Home
News

ഈ സെറ്റിം​ഗ്സിൽ മാറ്റം വരുത്തു; അല്ലെങ്കിൽ നിങ്ങളുടെ യൂട്യൂബ് ബ്ലാങ്ക് ആയേക്കാം

യൂട്യൂബ് ഉപയോ​ഗിക്കുന്ന ഉപഭോക്താക്കളിൽ ചിലർക്ക് യൂട്യൂബിന്റെ ഹോം പേജ് ബ്ലാങ്ക് ആയി കാണുന്നു എന്ന് പരാതി. ഈ അടുത്തിടക്കാണ് ഇത്തരത്തിലുള്ള പരാതി ഉയർന്നത്. ഇത്തരത്തിൽ അസൗകര്യം നേരിടുന്ന ഉപഭോക്താക്കൾക്കുള്ള നിർദേശവുമായി വന്നിരിക്കുകയാണ് യൂട്യൂബ് ഇപ്പോൾ. സെറ്റിം​ഗ്സിൽ ചില മാറ്റങ്ങൾ വരുത്തിയാൽ സാധാരണപോലെ തന്നെ യൂട്യൂബ് ആസ്വദിക്കാമെന്നാണ് ഇവർ വ്യക്തമാക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം യൂട്യൂബ് ഹിസ്റ്ററി ഓഫ് ചെയ്തിരിക്കുന്ന ഉപഭോക്താക്കൾക്കാണ് ഹോം പേജ് ശൂന്യമായി കാണുന്നത്. നിങ്ങൾ ഹിസ്റ്ററി ഓഫ് ചെയ്ത് യൂട്യൂബ് ആസ്വദിക്കുന്ന ആൾ ആണെങ്കിൽ ഒരുപക്ഷെ നിങ്ങളും ഈ പ്രശ്നം നേരിട്ടേക്കാം. ഹോം ഫീഡ് സെർച്ച് ബാറും ഇടതുവശത്തുള്ള ഗൈഡ് മെനുവും മാത്രമാണ് ഹിസ്റ്ററി ഓഫ് ചെയ്തിരിക്കുന്ന ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നത്.

നിങ്ങളുടെ യൂട്യൂബ് ബ്ലാങ്ക് ആയേക്കാം

ചില സെറ്റിം​ഗ്സുകളിൽ യൂട്യൂബ് അടുത്തിടെ മാറ്റം വരുത്തിയത് മൂലമാണ് ഇപ്പോൾ ഈ പ്രശ്നം രൂപപ്പെട്ടിരിക്കുന്നത്. ഹിസ്റ്ററി ഓൺ ആക്കിയിരിക്കുന്ന ഉപഭോക്താക്കൾക്ക് ഇവർ കാണുന്ന വീഡിയോക്ക് അനുയോജ്യമായ മറ്റ് വീഡിയോകൾ ഓട്ടോമാറ്റിക്ക് ആയി തന്നെ റെക്കമന്റ് ചെയ്ത് വരും എന്നാൽ ഹിസ്റ്ററി ഓഫ് ചെയ്ത് വച്ചിരിക്കുന്ന ഉപഭോക്താക്കൾക്ക് ഇനി മുതൽ റെക്കമന്റഡ് വീഡിയോ വരില്ല എന്നാണ് യൂട്യൂബ് അറിയിച്ചിരിക്കുന്നത്.

സബ്‌സ്‌ക്രൈബ് ചെയ്‌ത ചാനലുകൾ തിരയാനായി സർച്ച്ബാർ ഉപയോ​ഗിക്കാനാണ് യൂട്യൂബ് പുതിയ മാറ്റം നടപ്പിലാക്കിയിരിക്കുന്നത്. അതേ സമയം ഉപഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും സെറ്റിം​ഗ്സ് തിരുത്താനുള്ള അവസരവും യൂട്യൂബ് നൽകുന്നതാണ്. ആയതിനാൽ തന്നെ ഹോം പേജ് ബ്ലാങ്ക് ആയി വരുന്നവർക്ക് യൂട്യൂബ് ഹിസ്റ്ററി ഓൺ ആക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ കാണുന്ന വീഡിയോകൾക്ക് അനുസൃതമായി മറ്റ് വീഡിയോകൾ യൂട്യൂബ് തന്നെ നിങ്ങൾക്ക് സജസ്റ്റ് ചെയ്ത് തരുന്നതാണ്.

