Just In
- 12 hrs ago
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- 16 hrs ago
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
- 18 hrs ago
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- 19 hrs ago
ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്
Don't Miss
- Automobiles
പുതിയ ZX-4R സൂപ്പർസ്പോർട്സ് മോട്ടോർസൈക്കിൾ പുറത്തിറക്കി കവസാക്കി
- Travel
നാഗാരാധനയ്ക്ക് ഈ ക്ഷേത്രം, തിരുവാതിര നക്ഷത്രത്തിൽ ജനിച്ചവർ സന്ദർശിച്ചാൽ ഇരട്ടിഫലം
- Movies
ദീപിക പദുകോണിനൊപ്പമാണെങ്കിലും ചേട്ടൻ ഇന്റിമേറ്റ് സീൻ ചെയ്യുന്നത് ഇഷ്ടമല്ല; ഒരു ലിമിറ്റ് ഉണ്ടെന്ന് ആരതി
- News
ഒരാഴ്ച തികച്ചുവേണ്ട ആ സന്തോഷവാര്‍ത്ത തേടിയെത്തും; ഈ രാശിക്കാര്‍ ഇനി ലക്ഷപ്രഭുക്കള്‍!!
- Sports
IPL: റോയല്‍സില്‍ ഇവര്‍ക്ക് എന്തുപറ്റി? ക്ലച്ച് പിടിച്ചില്ല, ഇതാ അഞ്ചു വമ്പന്മാര്
- Lifestyle
Horoscope Today, 4 February 2023: പണം നേടാനുള്ള ശ്രമങ്ങളില്‍ വിജയം, ആഗ്രഹിച്ച ജോലിനേട്ടം; രാശിഫലം
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശരിക്കും ഉള്ളതാണോഡേയ് ? ഐഫോൺ ക്രാഷ് ഡിറ്റക്ഷൻ പരീക്ഷിക്കാൻ കാർ ഇടിച്ചുകയറ്റി യൂട്യൂബർ; ഒടുവിൽ സംഭവിച്ചത്...
''ആരും സഞ്ചരിക്കാത്ത വഴിയിലൂടെ ഒരു ഭ്രാന്തനെപ്പോലെ സഞ്ചരിച്ചു'' എന്നൊക്കെ കേട്ടാൽ പണ്ട് നമുക്ക് ഓർമ വന്നിരുന്നത് മണിച്ചിത്രത്താഴ് സിനിമയും മോഹൻലാലും ഒക്കെയായിരുന്നു. എന്നാൽ ഇന്ന് കാലം മാറി. ഇന്ന് ആരും സഞ്ചരിക്കാത്ത വഴികളുടെ ഇന്നത്തെ യഥാർഥ അവകാശികൾ യൂട്യൂബർമാരാണ് എന്ന് പറയേണ്ടിവരും. ഇത് അവരുടെ കാലമാണല്ലോ.

ആരും സഞ്ചരിക്കാത്ത വേറിട്ട വഴികളിലൂടെ സഞ്ചരിക്കുക, അതും ഒരു ഭ്രാന്തനെപ്പോലെ, ശരിക്കും ഇന്നത്തെ ചില യൂട്യൂബർമാരുടെ വീഡിയോ കണ്ടാൽ വർഷങ്ങൾക്കു മുമ്പേ ഇവർക്കായി എഴുതപ്പെട്ടതാണ് ആ ഡയലോഗ് എന്നു തോന്നും. അത്തരം കാഴ്ചകളാണ് അവർ തങ്ങളുടെ ചാനലിലേക്ക് ആളുകളെ ആകർഷിക്കാനായി തയാറാക്കാറുള്ളത്. ചിലരുടെ വീഡിയോകൾ കണ്ടാൽ ''ഇവനൊക്കെ ശരിക്കും വട്ടാണോ'' എന്ന് കാഴ്ചക്കാർ ചോദിച്ചുപോകും.

