതയിലുളള ഇന്റര്‍നെറ്റ് വീഡിയോ ഷെയറിങ്ങ് വെബ്‌സൈറ്റാണ് യൂട്യൂബ്. യൂട്യൂബ് ഉപയോഗിക്കാത്തവരായി ഇപ്പോള്‍ ആരും തന്നെ ഇല്ല.

വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും എത്തുന്നതു പോലെ പുതിയ പുതിയ സവിശേഷതകളാണ് യൂട്യൂബിലും ഇപ്പോള്‍ എത്തുന്നത്.

അണ്‍ലിമിറ്റഡ് ടോക്‌ടൈം ക്യാഷ്ബാക്ക് ഓഫറുമായി വോഡാഫോണ്‍!

യൂട്യൂബില്‍ പുതിയ സവിശേഷത, അപ്പോള്‍ വാട്ട്‌സാപ്പോ?

യൂട്യൂബ് പുതിയ ഷെയറിങ്ങ് ഫീച്ചറുമായി എത്തിയിരിക്കുന്നു. വീഡിയോ ഷെയറിങ്ങ് എളുപ്പമാക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആസ്വാദകരമാകാനും വേണ്ടിയാണ് യൂട്യൂബിലെ ഈ പുതിയ ഫീച്ചര്‍.

യൂട്യൂബിലെ പുതിയ ഫീച്ചര്‍ സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പുതിയ ഫീച്ചര്‍

യൂട്യൂബിലെ പുതിയ ഫീച്ചറില്‍ യൂട്യൂബ് വീഡിയോകള്‍ തിരഞ്ഞെടുക്കുകയും യൂട്യൂബിനകത്തു നിന്നു തന്നെ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് പങ്കുവയ്ക്കാനും സാധിക്കും. ഇതു കൂടാതെ നിങ്ങളുടെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനും സാധിക്കും.

ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ടാബ്ലറ്റുകള്‍ക്കും ഓറിയോ അപ്‌ഡേറ്റ് ലഭിക്കില്ല!

ഗ്രൂപ്പ് ചാറ്റിങ്ങ്

ഇമോജികളും സ്‌മൈലികളും ഒരു ടെക്‌സ്റ്റ് മെസേജിങ്ങ് സംവിധാനത്തിലൂടെ അയക്കാന്‍ സഹായിക്കും. 30 പേരെ ഉള്‍ക്കൊളളുന്ന ഒരു ഗ്രൂപ്പ് ചാറ്റിങ്ങ് സംവിധാനവും ഇതില്‍ ഉണ്ട്.

ഈ ഫീച്ചര്‍ ഏതില്‍?

ഐഒഎസ് ഡിവൈസില്‍ മാത്രമാണ് ഈ സവിശേഷത നിലവില്‍ ലഭ്യമാകുന്നത്. യൂട്യൂബില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത Shared ടാബിലാണ് ഷെയര്‍ ചെയ്യാനുളള സൗകര്യം ഉണ്ടാകുന്നത്. മെസേജ് അയച്ചോ, ലിങ്ക് അയച്ചോ ആണ് യൂട്യൂബ് ഷെയറില്‍ സുഹൃത്തുക്കളെ ചേര്‍ക്കുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെ ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് ആക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
YouTube launched a new sharing feature in its mobile app, previously in testing with users in select markets.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot