ടിക്ടോക്കിന് പണികൊടുക്കാൻ ഷോർട്സുമായി യൂട്യൂബ്

|

ടിക് ടോക്ക് പോലുള്ള ചെറിയ വീഡിയോകൾ നിർമ്മിക്കാൻ ഉപയോക്താക്കളെ പ്രാപ്തമാക്കുന്ന ഒരു സവിശേഷതയിൽ യൂട്യൂബ് പ്രവർത്തിക്കുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സവിശേഷത നിലവിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്, 2020 അവസാനത്തോടെ ഇത് അവതരിപ്പിച്ചേക്കും. ഇതിനെ 'ഷോർട്ട്സ്' എന്ന് വിളിക്കുമെന്നാണ് റിപ്പോർട്ട്. ഈ സവിശേഷതയുമായി ടിക് ടോക്ക് മത്സരത്തെ നേരിടാൻ യൂട്യൂബ് ശ്രമിക്കുമെന്നത് തീർച്ചയാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ടിക്ക് ടോക്ക് അതിന്റെ ചെറിയ വീഡിയോ ഫോർമാറ്റ് നൽകിയത് മുതൽ വളരെയധികം ആളുകൾ അത് പിന്തുടരുന്നുണ്ട്.

യൂട്യൂബ് ഷോർട്സ്

ചെറിയ വീഡിയോ ഷെയറിങ് അപ്പുകളിലെ കേമനായ ടിക് ടോക്കിന് വെല്ലുവിളിയുമായാണ് ഗൂഗിളിന്റെ ഈ പുതിയ ആപ്പ് തയ്യാറെടുക്കുന്നത്. ടിക്ടോക്ക് പോലെത്തന്നെ 15-സെക്കന്റ് ദൈർഖ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്യാവുന്ന ഗൂഗിൾ ആപ്പ് ഇപ്പോൾ പരീക്ഷണത്തിലാണ്. ജൂലായിൽ പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്ന ഈ പുത്തൻ ആപ്പിന്റെ പേര് ഗൂഗിൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും "യൂട്യൂബ് ഷോർട്സ്" എന്നാകും അറിയപ്പെടുകയെന്ന് റിപ്പോർട്ടുകൾ പറയുന്നു.

യൂട്യൂബ്

യൂട്യൂബ്

‘ഷോർട്ട്സ്' സവിശേഷതയിൽ യൂട്യൂബ് പ്രവർത്തിക്കുന്നുണ്ടെന്നും ഇത് മൊബൈൽ അപ്ലിക്കേഷന്റെ ഭാഗമായി റിലീസ് ചെയ്യാൻ നോക്കുന്നതായും പറയുന്നുണ്ട്. ഇത് ഒരു പ്രത്യേക ഫീഡിന്റെ രൂപത്തിലായിരിക്കും വരിക, അതിൽ ഉപയോക്താക്കൾ നിർമ്മിച്ച ചെറിയ വീഡിയോ ക്ലിപ്പുകളുടെ ഒരു ലിസ്റ്റ് ഉൾപ്പെടുന്നു. പല സമയത്തായി റെക്കോർഡ് ചെയ്ത വീഡിയോ ഒരൊറ്റ വീഡിയോ ആയി അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനം തങ്ങളുടെ ഈ പുതിയ ആപ്പിലുണ്ടാകും എന്ന് യൂട്യൂബ് സപ്പോർട്ട് വെബ്‌സൈറ്റിലൂടെ ഗൂഗിൾ പറയുന്നു.

ടിക്ടോക്കിന് മുട്ടൻ പണി; പ്ലേസ്റ്റോറിൽ റേറ്റിങ് കുത്തനെ കുറഞ്ഞു, കാരണം യൂട്യൂബ്?ടിക്ടോക്കിന് മുട്ടൻ പണി; പ്ലേസ്റ്റോറിൽ റേറ്റിങ് കുത്തനെ കുറഞ്ഞു, കാരണം യൂട്യൂബ്?

ബൈറ്റ്ഡാൻസ്

ബൈറ്റ്ഡാൻസ്

15 സെക്കൻഡിൽ താഴെ മാത്രം സമയം വരുന്ന വീഡിയോ ആപ്പിൽ നിന്നും നേരിട്ട് അപ്‌ലോഡ് ചെയ്യാവുന്നതാണ്. അതെ സമയം 15 സെക്കൻഡിൽ കൂടുകയാണെങ്കിൽ റെക്കോർഡ് ചെയ്ത വീഡിയോ ഗാലറി മുഖേന ആപ്പിൽ അപ്‌ലോഡ് ചെയ്തു പോസ്റ്റ് ചെയ്യാവുന്നതാണ്. ടിക് ടോക്കിന്റെ ഒരു വകഭേദം ചൈനയിൽ 2016 ൽ ബൈറ്റ്ഡാൻസ് അവതരിപ്പിച്ചു. ഇത് മൂന്ന് മുതൽ 60 സെക്കൻഡ് വരെ ദൈർഘ്യമുള്ള ചെറിയ ലൂപ്പിംഗ് വീഡിയോകൾ നിർമ്മിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.

ടിക്ടോക്ക്

ടിക്ടോക്ക്

ബൈറ്റ്ഡാൻസ് മ്യൂസിക്കൽ.ലി വാങ്ങി ടിക് ടോക്കുമായി ലയിപ്പിച്ചതിന് ശേഷം 2018 ൽ ടിക്ടോക്ക് എന്ന പേരിൽ ആപ്ലിക്കേഷൻ ലോകമെമ്പാടും ലഭ്യമാക്കി. തുടർന്ന്, അതിനുശേഷം ഇത് ചെറുപ്പക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള ആപ്ലിക്കേഷനുകളിൽ ഒന്നായി മാറി. ചുരുക്കാം ചില ആൻഡ്രോയിഡ്, ഐഓഎസ് ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ആപ്പിന്റെ ബീറ്റാ വേർഷൻ ഇപ്പോൾ ലഭ്യമായിട്ടുള്ളത്. അവർ ഉപയോഗിച്ച ശേഷം ഗൂഗിളിന് നൽകുന്ന അഭിപ്രായങ്ങൾക്കനുസൃതമായി മാറ്റങ്ങൾ വരുത്തിയ ശേഷമായിരിക്കയും യൂട്യൂബ് ഷോർട്സ് ഉപയോക്താക്കൾക്കായി ലഭ്യമാവുക.

യൂട്യൂബിൽ സ്റ്റോറീസ്

ടിക്ടോക്കിലേതിന് സമാനമായി ഫിൽറ്ററുകൾ, എഫക്ടുകൾ, ബാക്ക്ഗ്രൗണ്ട് മ്യൂസിക് എന്നിവ യൂട്യൂബ് ഷോർട്ട്സിലും ലഭ്യമാണോ എന്ന് ഇപ്പോൾ വ്യക്തമല്ല. ചെറിയ വിഡിയോകൾ അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനം യൂട്യൂബിൽ സ്റ്റോറീസ് അഥവാ റീൽസ് എന്ന പേരിൽ 2017 മുതൽ ലഭ്യമാണ്. ചൈന ഉത്പന്നങ്ങളോടുള്ള എതിർപ്പ് രാജ്യത്ത് ശക്തിപ്പെട്ടതോടെ ചൈനീസ് കമ്പനി ബൈറ്റ്ഡാൻസിൻ്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് ആപ്പിന്റെ പകരക്കാർക്ക് ഇപ്പോൾ നല്ല ഉപയോക്താക്കളുണ്ട്. ടിക് ടോക് ആപ്പിന്റെ ഇന്ത്യൻ പതിപ്പ് എന്ന പേരിൽ പുറത്തിറങ്ങിയ മിത്രോം ആപ്പിന് 1 കോടിയിലേറെ ഡൗൺലോഡുകളാണ് ലഭിച്ചത്.

Best Mobiles in India

Read more about:
English summary
YouTube is reportedly working on a feature that will allow users to create short videos similar to TikTok. This feature is in progress at the moment and is expected to be launched by the end of 2020. It's claimed to be called 'Shorts' and with this feature, YouTube looks to fight against TikTok competition.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X