എന്നാൽ ഇത്തരം ഭ്രാന്തൻ പരീക്ഷണങ്ങൾ കാണാനും നിരവധി പേരുണ്ട് എന്നതാണല്ലോ പരമമായ സത്യം. വീണ്ടും പലതരം ഭ്രാന്തൻ പരീക്ഷണങ്ങളിലേക്ക് യൂട്യൂബർമാരെ നയിക്കുന്നതും ആളുകൾ നൽകുന്ന ഈ പ്രോത്സാഹനം തന്നെയാണ്. എന്നാൽ യൂട്യൂബർമാരുടെ ഇത്തരം പരീക്ഷണങ്ങളെ ചിലർ കുറ്റം പറയാറുണ്ടെങ്കിലും അവ നമുക്ക് ഒരിക്കലും ചിന്തിക്കാൻ സാധിക്കാത്ത വിധത്തിലുള്ള അവരുടെ വേറിട്ട ചിന്തയിൽനിന്ന് ഉണ്ടാകുന്നവയാണ്. അതിൽ നമുക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉള്ളടങ്ങിയിരിക്കും.

പറഞ്ഞുവന്നത് യൂട്യൂബർമാരുടെ വേറിട്ട പരീക്ഷണങ്ങളെപ്പറ്റിയാണല്ലോ. ഇപ്പോൾ എല്ലായിടത്തും ആപ്പിൾ തരംഗമാണ്. ആമസോണിലും ഫ്ലിപ്കാർട്ടിലുമൊക്കെയായി വൻ വിലക്കുറവിൽ ഐഫോൺ വാങ്ങാൻ ജനം ഇടിച്ചുകയറി പരതിക്കൊണ്ടിരിക്കുകയുമാണ്. ഈ മാസം ആദ്യമാണ് ഐഫോണിന്റെ 14 സീരീസ് മോഡലുകൾ പുറത്തിറങ്ങിയത് എന്ന് നമുക്കറിയാം. ഒട്ടനവധി പുത്തൻ ഫീച്ചറുകൾ ഉൾക്കൊള്ളുന്നവയാണ് പുത്തൻ ഐഫോൺ മോഡലുകൾ എന്ന് ഫോൺ ലോഞ്ച് ചെയ്തുകൊണ്ട് ആപ്പിൾ അവകാശവാദം മുഴക്കുകയും ചെയ്തിരുന്നു. ഇതിൽ ഒരു ഫീച്ചറാണ് ക്രാഷ് ഡിറ്റക്ഷൻ മോഡ്.

വാഹനാപകടങ്ങൾ തിരിച്ചറിഞ്ഞ് ഐഫോൺ ഉപയോക്താക്കളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന ഫീച്ചർ ആണ് ക്രാഷ് ഡിറ്റക്ഷൻ മോഡ്. മുമ്പ്തന്നെ ഗൂഗിൾ അവതരിപ്പിച്ചിട്ടുള്ള ഫീച്ചർ ആണെങ്കിലും ഐഫോൺ14 സീരീസുകൾ ചർച്ചയായതോടൊപ്പം അവയിൽ പുതിയതായി ഉൾപ്പെടുത്തപ്പെട്ട പേരിൽ വീണ്ടും ക്രാഷ് ഡിറ്റക്ഷൻ മോഡ് ആളുകളുടെ ശ്രദ്ധയിലേക്ക് വരികയായിരുന്നു.

ഐഫോൺ ലോഞ്ച് ചെയ്ത ചടങ്ങിലെ വിവരണം കേട്ടതുമുതൽ ആപ്പിൾ ഈ മോഡ് എത്തരത്തിലാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, അതിന്റെ ഫലപ്രാപ്തി എത്രയുണ്ട് എന്നൊക്കെ അറിയാൻ ആളുകൾക്ക് കൗതുകമുണ്ടായിരുന്നു. എന്നാൽ പരീക്ഷണത്തിനിറങ്ങി ആളു തട്ടിപ്പോയാൽ പാവം പുത്തൻ ഐഫോൺ വഴിയാധാരമാകും എന്നതുകൊണ്ട് ആരും ആവഴിക്ക് പോയില്ല. ഇപ്പോൾ ഐഫോണുകളുടെ വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. ഫോൺ ആളുകളുടെ കൈകളിൽ എത്തുകയും ചെയ്തു. ഇതോടെ നേരത്തെ തോന്നിയ ക്രാഷ് ഡിറ്റക്ഷൻ പരീക്ഷിക്കാൻ ഒരു യൂട്യൂബർ തീരുമാനിക്കുകയായിരുന്നു.