നിങ്ങളുടെ യൂട്യൂബ് ബ്ലാങ്ക് ആയേക്കാം

ഇതിനായി myactivity.google.comലേക്ക് ഉപഭോക്താക്കൾ പോകേണ്ടതാണ് ഇവിടെ നിങ്ങൾക്ക് നിങ്ങളുടെ യൂട്യൂബ് ഹിസ്റ്ററി എന്ന ഓപ്ഷൻ കാണാൻ സാധിക്കും ഇവിടെ ക്ലിക്ക് ചെയ്ത് ഈ ഓപ്ഷൻ ഓണാക്കുക. ഒരു മാസത്തിനുള്ളിൽ പുതിയ മാറ്റങ്ങൾ പൂർണമായും നടപ്പിലാക്കും എന്നാണ് ​ഗൂ​ഗിൾ അറിയിച്ചിരിക്കുന്നത്. എപ്പോൾ വേണമെങ്കിലും ഉപഭോക്താക്കൾക്ക് ഈ സെറ്റിം​ഗ്സിൽ മാറ്റം വരുത്താവുന്നതാണ്. പ്രൈവസി സൂക്ഷിക്കാനായി സർച്ചിം​ഗ് ഹിസ്റ്ററി ഓഫ് ആക്കി ഇടേണ്ട ഉപഭോക്താക്കൾക്ക് ഇങ്ങനെ തന്നെ തുടരാം.

എന്നാൽ ഇവർക്ക് യൂട്യൂബിന്റെ ഹോം പേജ് ബ്ലാങ്ക് ആയി തന്നെ തുടരുന്നതാണ്. കഴിഞ്ഞ കുറച്ചു നാളുകളായി യൂട്യൂബ് പല വിധത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നു. കഴിഞ്ഞ ജൂണിൽ ഫാൻ ചാനലുകളുടെ ഉടമകൾക്കായി പുതിയ നയം യൂട്യൂബ് അവതരിപ്പിച്ചിരുന്നു. ഒരു ഫാൻ ചാനൽ ആരംഭിക്കാൻ ആ​ഗ്രഹിക്കുന്ന വ്യക്തികൾ അവരുടെ ചാനൽ യഥാർത്ഥ കലാകാരനുമായോ എന്റിറ്റിയുമായോ അഫിലിയേറ്റ് ചെയ്‌തിട്ടില്ലെന്ന് വ്യക്തമാക്കാൻ ഈ നയം ആവശ്യപ്പെട്ടിരുന്നു.

2023 ഓഗസ്റ്റ് 21 മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും എന്നാണ് യൂട്യൂബ് പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. അതേ സമയം യൂട്യൂബിന്റെ ഷോർട് വീഡിയോ പതിപ്പായ ഷോർടിസിലും അടുത്തിടെ ധാരാളം മാറ്റങ്ങൾ നടപ്പിലാക്കിയിരുന്നു. ധാരാളം പുതിയ ഫീച്ചറുകളാണ് ഷോർടിൽ പുതിയതായി അവതരിപ്പിച്ചത്. ഷോർട്സിന്റെ പ്രധാന എതിരാളികളായ ഇൻസ്റ്റ​ഗ്രാം റീൽസിലുള്ള ഫീച്ചറുകൾക്ക് സമാനമായ ഫീച്ചറാണ് ഇവ.

മറ്റുള്ളവരുടെ വീഡിയോക്ക് റിയാക്ട് ചെയ്യാൻ സാധിക്കുന്ന കൊളാബ് ഓപ്ഷനാണ് ഇതിൽ ആദ്യത്തേത്. ഈ ഫീച്ചറിനെ റിമിക്സ് എന്നും ചിലർ വിശേഷിപ്പിക്കാറുണ്ട്. ഒറിജിനൽ വീഡിയോയുടെ കൂടെ തന്നെ കാണിക്കുന്ന റിമിക്സ് വീഡിയോയിൽ ഉപഭോക്താക്കൾക്ക് പ്രത്യേകം എഫക്ടുകൾ ചേർക്കാവുന്നതാണ്. ഷോർട്സിൽ കാണുന്ന വീഡിയോകൾ ഡയറക്ട് ആയി സേവ് ചെയ്യാനുള്ള ഓപ്ഷനും യൂട്യൂബ് അടുത്തിടെ അവതരിപ്പിച്ചിരുന്നു.

ഗ്രീൻ സ്ക്രീനുകളുടെ സാന്നിധ്യമാണ് ഷോർടിൽ പുതിയതായി എത്തിയ മറ്റൊരു ഫീച്ചർ. ഇതിന്റെ സഹായത്താൽ വീഡിയോക്ക് നമ്മുക്ക് ഇഷ്ടമുള്ള ബാ​ക്ക്​ഗ്രൗണ്ട് നൽകാവുന്നതാണ്. ഇതിന് പുറമെ ഇൻസ്റ്റ​ഗ്രാമിലെ സ്റ്റോറിയിൽ കാണുന്ന ചോദ്യോത്തര ഇടപെടലുകൾക്കായുള്ള ഫീച്ചറും ഇപ്പോൾ ഷോർട്സിൽ ലഭ്യമാണ്. വെർട്ടിക്കൽ സ്ക്രീനിൽ ലൈവ് ചെയ്യാനുള്ള ഓപ്ഷനും പുതിയ അപ്ഡേഷനിൽ കൂട്ടിച്ചേർത്തതാണ്.

More from GizBot

Best Mobiles in India

English summary
According to reports, users who have turned off their YouTube history are seeing a blank home page. If you're someone who enjoys YouTube with history off, you're probably facing this problem too. Only the home feed search bar and the guide menu on the left are currently available to customers with history turned off.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X