5 ചാർജർ പോർട്ടുകളുള്ള മഷ്‍റൂം എല്‍ഇ‍ഡി ലാംപ് 5 പോര്‍ട്ട് ഡോക്കിങ്ങ് ഹബ്ബുമായി സെബ്രോ​ണിക്സ്

By Shafik
|

ഐടി പെരിഫെറലുകള്‍, സൗണ്ട് സിസ്റ്റങ്ങള്‍, മൊബൈല്‍/ലൈഫ്സ്റ്റൈല്‍ ആക്സസറികള്‍, സര്‍വെയ്‍ലന്‍സ് ഉത്പന്നങ്ങള്‍ എന്നിവയുടെ ഇന്ത്യയിലെ മുന്‍നിര സപ്ലൈയറായ സെബ്രോണിക്സ് "ZEB-5CSLU3" എന്ന തങ്ങളുടെ പുതിയ 5 പോര്‍ട്ട് ഡോക്കിങ്ങ് ഹബ്ബ് അവതരിപ്പിച്ചു. വേഗത്തിലുള്ള ചാര്‍ജ്ജിങ്ങ്, മഷ്റൂം എല്‍ഇഡി ലാംപ് എന്നിവ സഹിതമാണ് ഇത് വരുന്നത്.

5 ചാർജർ പോർട്ടുകളുള്ള മഷ്‍റൂം എല്‍ഇ‍ഡി ലാംപ് 5 പോര്‍ട്ട് ഡോക്കിങ്ങ് ഹബ

 

രാത്രിയില്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ ഫീഡുകളിലൂടെ സ്ക്രോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ശീലമാക്കിയ അനേകം ആളുകളുമായി ബന്ധപ്പെട്ടാണ് 'ഡിജിറ്റല്‍ ഡിടോക്സ്' എന്ന വാക്ക് പ്രധാനമായും കേള്‍ക്കുന്നത്. നല്ല ഉറക്കം ലഭിക്കുന്നതിന് ഈ സമയം കുറയ്ക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ എല്ലാ ‍ഡിവൈസുകളും കൂടി ഒന്നിച്ച് ചാര്‍ജ്ജ് ചെയ്യുന്നതിനേക്കാള്‍ നല്ലത് ഇതാണ്. അതുവഴി നിങ്ങള്‍ ഉന്മേഷത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കുകയും ഊര്‍ജ്ജസ്വലതയോടെ ദിവസം മുഴുവന്‍ ചിലവഴിക്കാനുമാകും.

കമ്പനി അവതരിപ്പിച്ച 5 പോര്‍ട്ട് ഡോക്കിങ്ങ് സ്റ്റേഷനായ ZEB-5CSLU3 വഴി അഞ്ച് ഡിവൈസുകള്‍ ഒരേ സമയം ചാര്‍ജ്ജ് ചെയ്യാം. ഭിത്തിയില്‍ നിന്ന് അനേകം വയറുകള്‍ തൂങ്ങിക്കിടന്ന് അലങ്കോലമാകാത്ത വിധത്തില്‍ നിങ്ങളുടെ ഡിവൈസുകളെ ഈ ചാര്‍ജ്ജിങ്ങ് സ്റ്റേഷന്‍ വൃത്തിയായും ചിട്ടയായും സൂക്ഷിക്കും. മഷ്റൂം സ്റ്റൈലിലുള്ള എല്‍ഇഡി ലാംപ് ഒരു ബെഡ്സൈഡ് ലാംപായും ഉപയോഗിക്കാം.