ആളുകൾ കാണാൻ ആഗ്രഹിക്കുന്നത് തിരിച്ചറിഞ്ഞ് മുന്നിൽ എത്തിച്ച് കൊടുക്കുക എന്നതാണല്ലോ ഒരു യൂട്യൂബറുടെ വിജയം. ഐഫോണിന്റെ ക്രാഷ് ഡിറ്റക്ഷൻ ഒള്ളതാണോ തള്ളാണോ എന്നറിയാൻ ടെക് റാക്സ് എന്ന ടെക്നോളജി യൂട്യൂബ് ചാനൽ തീരുമാനിക്കുകയായിരുന്നു. മരങ്ങളൊന്നുമില്ലാത്ത തരിശായ വലിയൊരു പ്രദേശത്ത് സജ്ജീകരണങ്ങൾ ഒരുക്കിക്കൊണ്ടായിരുന്നു പരീക്ഷണം.

റിമോർട്ട് വഴി ഡ്രൈവിങ് നിയന്ത്രിക്കാൻ സാധിക്കുന്ന ആളില്ലാത്ത ഒരു കാർ ആണ് പരീക്ഷണത്തിനായി ഒരുക്കിയിരുന്നത്. ദൃശ്യങ്ങൾ ചിത്രീകരിക്കാനായി കാറിൽ ഒരു ക്യാമറയും സീറ്റിന് പിറകിലായി ഐഫോൺ 14 പ്രോ മോഡലും സെറ്റ് ചെയ്തിരുന്നു. തുടർന്ന് മൈതാനത്ത് നിർത്തിയിട്ടിരുന്ന പഴയ കാറുകളിലേക്ക് റിമോട്ട് കൊണ്ട് പരീക്ഷണകാർ ഇടിച്ചുകയറ്റി. ആദ്യ പരീക്ഷണത്തിൽ കാർ ചെറുതായി ലക്ഷ്യം മാറിപ്പോയി. എന്നാൽ തുടർന്ന് നടത്തിയ പരീക്ഷണങ്ങളിൽ ക്രാഷ് ഡിറ്റക്ഷൻ മോഡ് വർക്കിങ് ആണെന്ന് വ്യക്തമായി.
കാർ ഇടിച്ചതിനു പിന്നാലെ ഫോണിലെ ക്രാഷ് ഡിറ്റക്ഷൻ മോഡ് 10 മുതൽ 1 വരെ 10 സെക്കൻഡ് എണ്ണാൻ ആരംഭിക്കും. ഫോണിന്റെ ഉടമയ്ക്ക് ആപത്തൊന്നും ഇല്ലെങ്കിൽ ഇതിനുള്ളിൽ ഈ കൗണ്ട്ഡൗണിനോട് പ്രതികരിക്കണം. പത്തു സെക്കൻഡിനുള്ളിൽ പ്രതികരണം ഉണ്ടാകുന്നില്ല എങ്കിൽ നേരത്തെ റെക്കോഡ് ചെയ്ത് വച്ചിരിക്കുന്ന സന്ദേശം എമർജൻസി നമ്പരിലേക്ക് പോകുകയും അപകടവിവരം അറിയിക്കുകയും ചെയ്യും. ഐഫോൺ 14 സീരീസ് മോഡലുകൾക്ക് പുറമെ, ആപ്പിളിന്റെ പുത്തൻ 8 സീരീസ് തലമുറയിലെ വാച്ചുകളിലും ക്രാഷ് ഡിറ്റക്ഷൻ മോഡ് സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്.

ആപ്പിളിനോടുള്ള അവിശ്വാസം കൊണ്ടായാലും ആളുകളുടെ സംശയം തീർക്കാനായിട്ടായാലും യൂട്യൂബറുടെ വീഡിയോ പുറത്തുവന്നതോടെ നിരവധി പേരുടെ ആ സംശയം അങ്ങ് തീർന്നുകാണും എന്നു കരുതാം. ഈ വാർത്തകേട്ട് ഇതിന്റെ ഒരു മലയാളം വേർഷൻ ഇറക്കിക്കളയാം എന്നു തീരുമാനിച്ച് ഐഫോൺ വാങ്ങാൻ ഏതെങ്കിലും മലയാളി യൂട്യൂബർമാർ ഇറങ്ങി പുറപ്പെട്ടുകാണുമോ? പറയാൻ പറ്റില്ല, അന്തം വിട്ട യൂട്യൂബർ എന്തും ചെയ്യും എന്നാണല്ലോ പുതുമൊഴി!
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470