Home
News

ദേ വീണ്ടും സീൽപൊട്ടാത്ത ആദ്യ ഐഫോൺ, ഇത്തവണ വില 32 ലക്ഷം! കവർ പൊട്ടിക്കാതെ ഇതൊക്കെ ആര് സൂക്ഷിച്ചോ ആവോ!

ഇപ്പോൾ ഏറ്റവും അ‌ധികം വിലയുള്ളത് ഏത് ഐഫോണിനാണ് എന്ന് ചോദിച്ചാൽ പലരും ഐഫോൺ 14 പ്രോ മാക്സിന്റെ പേരായിരിക്കും പറയുക. എന്നാൽ യഥാർഥത്തിൽ ഇപ്പോൾ ഏറ്റവുമധികം വില ലഭിക്കുന്നത് 2007ൽ പുറത്തിറങ്ങിയ ആദ്യ ഐഫോണിനാണ്. അ‌തും കവർ പൊട്ടിക്കാത്ത, ആപ്പിൾ സീൽ പൊട്ടാത്ത ഐഫോണുകൾക്ക്.

അ‌ടുത്തകാലത്തായി നടക്കുന്ന ചില ഐഫോൺ ലേലങ്ങളിൽ റെക്കോഡ് തുകയാണ് 2007 പുറത്തിറങ്ങിയ ആദ്യ ഐഫോണുകൾക്ക് ലഭിക്കുന്നത്. അ‌തിനാൽത്തന്നെ ഇപ്പോൾ ഏറ്റവുമധികം ഡിമാൻഡ് കവർപൊട്ടാത്ത ഇത്തരം ആദ്യ ഐഫോണിനാണ് എന്ന് പറയാം. ഈ നിഗമനത്തെ സാധൂകരിക്കുന്ന ഒരു സംഭവം കൂടി ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ദേ വീണ്ടും സീൽപൊട്ടാത്ത ആദ്യ ഐഫോൺ, ഇത്തവണ വില 32 ലക്ഷം!

കവർ തുറക്കാത്ത ഒരു ആദ്യ ഐഫോൺ മോഡൽ മാർക്വെസ് ബ്രൗൺലീ എന്ന ഒരു യൂട്യൂബർ ഇപ്പോൾ 32 ലക്ഷം രൂപയ്ക്ക് ലേലത്തിൽ സ്വന്തമാക്കുകയും അ‌തിന്റെ അ‌ൺബോക്സിങ് വീഡിയോ പുറത്തുവിടുകയും ചെയ്തു. ഈ സംഭവം ഇപ്പോൾ ലോകമെങ്ങുമുള്ള ഐഫോൺ ആരാധകർക്കിടയിൽ അ‌മ്പരപ്പ് ഉളവാക്കി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

ഈ വിലകേൾക്കുന്നവരുടെ മനസിലേക്ക് ആദ്യമെത്തുന്ന ചോദ്യം കവർ പൊട്ടിക്കാതെ വയ്ക്കാനാണെങ്കിൽ എന്തിനാണ് അ‌ന്ന് അ‌വർ അ‌ത് വാങ്ങി വച്ചത് എന്നായിരിക്കും. ഇതിനുമുമ്പ് വിറ്റുപോയിട്ടുള്ള രണ്ട് കവർ പൊട്ടിക്കാത്ത ഐഫോണുകളുടെ ഉടമകൾക്കും രണ്ട് കഥകൾ പറയാനുണ്ടായിരുന്നു. എന്നാൽ മാർക്വെസ് ബ്രൗൺലീ വാങ്ങിയ കവർ പൊട്ടിക്കാത്ത ഐഫോണിന്റെ കഥ അ‌റിവായിട്ടില്ല.

ദേ വീണ്ടും സീൽപൊട്ടാത്ത ആദ്യ ഐഫോൺ, ഇത്തവണ വില 32 ലക്ഷം!

യൂട്യൂബർ കൂടിയായ മാർക്വെസ് ബ്രൗൺലീ ബ്രൗസിങ്ങിനിടെയാണ് ഈ കവർപൊട്ടിക്കാത്ത ആദ്യ ഐഫോണിന്റെ ലേലം സംബന്ധിച്ച വിവരങ്ങൾ ആപ്പിൾ ഇൻ​സൈഡർ എന്ന വെബ്​സൈറ്റിൽ കണ്ടെത്തുന്നത്. തുടർന്ന് ഈ ലേല വിവരം ട്വിറ്ററിലൂടെ പങ്കുവച്ച മാർക്വെസ് ബ്രൗൺലീ സംഭവം സത്യമാണ് എങ്കിൽ കവർ പൊട്ടിക്കാതെ അ‌വശേഷിക്കുന്ന ആദ്യ ഐ​ഫോണുകളിൽ അ‌വസാനത്തേതാകും ഇത് എന്നും പറഞ്ഞിരുന്നു.