5 ചാർജർ പോർട്ടുകളുള്ള മഷ്‍റൂം എല്‍ഇ‍ഡി ലാംപ് 5 പോര്‍ട്ട് ഡോക്കിങ്ങ് ഹബ

നിങ്ങളുടെ ഫോണിലേയോ ടാബ്‍ലെറ്റിലേയോ ചാര്‍ജ്ജ് തീര്‍ന്നാല്‍ ഈ 5 പോര്‍ട്ട് ചാര്‍ജ്ജ് ഹബ്ബിലേക്ക് നിങ്ങളുടെ ഡിവൈസ് വെച്ചാല്‍ മാത്രം മതി. വേഗത്തിലുള്ള റീചാര്‍ജ്ജ് വഴി അത് ജീവന്‍ വീണ്ടെടുക്കുന്നത് നിങ്ങള്‍ക്ക് കാണാനാകും. ഡിവൈസുകള്‍ കൂടുതല്‍ മള്‍ട്ടിഫംഗ്ഷണലും, കൂടുതല്‍ ബാറ്ററി ഉപയോഗമുള്ളതുമാകുമ്പോള്‍ ഈ ഫാസ്റ്റ് റീചാര്‍ജ്ജ് സൗകര്യം ഒരു അനുഗ്രഹമാണ്. വൃത്തിയും, കുറഞ്ഞ ഡിസൈനുമുള്ള ഈ ഡോക്കിങ്ങ് ഹബ്ബ് നിങ്ങളുടെ ഓഫീസ് ടേബിളിന് തികച്ചും അനുയോജ്യമായിരിക്കും.

5 യുഎസ്ബി പോര്‍ട്ടുകളുള്ള ചാര്‍ജ്ജിങ്ങ് ഡോക്കിന് വേഗത്തിലുള്ള റീചാര്‍ജ്ജിനായി സ്മാര്‍ട്ടായ ഐസിയുണ്ട്. ഇതിലെ വേര്‍പെടുത്താവുന്ന മഷ്റൂം സ്റ്റൈല്‍ എല്‍ഇഡി ലാംപ് ഒരു ഓണ്‍/ഓഫ് സ്വിച്ചിനൊപ്പവും ഉപയോഗിക്കാം. കൂടാതെ ഒരു ഓള്‍ ഇന്‍ വണ്‍ മൊബൈല്‍, ടാബ്‍ലെറ്റ് ഹോള്‍ഡറുമാണ്. ചാര്‍ജ്ജിങ്ങിന് വേണ്ടിയുള്ള യുഎസ്ബി പോര്‍ട്ടുകളില്‍ 1-4 പോര്‍ട്ടുകള്‍ 5v ഉം, അഞ്ചാമത്തെ പോര്‍ട്ട് വേഗത്തിലുള്ള റീചാര്‍ജ്ജിനായി 12v/9v/5v പിന്തുണയുള്ളതുമാണ്. ഡോക്കിങ്ങ് സ്റ്റേഷന്‍റെ പരമാവധി ഔട്ട്പുട്ട് 6A ആണ്.

5 ചാർജർ പോർട്ടുകളുള്ള മഷ്‍റൂം എല്‍ഇ‍ഡി ലാംപ് 5 പോര്‍ട്ട് ഡോക്കിങ്ങ് ഹബ

 

"ഡിവൈസുകള്‍ കൂടുതല്‍ പ്രവര്‍ത്തിക്കാനും, മികച്ച പ്രകടനം കാഴ്ച വെയ്ക്കാനുമുള്ള ആവശ്യത്തിലാണ് ഞങ്ങളുടെ ബ്രാന്‍ഡിന്‍റെ പ്രധാന ശ്രദ്ധ. ഈ 5 പോര്‍ട്ട് ചാര്‍ജ്ജിങ്ങ് ഡോക്ക് മിനിമല്‍ ഡിസൈനിനൊപ്പം മികച്ച പ്രകടനം കാഴ്ചവെയ്ക്കും" - ഉത്പന്നം പുറത്തിറക്കുന്ന അവസരത്തില്‍ സെബ്രോണിക്സിന്‍റെ ഡയറക്ടര്‍ മിസ്റ്റര്‍. പ്രദീപ് ദോഷി പറഞ്ഞു.

ചാര്‍ജ്ജിങ്ങ് ഡോക്ക് ശ്രേണിക്ക് ഒരു 4 പോര്‍ട്ട് മോഡലും ഉണ്ട്. ഇത് എല്‍ഇഡി ലൈറ്റുകളുള്ള വേര്‍പെടുത്താവുന്ന ബാഫിളുകളോടെയാണ് വരുന്നത്. ഈ മോഡലുകള്‍ ഇന്ത്യയിലെ എല്ലാ പ്രമുഖ സ്റ്റോറുകളിലും ലഭ്യമാണ്.

പ്രസ് റിലീസ്

ലോകത്തിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന 100 പാസ്‌വേർഡുകൾ!

Most Read Articles
Best Mobiles in India

Read more about:
English summary
Zebronics 5 Port LED Lamp.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X