പിന്നീട് കവർപൊട്ടിക്കാത്ത ആദ്യ ഐഫോണിന്റെ പ്രാധാന്യം കണക്കിലെടുത്തും ആദ്യ ഐഫോണിന്റെ അ‌ൺബോക്സിങ് വീഡിയോ ചെയ്യുന്ന ആദ്യ യൂട്യൂബർ എന്നത് ഉണ്ടാക്കുന്ന ​മൈലേജ് മനസിലാക്കിയും ആ ഐഫോൺ സ്വന്തമാക്കാൻ മാർക്വെസ് ബ്രൗൺലീ തീരുമാനിക്കുകയും ഏകദേശം 32 ലക്ഷം രൂപയ്ക്ക് ആ ഐഫോൺ സ്വന്തമാക്കുകയുമായിരുന്നു.

ഫോൺ സ്വന്തമാക്കിയ മാർക്വെസ് ബ്രൗൺലീ അ‌ത് അൺബോക്സിങ് ചെയ്യുകയും അ‌തിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിടുകയും ചെയ്തു. മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടത്. ആപ്പിൾ സീൽ പൊട്ടിക്കാത്ത ആദ്യ ഐഫോണുകളുടെ നിലവിലുള്ള വിപണിമൂല്യം തിരിച്ചറിഞ്ഞ് ചിലർ പഴയ ഐഫോണുകൾ ബോക്സ് സഹിതം പ്ലാസ്റ്റിക് കവറിലാക്കി പഴയതെന്ന് വിശ്വസിപ്പിച്ച് പണം തട്ടാറുണ്ട്.

ദേ വീണ്ടും സീൽപൊട്ടാത്ത ആദ്യ ഐഫോൺ, ഇത്തവണ വില 32 ലക്ഷം!

എന്നാൽ ഇത് അ‌ത്തരത്തിൽ അ‌ല്ലെന്നും ആദ്യ ഐഫോണിന്റെ പുറത്തെ പ്ലാസ്റ്റിക്കിൽ ഉണ്ടായിരുന്ന എഴുത്തടക്കം ഇതിൽ ഉണ്ടായിരുന്നു എന്നും യൂട്യൂബർ പറയുന്നു. പഴയ ആദ്യ ഐഫോൺ പോലും വളരെ ദുർലഭമായേ ഇന്ന് കാണാൻ കിട്ടൂ. അ‌പ്പോൾ കവർ പൊട്ടിക്കുകപോലും ചെയ്യാത്ത ആദ്യ ഐഫോണിന് റെക്കോഡ് വില കിട്ടിയില്ലെങ്കിലേ അ‌ദ്ഭുതമുള്ളൂ.

മുമ്പ് കവർ പൊട്ടിക്കാത്ത ഐഫോണുകൾ വിറ്റപ്പോൾ ഏതാണ്ട് അ‌ൻപത് ലക്ഷത്തിന് മുകളിൽ വരെ വില കൊടുത്താണ് പലരും അ‌ത് സ്വന്തമാക്കിയത്. എന്നാൽ യൂട്യൂബർ വാങ്ങിയ ഐഫോണിൽ ബോക്സിന് പുറത്ത് ചെറിയ ചളുക്കം ഉണ്ടായിരുന്നു. ഈ ഡാമേജ് ഉണ്ടായിരുന്നതുകൊണ്ടാകാം മുൻ ലേലങ്ങളിൽ കവർതുറക്കാത്ത ഐഫോണുകൾക്ക് ലഭിച്ചതിനെക്കാൾ കുറഞ്ഞ തുകയ്ക്ക് ഐഫോൺ ലഭിച്ചത് എന്ന് യൂട്യൂബർ പറയുന്നു.

ലക്ഷങ്ങൾ വിലകൊടുത്ത് വാങ്ങാൻ സാധിക്കുമെങ്കിലും ഈ ഐഫോണുകൾ പ്രവർത്തിപ്പിക്കാൻ സാധിക്കില്ല. എങ്കിലും താൻ വാങ്ങിയ ഐഫോണിന്റെ വീഡിയോ പുറത്തുവിട്ട് വൻ പ്രശസ്തിയും ജനശ്രദ്ധയും നേടാൻ യൂട്യൂബർക്ക് സാധിച്ചു. ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്‌സ് ആണ് 2007 ജൂണിൽ ആദ്യ ഐഫോൺ പുറത്തിറക്കുമ്പോൾ 599 ഡോളർ (ഏകദേശം) ആയിരുന്നു അ‌തിന്റെ വില.

Images Credit: Marques Brownlee Twitter

Best Mobiles in India

English summary
A YouTuber named Marques Brownlee bought the first unopened 2007 iPhone model at an auction for Rs 32 lakh. Marquez then videotaped its unboxing and released it on his YouTube channel. The video was viewed by hundreds of thousands of people within hours. Even before this, the first iPhone models that did not break the cover were sold for huge sums.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X